UAE: ടൂറിസ്റ്റുകള്‍ക്ക് സന്തോഷവാര്‍ത്ത‍, എല്ലാ രാജ്യക്കാർക്കും Multiple Entry Tourist Visa പ്രഖ്യാപിച്ച് യുഎഇ

വിദേശികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ്  (Tourist Destination) ആണ് ദുബായ്.  

Written by - Zee Malayalam News Desk | Last Updated : Mar 21, 2021, 08:08 PM IST
  • എല്ലാ രാജ്യക്കാർക്കും Multiple Entry Tourist Visa നല്‍കുന്ന തീരുമാനത്തിന് യു‌എഇ മന്ത്രിസഭ അംഗീകാരം നൽകി.
  • ആഗോള സാമ്പത്തിക കേന്ദ്രമെന്ന UAEയുടെ പദവി മുൻനിർത്തിയാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.
  • ഞായറാഴ്ച ചേർന്ന യുഎഇ മന്ത്രിസഭാ യോഗമാണ് തീരുമാനം കൈക്കൊണ്ടത്.
UAE: ടൂറിസ്റ്റുകള്‍ക്ക് സന്തോഷവാര്‍ത്ത‍, എല്ലാ രാജ്യക്കാർക്കും  Multiple Entry Tourist Visa പ്രഖ്യാപിച്ച്  യുഎഇ

UAE: വിദേശികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ്  (Tourist Destination) ആണ് ദുബായ്.  

പ്രത്യേകിച്ചും ദുബായ് ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ (Dubai Shopping Festival) ഒട്ടേറെ വിദേശികളെ ആകര്‍ഷിക്കുന്ന ഒന്നാണ്.  എന്നാലിപ്പോള്‍   ടൂറിസ്റ്റുകകള്‍ക്ക് സന്തോഷ വാര്‍ത്തയുമായി   UAE ഭരണകൂടം എത്തിയിരിയ്ക്കുകയാണ്.   

എല്ലാ രാജ്യക്കാർക്കും  Multiple Entry Tourist Visa നല്‍കുന്ന തീരുമാനത്തിന് യു‌എഇ മന്ത്രിസഭ അംഗീകാരം നൽകി. ആഗോള സാമ്പത്തിക കേന്ദ്രമെന്ന UAEയുടെ  പദവി മുൻനിർത്തിയാണ് ഈ തീരുമാനമെന്ന്   അധികൃതർ വ്യക്തമാക്കി.  ഞായറാഴ്ച   ചേർന്ന യുഎഇ മന്ത്രിസഭാ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. 

യുഎഇയുടെ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ (Sheikh Mohammed bin Rashid AlMaktoum) നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. ആഗോള സാമ്പത്തിക കേന്ദ്രമെന്ന യുഎഇയുടെ പദവിയും  നിലയും കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ഈ തീരുമാനത്തിലൂടെ  ലക്ഷ്യമിടുന്നത് എന്നദ്ദേഹം പറഞ്ഞു.

Multiple Entry Tourist Visa ലഭിക്കുന്നതോടെ ഒരു വിസയില്‍ പലതവണ UAE  സന്ദര്‍ശിക്കാം.  കൂടാതെ,  മറ്റു രാജ്യത്തെ ജോലികൾ യുഎഇയിൽ വെച്ച് നിർവഹിക്കാനും താമസിക്കാനും അവസരം നൽകുന്ന റിമോട്ട് വർക്ക് വിസയും  ( remote work visa) യുഎഇ പ്രഖ്യാപിച്ചു.

രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ ഉയർത്തുന്നതിനും നിക്ഷേപകരെയും സംരംഭകരെയും യോഗ്യതയുള്ള വ്യക്തികളെയും  കുടുംബങ്ങളെയും സഹായിക്കുന്നതിനായി അടുത്തിടെ പ്രഖ്യാപിച്ച പരിഷ്കാരങ്ങളുടെ മറ്റൊരു ഭാഗമാണ്  ഈ  പുതിയ വിസ  പരിഷക്കാരങ്ങള്‍.

Also read: Hajj: തീര്‍ത്ഥാടകര്‍ക്കും ഹജ്ജ് സേവകര്‍ക്കും രണ്ട് ഡോസ് വാക്സിന്‍ നിര്‍ബന്ധം

 എന്നാല്‍, പുതിയ വിസ പരിഷക്കാരങ്ങള്‍ എന്ന്  പ്രാബല്യത്തില്‍  വരുമെന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമൊന്നും ആയിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. അടുത്തു തന്നെ ഇതു സംബന്ധിച്ച  തീരുമാനങ്ങള്‍ മന്ത്രിസഭ പുറത്തുവിടും എന്നാണ് സൂചനകള്‍....

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

 

 

Trending News