7th Pay Commission: DA, TA, ശബളം, പിഎഫ്, ഗ്രാറ്റുവിറ്റി എന്നിവയിൽ വലിയ മാറ്റം ഉണ്ടാകും!

7th Pay Commission: 50 ലക്ഷം കേന്ദ്ര ജീവനക്കാരുടെയും 61 ലക്ഷത്തോളം പെൻഷൻകാരുടെയും ഡിയർനസ് അലവൻസിൽ 2020 ജൂലൈ-ഡിസംബർ മാസങ്ങളിലെ 4% വർധന വീണ്ടും നടപ്പാക്കാൻ കാത്തിരിക്കുകയാണ്.   

7th Pay Commission: 50 ലക്ഷം കേന്ദ്ര ജീവനക്കാരുടെയും 61 ലക്ഷത്തോളം പെൻഷൻകാരുടെയും ഡിയർനസ് അലവൻസിൽ 2020 ജൂലൈ-ഡിസംബർ മാസങ്ങളിലെ 4% വർധന വീണ്ടും നടപ്പാക്കാൻ കാത്തിരിക്കുകയാണ്. എന്നാൽ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം സർക്കാർ 2021 ജനുവരി മുതൽ ജൂൺ വരെയുള്ള  നാല് ശതമാനം ഡിഎ വർദ്ധനവ് ഹോളിക്ക് മുമ്പായി നൽകാമെന്നാണ്.  മാത്രമല്ല റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കൊറോണ പ്രതിസന്ധിയെത്തുടർന്ന് 2020 

1 /1

ഏപ്രിൽ മുതൽ മൂന്ന് നിയമങ്ങൾ പ്രാബല്യത്തിൽ വന്നേക്കുമെന്ന് മാധ്യമ റിപ്പോർട്ടുകളിൽ വാർത്തയുണ്ട്. ഇത് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ജീവനക്കാരുടെ ഗ്രാറ്റുവിറ്റി, പ്രൊവിഡന്റ് ഫണ്ട്, ജോലി സമയം എന്നിവയിൽ വലിയ മാറ്റമുണ്ടാക്കാം. കഴിഞ്ഞ വർഷം പാസാക്കിയ മൂന്ന് വേജ് കോഡ് ബില്ലുകൾ ഈ വർഷം ഏപ്രിൽ 1 മുതൽ നടപ്പാക്കാം. നടപ്പാക്കൽ അലവൻസുകൾ മൊത്തം ശമ്പളത്തിന്റെ പരമാവധി 50% ആയിരിക്കും, അടിസ്ഥാന ശമ്പളത്തിൽ വർദ്ധനവ് ഉണ്ടായാൽ മാത്രമേ പ്രോവിഡന്റ് ഫണ്ട് വർധിക്കുകയുള്ളൂ.  പക്ഷേ കൈയിലെത്തുന്ന ശമ്പളം കുറയുമെന്നാണ് റിപ്പോർട്ട്.  ഗ്രാറ്റുവിറ്റി, പ്രൊവിഡന്റ് ഫണ്ട് എന്നിവയ്ക്കുള്ള സംഭാവനയിലെ വർദ്ധനവ് വിരമിച്ച ശേഷം ലഭിക്കുന്ന തുക വർദ്ധിപ്പിക്കും.

You May Like

Sponsored by Taboola