റിയാദ്: ഹജ്ജ് പെർമിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച ഏഴു പേർ അറസ്റ്റിൽ. മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക് പോസ്റ്റുകളിൽ പ്രവർത്തിക്കുന്ന ജവാസത്ത് സീസണൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് ഇവരെ ശിക്ഷിച്ചത്. ഇവർക്ക് തടവും പിഴയുമാണ് വിധിച്ചിരിക്കുന്നത്. പെർമിറ്റില്ലാത്തവരെ കടത്താൻ ശ്രമിച്ച് കുടുങ്ങിയ വിദേശികളെ നാടുകടത്താനും ജവാസത്ത് സീസണൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികൾ വിധിച്ചു.
Also Read: Kuwait News: കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 16 പ്രവാസികൾ അറസ്റ്റിൽ
ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ വിസകളിൽ രാജ്യത്ത് വീണ്ടും പ്രവേശിക്കുന്നതിൽ നിന്നും ഇവർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല നിയമ ലംഘകരുടെ വാഹനങ്ങൾ കണ്ടുകെട്ടാൻ കോടതികളിൽ നിയമ നടപടികൾ സ്വീകരിക്കാനും തീരുമാനമുണ്ട്. ഹജ്ജ് പെർമിറ്റില്ലാത്തവരെ കടത്തുന്നവർക്കുള്ള ശിക്ഷകൾ പ്രഖ്യാപിക്കാൻ മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക് പോസ്റ്റുകളിൽ ജവാസത്ത് സീസണൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുമുണ്ട്.
പെർമിറ്റില്ലാത്തവരെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കടത്താൻ ശ്രമിക്കുന്നവർക്ക് ആറു മാസം തടവും 50,000 റിയാൽ പിഴയും ചുമത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. നിയമ ലംഘകരുടെ എണ്ണത്തിനനുസരിച്ച് ഡ്രൈവർമാർക്ക് ഇരട്ടി തുക പിഴ ചുമത്തുകയും ഇവരുടെ വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്യുമെന്നും. വിദേശികളായ നിയമ ലംഘകരെ സൗദിയിൽ നിന്ന് നാടുകടത്തി പ്രവേശന വിലക്കേർപ്പെടുത്തുമെന്നും നിർദ്ദേശമുണ്ട്. ഹജ്ജ് നിയമ, നിർദേശങ്ങൾ പാലിക്കണമെന്ന് സ്വദേശികളോടും വിദേശികളോടും ജവാസത്ത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...