Saudi Arabia: സൗദിയില്‍ ഈ വർഷം വേനൽ കടുത്തേക്കുമെന്ന് റിപ്പോർട്ട്

Saudi Summer Season: വേനൽക്കാലത്ത് സാധാരണ ലഭിക്കാറുള്ള  മഴ പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു

Written by - Zee Malayalam News Desk | Last Updated : May 31, 2024, 11:39 PM IST
  • സൗദിയിൽ ഈ വർഷത്തെ വേനൽക്കാലം ജൂൺ ഒന്നിന് ആരംഭിക്കും
  • വേനൽ ഇത്തവണ കടുത്തേക്കുമെന്ന് കാലാവസ്ഥ കേന്ദ്രം
Saudi Arabia: സൗദിയില്‍ ഈ വർഷം വേനൽ കടുത്തേക്കുമെന്ന് റിപ്പോർട്ട്

റിയാദ്: സൗദിയിൽ ഈ വർഷത്തെ വേനൽക്കാലം ജൂൺ ഒന്നിന് ആരംഭിക്കുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വേനൽ ഇത്തവണ കടുത്തേക്കുമെന്ന് കാലാവസ്ഥ കേന്ദ്രം വക്താവ് ഹുസൈൻ അൽ ഖഹ്താനി ചൂണ്ടിക്കാട്ടി. 

Also Read: മത്സ്യബന്ധന നിയമം ലംഘിച്ചു പത്ത് പ്രവാസികൾ ഒമാനിൽ അറസ്റ്റിൽ

 

വേനൽക്കാലത്ത് സാധാരണ ലഭിക്കാറുള്ള  മഴ പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു. വേനൽക്കാലത്ത് പ്രകടമാകുന്ന കാലാവസ്ഥ മാറ്റങ്ങൾ കൃത്യമായി നിരീക്ഷിക്കാനും സമയാസമയങ്ങളിൽ അവ വ്യക്തമാക്കാനും ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയും നൂതന ഉപകരണങ്ങളും ദേശീയ കാലാവസ്ഥ കേന്ദ്രം ഉപയോഗപ്പെടുത്തുന്നതായും കേന്ദ്ര വക്താവ് ചൂണ്ടിക്കാട്ടി. 

Also Read: ലൈംഗികാതിക്രമ കേസിലെ പ്രതി പ്രജ്വൽ രേവണ്ണ അറസ്റ്റിൽ

 

കാലാവസ്ഥാ റഡാറുകൾ, ഉപഗ്രഹ സംവിധാനങ്ങൾ, ആധുനിക രീതിയിലുള്ള കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിലെ വാനനിരീക്ഷണ കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്തുന്ന ഏറ്റവും പുതിയ സാങ്കേതിക വിദ്യകളെയും ആധുനിക കാലാവസ്ഥാ നടപടികളെയും സൗദി ദേശീയ കാലാവസ്ഥ കേന്ദ്രവും നിരീക്ഷിക്കുന്നതായി കേന്ദ്രവക്താവ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News