മലയാളികളടക്കം ആയിരക്കണക്കിന് നഴ്സുമാർ ജോലിതേടി എത്തുന്ന രാജ്യമാണ് അയർലന്‍റ്. വലിയ ജോലി വാഗ്ദാനമാണ് അയർലന്‍റിൽ നിന്ന് ലഭിക്കാറുള്ളത്. ഉയർന്ന ശമ്പളം മികച്ച ജീവിത സാഹചര്യം എന്നിവയാണ് യൂറോപ്യൻ മേഖലയിലെ വടക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ദ്വീപ് രാജ്യമായ അയർലന്റിലേക്ക് ആകർഷിക്കുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അയർലന്‍റിൽ നിന്ന് പുറത്തുവരുന്ന വാർത്തകള്‍ പ്രവസാസികൾക്ക് അത്ര സുഖകരമായ അനുഭവമല്ലെന്നാണ് തെളയിക്കുന്നത്. ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വലിയ രീതിയിൽ ആക്രമിക്കപ്പെടുന്നതായി കണക്കുകളിൽ വ്യക്തമാകുന്നു.
2020 ൽ തുടങ്ങിയ മഹാമാരിക്കാലത്ത് ഈ ആക്രമണത്തിന്‍റെ തോത് ഉയർന്നതായും കണക്കുകളിൽ വ്യക്തമാണ്. കൂടുതലായി ജനങ്ങൾ ആശുപത്രികളെ ഈ കാലഘട്ടത്തിൽ ആശ്രയിച്ചതാണ് ആക്രമണങ്ങളുടെ എണ്ണം കൂടാനുള്ള കാരണം. എന്നാൽ എന്തുകൊണ്ടാ ആരോഗ്യ പ്രവർത്തകർക്ക് കൂടുതലായി നഴ്സുമാർക്ക് നേരെ ആക്രമണമുണ്ടാകുന്നത് എന്നതാണ് ഏറ്റവും പ്രധാന ചോദ്യം. ആതുര സേന രംഗത്തുള്ളവര്‍ക്ക് കൂടുതൽ പരിഗണനയാണ് സാധാരണഗതിയില്‍ യൂറോപ്യൻ രാജ്യങ്ങളിൽ ഉണ്ടാകുന്നത്. എന്നാൽ അയർലന്റിലെ സംഭങ്ങൾ ഇതിന് അപവാദമാണ്.
Read Also: അമേരിക്കൻ പ്രതിരോധ ഉപദേഷ്ടാവായി ഇന്ത്യൻ വംശജ ശാന്തി സേഠി
ആശുപത്രികളിൽ സമയത്ത് ചികിത്സ കിട്ടാത്തതും നീണ്ട ക്യൂവിൽ പലപ്പോഴും നിൽക്കേണ്ടി വരുന്നതുമൊക്കെ ആശുപത്രിയിലെത്തുന്നവരെ പ്രകോപിതരാക്കാറുണ്ട്. ഇതാണ് പലപ്പോഴും ആക്രമണത്തിന് ഇടയാക്കുന്നത്. ഹെൽത്ത് സപ്പോർട്ട് സ്റ്റാഫുകൾ, നഴ്സുമാർ, ആംബുലൻസ് ഡ്രൈവർമാർ, മെഡിക്കൽ പ്രാക്ടീഷണർമാർ, ഹൗസ് കീപ്പിങ് സ്റ്റാഫ്, തുടങ്ങി ആരോഗ്യമേഖലയിലെ വിവിധ ജോലികൾ ചെയ്യുന്നവർ അതിക്രമത്തിന് ഇരയാകാറുണ്ട്. ഇതിൽ ശാരീരികാക്രമണം, അസഭ്യവർഷം, ലൈംഗികാതിക്രമം എന്നിവയും ഉണ്ടാകുന്നു.
2020ൽ മാത്രം 4,636 ആക്രമണങ്ങൾ ഉണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ 97 ശതമാനവും നഴ്സുമാർക്ക് നേരെയാണ്. ഐറിഷ് നഴ്സസ് ആന്റ് മിഡ്വൈഫ്സ് ഓർഗനൈസേഷന്‍ ആക്രമണങ്ങൾക്കെതിരെ ശബ്ദമുയർത്തിയിരുന്നു. മഹാമാരിക്കാലത്ത് ത്യാഗോജ്വലമായ സേവനം നടത്തിയ ആരോഗ്യപ്രവർത്തകരാണ് ഇത്തരത്തിൽ ആക്രമണത്തിന് ഇരായകുന്നത് എന്നത് നിർഭാഗ്യകരമായ വസ്തുതയാണ്. പ്രവാസി ജീവിതം നയിക്കുന്നവര്‍ക്ക് പല തരത്തിലുള്ള അനിഷ്ട സംഭവങ്ങളും പലരാജ്യങ്ങളിലും നേരിടാറുണ്ടെങ്കിലും ആരോഗ്യ മേഖലയിലുള്ളവർ വലിയ രീതിയിൽ ആക്രമിക്കപ്പെടുന്നത് കൂടുതൽ ആശങ്കയുണ്ടാക്കുന്നുണ്ട്.
2015 മുതല്‍ 2020 വരെ ആക്രണങ്ങളിൽ 34 ശതമാനം വർദ്ധനയുണ്ടായിട്ടുണ്ട്. അയർലന്റിൽ ഇത്തരം ആക്രമണങ്ങൾ ചെറുക്കുന്നതിന് കൃത്യമായ നിയമനിർമാണം നടത്തിയിട്ടില്ല എന്നതാണ് പ്രധാന പ്രശ്നം. ശക്തമായ നിയമങ്ങൾ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി കൊണ്ടുവരണമെന്ന ആവശ്യം വിവിധ സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്. എന്തായാലും വിഷയം ഇപ്പോൾ അയർലന്റിൽ പ്രധാന ചർച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്. അതിനാല്‍ ശക്തമായ നടപടി സമീപഭാവിയില്‍ തന്നെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ രംഗത്തുള്ളവർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...