Menstrual cramps: ഇനി ആർത്തവ വേദനയോട് പറയൂ ഗുഡ് ബൈ; 5 സിമ്പിൾ ടിപ്സ് ഇതാ

ആര്‍ത്തവ സമയത്ത് പല സ്ത്രീകളും വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടാറുണ്ട്. ഇത് മറിക‌ടക്കാനായി പലരും വ്യത്യസ്തമായ പോംവഴികളാണ് സ്വീകരിക്കുന്നത്. 

 

Periods pain relief tips: ആർത്തവ വേദന സ്വാഭാവികമായ രീതിയിൽ കുറയ്ക്കാൻ ആദ്യം മുതൽ തന്നെ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

1 /6

ഹെർബൽ ടീ, ചെറുചൂടുള്ള വെള്ളം തുടങ്ങിയവ കുടിക്കുക. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താനും ശരീരത്തിലെ വിഷാംശങ്ങളും മാലിന്യങ്ങളും നീക്കം ചെയ്യാനും ഇത് സഹായിക്കും. ആർത്തവ ദിവസങ്ങളിൽ പല സ്ത്രീകളും വയറിളക്കം, മലബന്ധം മുതലായ പ്രശ്നങ്ങൾ അനുഭവിക്കാറുണ്ട്. കഫീൻ, സോഡ, മദ്യം തുടങ്ങിയവ ഒഴിവാക്കുക. പകരം, ചെറുചൂടുള്ള വെള്ളത്തിൽ ഇഞ്ചി, ജീരകം തുടങ്ങിയവ കലർത്തി കുടിക്കുന്നത് ഫലം ചെയ്യും.   

2 /6

ആർത്തവ ദിവസങ്ങളിൽ വറുത്തതോ പൊരിച്ചതോ ആയ ഭക്ഷണങ്ങൾ ഒഴിവാക്കുക. സാധാരണ ജീവിതശൈലിയെ കൂടുതൽ ലളിതമാക്കുകയാണ് ആർത്തവ സമയത്ത് ചെയ്യേണ്ടത്. ഇളം ചൂടുള്ള വെള്ളം കുടിക്കുകയും ഭക്ഷണം ചൂടോടെ കഴിക്കുകയും ചെയ്യുക. പച്ചക്കറികൾ കൂടുതലായി ഉൾപ്പെടുത്താൻ ശ്രമിക്കണം. പാചകം ചെയ്യുമ്പോൾ മസാലകൾ കുറഞ്ഞ അളവിൽ മാത്രം ചേർക്കുക.  

3 /6

ആർത്തവ സമയത്ത് സ്ത്രീകൾക്ക് ക്ഷീണം അനുഭവപ്പെടാറുണ്ട്. ശരീരത്തിന് മതിയായ ഉറക്കം നൽകുക എന്നതാണ് അപ്പോൾ ചെയ്യേണ്ടത്.  അതുവഴി ശരീരത്തിന് സുഖം പ്രാപിക്കാനും ഊർജ്ജം സംഭരിക്കാനും കഴിയും. ദിവസം മുഴുവൻ കിടക്കയിൽ കിടക്കുന്നത് കൊണ്ട് ശരീരത്തിന് യാതൊരു ​ഗുണവും ലഭിക്കില്ല. പകരം, ചില ചെറിയ വ്യായാമങ്ങൾ ചെയ്യേണ്ടത് അത്യാവശ്യമാണ്. നടത്തം, യോഗ എന്നിവയാണ് ഉത്തമം. ഇത് ചെയ്യുന്നതിലൂടെ വേദന ഒഴിവാക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സാധിക്കും.    

4 /6

ആർത്തവ സമയത്ത് ശുചിത്വം പാലിക്കേണ്ടത് വളരെ പ്രധാനമാണ്. ഓരോ 4-6 മണിക്കൂറിലും പാഡ് മാറ്റേണ്ടതുണ്ട്. ആർത്തവ സമയത്ത് സുഗന്ധമുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുക. ചൂടുള്ള വെള്ളത്തിൽ കുളിക്കുക എന്നത് ശുചിത്വം നിലനിർത്തുന്നതിനും പേശീ വലിവ് ഒഴിവാക്കുന്നതിനുമുള്ള മറ്റൊരു മികച്ച മാർഗമാണ്. അതുകൊണ്ട് തന്നെ ഈ ദിവസങ്ങളിൽ രാത്രി ചൂടുവെള്ളത്തിൽ കുളിക്കുന്നത് ഗുണം ചെയ്യും.           

5 /6

മിക്ക സ്ത്രീകൾക്കും അവരുടെ ആർത്തവസമയത്ത് നേരിയതോ കഠിനമായ വേദനയോ അനുഭവപ്പെടുന്നു. ഓവർ-ദി-കൗണ്ടർ മരുന്നുകൾ ഒരു പരിധി വരെ ആശ്വാസം നൽകാൻ സഹായിക്കുമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ അവ നിങ്ങളുടെ അവസ്ഥയെ കൂടുതൽ വഷളാക്കുകയാണ് ചെയ്യുക. പകരം, പച്ചമരുന്നുകൾ അടങ്ങിയ ആയുർവേദ മരുന്നുകൾ തിരഞ്ഞെടുക്കുക. ഇത് ആർത്തവ വേദനയുടെയും അസ്വസ്ഥതയുടെയും ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും.   

6 /6

യുണിസെഫിൻ്റെ കണക്കനുസരിച്ച് ലോകമെമ്പാടും 1.8 ബില്യൺ സ്ത്രീകൾക്ക് ആർത്തവം ഉണ്ടാകുന്നുണ്ട്. ഇവരിൽ 80 ശതമാനം സ്ത്രീകളും ആർത്തവ സമയത്ത് പ്രശ്നങ്ങൾ നേരിടുന്നവരാണ്. 30 ശതമാനം സ്ത്രീകൾക്ക് കടുത്ത മലബന്ധമോ വയറിളക്കമോ അനുഭവപ്പെടുന്നു. ക്രമരഹിതമായ ആർത്തവചക്രം കാരണം 14 മുതൽ 25 ശതമാനം വരെ സ്ത്രീകൾ പ്രത്യുൽപാദന കാലയളവിൽ നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 

You May Like

Sponsored by Taboola