Kuwait: വീട്ടുജോലിക്കാരിയായ ഇന്ത്യൻ യുവതിക്ക് നേരെ സ്പോൺസർ വെടിയുതിർത്തു

ഇന്ത്യാക്കാരിയായ വീട്ടുജോലിക്കാരിയ്ക്ക് (Indian domestic worker) നേരെയാണ് സ്പോൺസർ രണ്ട് തവണ വെടിവച്ചത്.    

Last Updated : Oct 13, 2020, 01:18 AM IST
  • യുവതിയെ അദാൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടനില തരണം ചെയ്തതായിട്ടാണ് റിപ്പോർട്ട്.
  • യുവതിയെ ആക്രമിച്ച സ്പോൺസർ (Sponsor) കുവൈത്ത് സ്വദേശിയാണ്. ഇയാളുടെ മാനസികനില തകരാറിലാണെന്നും റിപ്പോർട്ടുണ്ട്.
Kuwait: വീട്ടുജോലിക്കാരിയായ ഇന്ത്യൻ യുവതിക്ക് നേരെ സ്പോൺസർ വെടിയുതിർത്തു

കുവൈത്ത്:  വീട്ടുകൊലിക്കാരിയ്ക്ക് നേരെ കുവൈത്തിൽ (Kuwait) ആക്രമം.  ഇന്ത്യാക്കാരിയായ വീട്ടുജോലിക്കാരിയ്ക്ക് (Indian domestic worker) നേരെയാണ് സ്പോൺസർ രണ്ട് തവണ വെടിവച്ചത്.  പ്രാദേശിക മാധ്യമത്തെ ഉദ്ദരിച്ച് ഗൾഫ് ന്യൂസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  

Also read: ഷാർജ കൽബ റോഡ് തുറന്നു; ഇനി 60 മിനിറ്റ് മതി ഷാർജയിൽ നിന്നും കൽബയിലെത്താൻ

യുവതിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല എന്നാണ് സൂചന.  ഇവർക്ക് ഏകദേശം മുപ്പത് വയസിനോടടുത്ത് പ്രായമുണ്ടാകും.  യുവതിയെ അദാൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  അപകടനില തരണം ചെയ്തതായിട്ടാണ് റിപ്പോർട്ട്.  യുവതിയെ ആക്രമിച്ച സ്പോൺസർ (Sponsor) കുവൈത്ത് സ്വദേശിയാണ്.   ഇയാളുടെ മാനസികനില തകരാറിലാണെന്നും റിപ്പോർട്ടുണ്ട്.    

Also read: കോവിഡ്‌ വര്‍ദ്ധിക്കുന്നു; രാത്രി സഞ്ചാരത്തിന് പൂര്‍ണ വിലക്ക്

ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമല്ല.  എങ്കിലും പ്രതിക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്.  ഇന്ത്യാക്കാരിയാണ് ആക്രമത്തിന് ഇരയായതെന്ന് വ്യക്തമാണെങ്കിലും ഇവർ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണ് എന്ന കാര്യത്തിൽ ഒരു വിവരവും ലഭിച്ചിട്ടില്ല.   

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News