ദാമ്പത്യ ജീവിതത്തിൽ സ്വരച്ചേർച്ചയില്ലായ്മയും വഴക്കുകളും സൗന്ദര്യ പിണക്കങ്ങളുമെല്ലാം സാധാരണമാണ്. പരസ്പര ധാരണയോടെയും വിട്ടുവീഴ്ച ചെയ്തുമെല്ലാം മാത്രമേ ദാമ്പത്യ ജീവിതത്തിൽ മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂ.
Relationship tips: വഴക്കുകൾ സാധാരണമാണെങ്കിലും സ്വയം അതിന് വളം വെച്ച് കൊടുക്കരുത്. പങ്കാളിയോട് ഒരിക്കലും പറയാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.
ഞാൻ എന്തിനാണ് നിന്നെ വിവാഹം കഴിച്ചത് എന്നോ നീ കാരണം എൻ്റെ ജീവിതം പാഴായെന്നോ ഒരിക്കലും പങ്കാളിയോട് പറയാൻ പാടില്ല. ഇത് നിങ്ങളുടെ ദാമ്പത്യ ബന്ധത്തിൽ വിള്ളലുണ്ടാക്കും.
നിന്നോടുള്ള സ്നേഹവും വാത്സല്യവും പോയി എന്ന് പങ്കാളിയോട് പറയരുത്. അത്തരം വാക്കുകൾ അവരെ കൂടുതൽ വേദനിപ്പിക്കും.
മറ്റൊരാളെ സ്നേഹിക്കുമെന്നോ വിവാഹം കഴിക്കുമെന്നോ തമാശയായി പോലും പങ്കാളിയോട് പറയരുത്. ഇത് അവരുടെ മനസ് വിഷമിപ്പിക്കും. ബന്ധത്തിലെ വിശ്വാസം നഷ്ടപ്പെടുകയും ചെയ്യും.
ഭാര്യയുടെയോ ഭർത്താവിന്റെയോ മാതാപിതാക്കളോട് ഒരിക്കലും പരാതി പറയരുത്. മാത്രമല്ല പലപ്പോഴും അവരുടെ വീട്ടുകാരെ ശകാരിക്കുന്നത് കുടുംബത്തിൽ നീരസത്തിനും പ്രശ്‌നങ്ങൾക്കും ഇടയാക്കും.
എല്ലാ പ്രശ്‌നങ്ങൾക്കും പങ്കാളിയെ കുറ്റപ്പെടുത്തരുത്. അടിക്കടിയുള്ള ഈ കുറ്റപ്പെടുത്തൽ നിങ്ങളോടുള്ള നീരസം വർദ്ധിപ്പിക്കും.
നിങ്ങൾ എന്തെങ്കിലും മറയ്ക്കുന്നുണ്ടെന്ന് പങ്കാളിയ്ക്ക് തോന്നരുത്. ദാമ്പത്യ ബന്ധങ്ങളിലെ സംശയങ്ങൾ പരിഹരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.