മനാമ: ഇന്ത്യയുടെ 75 ആം സ്വാതന്ത്രദിനാഘോഷവും, ഇന്ത്യാ - ബഹ്റിൻ നയതന്ത്ര ബന്ധം തുടങ്ങിയതിന്‍റെ 50-ാം വാർഷികവും വിപുലമായ ചടങ്ങുകളോടെ ബഹ്റൻ ഇന്ത്യൻ എംബസിയിൽ ആഘോഷിച്ചു. എംബസിയിൽ നടന്ന ചടങ്ങിൽ ബഹ്റനിലെ ഇന്ത്യൻ അംബാസിഡർ പീയൂഷ് ശ്രീവാസ്തവ പതാക ഉയർത്തി.
തുടർന്ന് സ്വാതന്ത്ര്യ ദിന സദ്ദേശം നൽകി. 75 ആം സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെയും, ഇന്ത്യാ - ബഹ്റിൻ നയതന്ത്ര ബന്ധം തുടങ്ങിയതിന്‍റെ 50-ാം വാർഷികവും, വിപുലമായി ബഹ്റനിലെ ഇന്ത്യൻ എംബസിയിൽ ആഘോഷിച്ചു. സ്വാതന്ത്ര്യ ദിനത്തിന്‍റെ ഭാഗമായി ഇന്ത്യൻ എംബസിയിൽ പതാക ഉയർത്തി.
ബഹ്റിൻ സമയം രാവിലെ 7 .10 ന് ഇന്ത്യൻ അംബാസിഡർ പീയൂഷ് ശ്രീവാസ്തവ പതാക ഉയർത്തി. തുടർന്ന് ഇന്ത്യൻ രാഷ്ടപതിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ബഹ്റിനിലെ നിരവധി ഭാരതീയരാണ് സ്വാതന്ത്ര്യ ദിനാഘോഷ പരുപാടിയിൽ പങ്കെടുത്തത്. വിവിധ കലാപരുപാടികളും ആഘോഷത്തിൻ്റെ ഭാഗമായി നടന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...