Gulf News: കൊലക്കേസ് പ്രതിയെ മക്കയിൽ വധശിക്ഷക്ക് വിധേയനാക്കി

Gulf News: ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തിനിടയിൽ പ്രകോപിതനായ ഇയാൾ ജാബിറിനെ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. കുത്തേറ്റയാൾ തൽക്ഷണം മരിക്കുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Nov 1, 2023, 04:19 PM IST
  • കൊലക്കേസ് പ്രതിയായ സൗദി പൗരന്റെ വധശിക്ഷ മക്കയിൽ നടപ്പാക്കി
Gulf News: കൊലക്കേസ് പ്രതിയെ മക്കയിൽ വധശിക്ഷക്ക് വിധേയനാക്കി

റിയാദ്: കൊലക്കേസ് പ്രതിയായ സൗദി പൗരന്റെ വധശിക്ഷ മക്കയിൽ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം. സ്വദേശി പൗരൻ ജാബിർ ബിൻ മുഹമ്മദ് ബിൻ യഹ്യ ദൗഷിയെ കുത്തിക്കൊന്ന അബ്ദുൽ അസീസ് ബിൻ ഈസ ബിൻ അലി അബ്ദലിയെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്. 

Also Read: നാടുകടത്തപ്പെട്ട വ്യക്തി വീണ്ടും രാജ്യത്തേക്ക് കടന്നു; അന്വേഷണം തുടങ്ങി ആഭ്യന്തര മന്ത്രാലയം

ഇവർ തമ്മിൽ നടന്ന വാക്കുതർക്കമാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചത്.  ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തിനിടയിൽ പ്രകോപിതനായ ഇയാൾ ജാബിറിനെ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. കുത്തേറ്റയാൾ തൽക്ഷണം മരിക്കുകയായിരുന്നു. 

ആയുഷ്കാല ഹെൽത്ത് ഇൻഷുറൻസ് നടപ്പാക്കാനൊരുങ്ങി സൗദി

സൗദിയിൽ ആയുഷ്കാല ഹെൽത്ത് ഇൻഷുറൻസ് നടപ്പാക്കാനൊരുങ്ങുന്നു. 2024 പകുതിയോടെ ‘ദേശീയ ഇൻഷുറൻസ്’ എന്ന പേരിൽ ഒറ്റ പ്രീമിയം ഇൻഷുറൻസ് നടപ്പാക്കുമെന്നാണ് ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിൽ പറഞ്ഞത്. റിയാദിൽ വേൾഡ് ഹെൽത്ത് ഫോറത്തിെൻറ ഭാഗമായി നടന്ന സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Also Read: ഈ സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത, ദീപാവലിക്ക് മുൻപ് ശമ്പളം വർധിച്ചു

ഇതിന്റെ അടിസ്ഥാനത്തിൽ പോളിസി എടുത്തുകഴിഞ്ഞാൽ പിന്നീടൊരിക്കലും പുതുക്കേണ്ടതില്ല.  ഇത് പൂർണമായും സർക്കാർ ഫണ്ട് ഇൻഷുറൻസാണ്. ഇത് ജീവിതകാലം മുഴുവനും തുടരും. ഇതിന് പ്രത്യേക കാലപരിധിയില്ല. അതുപോലെ ചികിത്സക്ക് ഇൻഷുറൻസ് ആനുകൂല്യം ലഭിക്കാൻ മുൻകൂർ അനുമതിയുടെ ആവശ്യമില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News