Riyad :സൗദി അറേബ്യയിലെ (Saudi Arabia) ജനങ്ങളെ ലക്ഷം വെച്ച് കൊണ്ടുള്ള ഹൂതി (Houthi)മിലിറ്റിയയുടെ ആക്രമണത്തെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് അപലപിച്ചു. ഇറാന്റെ പിന്തുണയോടെ പ്രവൃത്തിക്കുന്ന തീവ്രവാദ സംഘടനയായ ഹൂതി മിലിറ്റിയ ജനവാസ പ്രദേശങ്ങളെ ലക്ഷ്യം വെച്ച് സ്ഫോടക വസ്തുകൾ അടങ്ങിയ ഡ്രോണുകൾ നിക്ഷേപിച്ചിരുന്നു. കൊയലേഷൻ ഫോഴ്സ്‍സിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് വൻ അപകടം ഒഴിവാക്കാൻ സാധിച്ചത്.
UAE condemns Houthis' attempted drone attack on Saudi Arabia.https://t.co/9vA1S3GpCr
— وزارة الخارجية والتعاون الدولي (@MoFAICUAE) March 25, 2021
ഹൂതികളുടെ നിരന്തരമായ ആക്രമണം എല്ലാ അന്തരാഷ്ട്ര നിയമങ്ങൾക്കും നേരെയുള്ള അവഗണനയാണെന്ന് വ്യാഴാഴ്ച്ച യുഎഇ (UAE) വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പത്രകുറിപ്പിലൂടെ അറിയിച്ചിരുന്നു. ഈ ആക്രമണങ്ങൾ നിർത്താൻ അടിയന്തരവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഈ ആക്രമണങ്ങൾ രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെയും, രാജ്യത്തിൻറെ സുരക്ഷിതത്വയും ആണ് നശിപ്പിക്കാൻ ശ്രമിക്കുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
സൗദിയുടെ സഹായത്തിൽ ഭരിക്കുന്ന യമൻ (Yemen) സർക്കാരും വിഘടിത വിഭാഗമായ ഹൂതികളമായി നടക്കുന്ന യുദ്ധത്തിന് അന്തിമം കുറിക്കാനാണ് സൗദി പുതിയ നീക്കങ്ങളുമായി മുന്നോട്ട് വന്നിരിന്നു. യെമൻ സർക്കാരും Houthi കളും തമ്മിലുള്ള വെടി നിർത്തൽ കരാറുകൾ ഉൾപ്പെടെയുള്ള നിർദേശങ്ങളാണ് സൗദി മുന്നോട്ട് വെച്ചത്. സൗദി മുന്നോട്ട് വച്ച് നിർദേശങ്ങളെ യമൻ സർക്കാർ അംഗീകരിച്ചിരുന്നു.
ആറ് വർഷങ്ങളായി ഹൂതികളും യമൻ സർക്കാരും തമ്മിൽ അഭ്യന്തര കലാപം തുടരുകയാണ്. അതിനിടെ യമൻ സർക്കാരിന് സഹായിക്കുന്നതിന് പേരിൽ സൗദിക്ക് നേരെ ഹൂതികൾ പലതവണ ആക്രമണങ്ങൾ നടത്തിട്ടുണ്ടായിരുന്നു.
ALSO READ: Exit Scheme: 46000 പ്രവാസികൾ ഒമാനിൽ നിന്നും മടങ്ങും; സ്‌കീം അവസാനിക്കാൻ ഇനി 7 ദിവസം മാത്രം
സനാ വിമാനത്താവളം തുറക്കുക, ഹൊദിയാദ് തുറമുഖം വഴി ഇന്ധനം, ആഹാരം തുടങ്ങിയവ കയറ്റമതി ചെയ്യാനും നിർദേശങ്ങളിൽ പറയുന്നുണ്ട്. ഒപ്പം സൗദിയുടെ (Saudi Arabia) സഹായത്തിൽ യമനിൽ ഭരിക്കുന്ന സർക്കാരും ഇറാന്റെ പക്ഷത്തിലുള്ള ഹൂതികളും തമ്മിൽ രാഷ്ട്രീയമായ വിട്ടുവീഴ്ചകളും വേണമെന്ന് സൗദി രാജകുമാരൻ ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...