അടുത്ത നാല് വര്‍ഷം ചില നക്ഷത്രക്കാരെ സംബന്ധിച്ച് നിര്‍ണായകമാണ്. വമ്പന്‍ നേട്ടങ്ങളാണ് ഈ നക്ഷത്രക്കാരെ കാത്തിരിക്കുന്നത്.
Gajakesari Rajayoga for 14 Nakshatras: ജീവിതത്തില്‍ വലിയ പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ടിരുന്ന 14 നക്ഷത്രക്കാരുടെ സമയമാണ് തെളിയാന്‍ പോകുന്നത്. ഗജകേസരി രാജയോഗത്തിലൂടെ തലവര തെളിയുന്ന ഈ നക്ഷത്രക്കാര്‍ ജീവിതത്തില്‍ ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കും.
സമ്പദ്ഭാഗ്യവും സര്‍വൈശ്വര്യവും ഈ നക്ഷത്രക്കാര്‍ക്ക് ഫലമായി പറയാം. ഇവര്‍ തൊട്ടതെല്ലാം പൊന്നാകുമെന്ന് മാത്രമല്ല, ജീവിത വിജയം നേടുകയും ചെയ്യും. ആ നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.
അശ്വതി, ഭരണി, രോഹിണി: ഗജകേസരി യോഗം കാരണം ഭാഗ്യവും സമ്പത്തും ലഭിക്കാന്‍ പോകുന്ന നക്ഷത്രക്കാരാണ് അശ്വതി, ഭരണി, രോഹിണി. ഇവര്‍ ആഗ്രഹിച്ചത് എന്തും നേടിയെടുക്കും. ജീവിതം അടിമുടി മാറും. സാമ്പത്തികമായി വന്‍ നേട്ടങ്ങള്‍ സ്വന്തമാക്കാനാകും. എല്ലാ കാര്യത്തിലും ഭാഗ്യത്തിന്റെ അകമ്പടിയുണ്ടാകും.
തിരുവാതിര, ആയില്യം, ഉത്രം: സാമ്പത്തികപരമായും തൊഴില്‍പരമായും ഉയര്‍ച്ച സ്വന്തമാക്കാന്‍ പോകുന്ന നക്ഷത്രക്കാരാണ് തിരുവാതിര, ആയില്യം, ഉത്രം. ആഗ്രഹിച്ച ജോലി സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കും. ശമ്പള വര്‍ധന, സ്ഥാനക്കയറ്റം എന്നിവയും പ്രതീക്ഷിക്കാം.
അത്തം, വിശാഖം, തൃക്കേട്ട: കഴിഞ്ഞ കാലങ്ങളില്‍ സഹിച്ച കഷ്ടപ്പാടുകളെല്ലാം നീങ്ങി ഗജകേസരിയോഗം കൈവരിക്കുന്ന നക്ഷത്രക്കാരാണ് അത്തം, വിശാഖം, തൃക്കേട്ട. ഇവര്‍ക്ക് ധനഭാഗ്യമുണ്ടാകും. സ്വന്തമായി വീട് വെയ്ക്കാനും സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനും ഇവര്‍ക്ക് അവസരം ലഭിക്കും. ദീര്‍ഘ നാളായി ഉണ്ടായിരുന്ന കടങ്ങള്‍ വീട്ടാനാകും.
പൂരാടം, ഉത്രാടം, തിരുവോണം: ജീവിതത്തില്‍ അടിമുടി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ പോകുന്ന നക്ഷത്രക്കാരാണ് പൂരാടം, ഉത്രാടം, തിരുവോണം. ഇവരുടെ ദുരിതങ്ങള്‍ നീങ്ങും. ജീവിത ക്ലേശങ്ങള്‍ മാറി സാമ്പത്തിക നില മെച്ചപ്പെടാന്‍ ഇവര്‍ക്ക് ഇനി അധിക സമയമില്ല. ആഗ്രഹങ്ങള്‍ സഫലമാക്കും. ബിസിനസുകാര്‍ക്കും നിക്ഷേപകര്‍ക്കും ലാഭം കൊയ്യാനാകും.
ചതയം, രേവതി: വരും വര്‍ഷങ്ങളില്‍ ഗജകേസരിയോഗം കാത്തിരിക്കുന്ന നക്ഷത്രക്കാരാണ് ചതയം, രേവതി. ഇവരെ ധനഭാഗ്യം കാത്തിരിക്കുന്നു. മോഹിച്ചതെന്തും സ്വന്തമാക്കാന്‍ ഇവര്‍ക്ക് അവസരങ്ങള്‍ ലഭിക്കും. ഇവര്‍ തൊട്ടതെല്ലാം പൊന്നായി മാറും. ഇതുവരെ അനുഭവിച്ചിരുന്ന ദുരിതങ്ങള്‍ നീങ്ങി ജീവിതത്തിലെ നല്ല സമയമാണ് ഇവരെ കാത്തിരിക്കുന്നത്.
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.