റിയാദ്: മയക്കുമരുന്ന് വേട്ട ശക്തമാക്കാൻ 512 ഉദ്യോഗസ്ഥരെ കൂടി സൗദി അറേബ്യ നിയമിച്ചു. ലഹരി, മയക്കുമരുന്ന് കടത്ത് എന്നിവ തടയാനുള്ള നടപടികൾ ശക്തമാക്കുന്നതിനു വേണ്ടിയാണ് ഈ പുതിയ നിയമനങ്ങൾ. രാജ്യത്തെ ഹൈവേകളിലും സംശയകരമായ പ്രദേശങ്ങളിലും ചെക് പോയിൻറുകളും വർധിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
Also Read: Saudi Rain: കടുത്ത ചൂടിന് ആശ്വാസം; സൗദിയിൽ മഴയും ആലിപ്പഴ വർഷവും
ലഹരിക്കെതിരായി ശക്തമായ പോരാട്ടം നടത്താൻ എല്ലാ തയ്യാറെടുപ്പുകളും രാജ്യത്ത് നടത്തിയിട്ടുണ്ട്. ഇവർ പ്രിൻസസ് നായിഫ് ബിന്‍ അബ്ദുല്‍ അസീസ് അക്കാദമിയില്‍നിന്നും പരിശീലനം പൂർത്തിയാക്കിവരാണ്. ഉദ്യോഗാർഥികളുടെ ഗ്രാജുവേഷൻ പ്രോഗ്രാം ഡ്രഗ് കണ്ട്രോൾ ഡയറക്ടർ ജനറൽ മേജർ മുഹമ്മദ് അൽഖർനിയാണ് നിർവഹിച്ചത്. ശേഷം ഉദ്യോഗാർഥികൾക്ക് ആശംസകൾ നേർന്നുകൊണ്ട് മേജർ സംസാരിച്ചു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് പ്രത്യേക സേനാ വിഭാഗം പ്രവർത്തിച്ചു വരുന്നത്. രാജ്യത്ത് നിന്നും ലഹരി ഉൽപന്നങ്ങൾ നിർമാർജ്ജനം ചെയ്യുന്നതിനാവശ്യമായ നൂതന സാങ്കേതിക വിദ്യയോട് കൂടിയ പരിശീലനമാണ് ഉദ്യോഗാർത്ഥികൾ ഇവിടെ നിന്നും പൂർത്തിയാക്കിയതെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...