Riyad : സൗദി അറേബ്യ (Saudi Arabia) ക്വറന്റീൻ (Quarantine) മാനദണ്ഡങ്ങൾ മാറ്റം വരുത്തി. ഇനി മുതൽ കോവിഡ് വാക്സിൻ (COVID Vaccine) സ്വീകിരിച്ചവർ സൗദിയിൽ പ്രവേശിക്കുമ്പോൾ ക്വാറന്റീൻ ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറയിച്ചു. രണ്ട് ഡോസും സ്വീകരിച്ചു എന്നുള്ള വാക്സിനേഷൻ സർട്ടിഫിക്കേറ്റ് (COVID Vaccination Certificate) അറ്റസ്റ്റ് ചെയ്ത് കൈയ്യിൽ കരുതണം.
എന്നാൽ ഏതെങ്കിലും കോവിഡ് വാക്സിൻ സ്വീകരിച്ചവർക്കല്ല ക്വാറന്റീൻ ഒഴിവാക്കിയിരിക്കുന്നത്. സൗദി ആരോഗ്യ മന്ത്രാലയം അനുമതി നൽകിട്ടുള്ള നാല് വാക്സിനുകളിൽ ഒന്ന് സ്വീകരിച്ചവർക്ക് മാത്രമാണ് ക്വാറന്റീൻ ഒഴുവാക്കിയിരിക്കുന്നത്.
ഫൈസർ, കൊവിഷീൽഡ് അഥവാ ആസ്ട്രസെനക്ക, മൊഡേണ, ജോൺസൺ ആൻർഡ് ജോൺസൺ എന്നീ നാല് വാക്സിനുകൾക്ക് മാത്രമാണ് സൗദി അനുമതി നൽകിയിരിക്കുന്നത്. വാക്സിൻ സ്വീകരിക്കാത്തവർ ഏഴ് ദിവസം നിർബന്ധമായും ക്വാറന്റീനിൽ കഴിയണം.
നിലവിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്ര വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾക്ക് മറ്റേതെങ്കിൽ രാജ്യത്ത് ക്വാറന്റീൻ പൂർത്തിയാക്കിയതിന് ശേഷമേ സൗദിയിലേക്ക് പ്രവേശിക്കാൻ സാധിക്കൂ.
വിലക്ക് പിൻവലിച്ചു കഴിഞ്ഞാൽ സൗദിയിലേക്ക് തിരികെ പോകാൻ താൽപര്യപ്പെടുന്നവർ കൊവിഷീൽഡ് വാക്സിൻ തന്നെ സ്വീകരിക്കണം. അല്ലാത്തപക്ഷം കോവാക്സിനോ സ്പുട്ണിക് വി-യോ സ്വീകരിച്ചാൽ ഇവ രണ്ട് സൗദിയിൽ സ്വീകരിക്കപ്പെടുന്നവയല്ല. അതിനാൽ വാക്സിൻ സ്വീകരിക്കുമ്പോൾ കൊവിഷീൽഡ് തിരഞ്ഞെടുക്കുക.
ALSO READ : Saudi: ഔദ്യോഗിക പേരിലെ വ്യത്യാസം, പ്രവാസികളെ കുടുക്കി കോവിഡ് വാക്സിന്‍
ഗള്‍ഫ് രാഷ്ട്രങ്ങളിലേക്ക് വരുന്നവര്‍ കൃത്യമായി വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. അതാത് രാജ്യങ്ങള്‍ നിഷ്ക്കര്‍ഷിച്ചിരിയ്ക്കുന്ന വാക്സിനാണ് സ്വീകരികേണ്ടത്. കൂടാതെ, സൗദിയിലേക്ക് വരാനായി ഇന്ത്യയില്‍ നിന്നും വാക്സിനെടുക്കുന്നവര്‍ പാസ്പോര്‍ട്ട് നമ്പര്‍ രേഖയായി സമര്‍പ്പിക്കണമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ വ്യക്തമാക്കി. ആധാര്‍ നമ്പറിന് പകരം വാക്സിന്‍ രജിസ്ട്രേഷന്‍ സമയത്ത് തന്നെ പാസ്പോര്‍ട്ട് നമ്പര്‍ നല്‍കുന്നതോടെ സൗദിയിലെത്തുമ്പോഴുള്ള സാങ്കേതിക തടസ്സം ഒഴിവാക്കാം എന്നും അധികൃതര്‍ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...