ദുബായ്: ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദിന്റെ കാരുണ്യത്തിൽ ജീവിതത്തിലേക്ക് തിരിച്ചെത്തിയത് അപൂർവ ജനിതക രോഗം ബാധിച്ച 2 വയസുകാരിയായ ലവീയാണ്. ലവീനെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാൻ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ചെലവഴിച്ചത് ഒന്നും രണ്ടുമല്ല 16 കോടിയിലേറെ രൂപയാണ്.
കാരണം അവളെ രോഗത്തിൽ നിന്നും രക്ഷപ്പെടുത്താൻ നൽകേണ്ടിവന്ന കുത്തിവയ്പ്പിന്റെ ചെലവാണ് 16 കോടിയിലേറെ രൂപ. അതാണ് UAE വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് നൽകിയത്. മകളെ രക്ഷപ്പെടുത്തിയതിൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദിനോട് നന്ദി അറിയിച്ചിരിക്കുകയാണ് ലവീന്റെ അമ്മയായ ഇബ്രാഹിം മുഹമ്മദും ഭാര്യ മസർമുൻദറും.
Also Read: UAE: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഇത്തവണ Ramadan ടെന്റുകൾക്ക് അനുമതിയില്ല
ഇവർ ഇറാഖി (Iraq) സ്വദേശികളാണ്. ചലിക്കാൻ സഹായിക്കുന്ന മസിലുകൾ തളരുന്ന സ്പൈനൽ മസ്കുലാർ അട്രോഫി എന്ന രോഗമായിരുന്നു ലവീനിന്. ദമ്പതികൾ കുഞ്ഞിന്റെ ചികിത്സയ്ക്കായി കഴിഞ്ഞ മാസം 9 ന് ആണ് ദുബായിലെത്തിയത്. എന്നാൽ ഈ രോഗത്തിന്റെ കുത്തിവയ്പ്പിനുള്ള ചെലവ് കേട്ടപ്പോൾ തന്നെ ഇരുവരും തകർന്നുപോയിരുന്നു.
കാരണം കുത്തിവയ്പ്പിന്റെ ചെലവ് 80 ലക്ഷം ദിർഹം ആയിരുന്നു. ശേഷം അവർ ഷെയ്ഖ് മുഹമ്മദിനോട് സഹായം യാചിച്ച് ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ (Social Media) പങ്കുവയ്ക്കുകയും അദ്ദേഹം തുക ആശുപത്രിക്ക് കൈമാറുകയും ചെയ്തു. ഒരുപക്ഷേ ഷെയ്ഖ് മുഹമ്മദ് ഇക്കാര്യത്തിൽ ഇടപെട്ടില്ലായിരുന്നുവെങ്കിൽ കുഞ്ഞു ലവീന് ജീവിതകാലം മുഴുവൻ കിടക്കയിൽ തന്നെ കഴിയേണ്ടിവന്നേനെ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...