Abu Dhabi New Traffic Rules : അബുദാബിയിൽ ഇനി റെഡ് സിഗ്നൽ തെറ്റിച്ചാൽ പിഴ 10 ലക്ഷത്തിലധികം രൂപ

റെഡ് സിഗ്‌നല്‍ ലംഘിച്ച് വാഹനമോടിച്ചാല്‍ 51,000 ദിര്‍ഹമാണ് പിഴ. അതാത് നാട്ടിൽ 10.42  അധികം രൂപ വരും. 

Written by - Zee Malayalam News Desk | Last Updated : Oct 25, 2021, 07:19 PM IST
  • റെഡ് സിഗ്‌നല്‍ ലംഘിച്ച് വാഹനമോടിച്ചാല്‍ 51,000 ദിര്‍ഹമാണ് പിഴ.
  • പിഴ മാത്രമല്ല ഒരു മാസത്തേക്ക് വാഹനം നിരത്തിൽ ഇറങ്ങില്ല,
  • ഡ്രൈവറുടെ ലൈസൻസ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്യു.
  • ഇത് കൂടാതെ 12 ട്രാഫിക് പോയിന്റുകൾ ശിക്ഷയായി ലഭിക്കും.
Abu Dhabi New Traffic Rules : അബുദാബിയിൽ ഇനി റെഡ് സിഗ്നൽ തെറ്റിച്ചാൽ പിഴ 10 ലക്ഷത്തിലധികം രൂപ

Abu Dhabi : ട്രാഫിക്ക് നിയമങ്ങൾ കർശനമാക്കി അബുദാബി പൊലീസ് (Abu Dhabi Police). ഇനി മുതൽ അബുദാബി നിരത്തുകളിൽ ചുവപ്പ് സിഗ്നൽ തെറ്റിച്ചാൽ വാഹനത്തിന്റെ ഡ്രൈവർക്കും ഉടമസ്ഥനും ലഭിക്കുക കനത്ത പിഴയാണ്. പിഴ മാത്രമല്ല ഒരു മാസത്തേക്ക് വാഹനം നിരത്തിൽ ഇറങ്ങില്ല, ഡ്രൈവറുടെ ലൈസൻസ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്യു.

റെഡ് സിഗ്‌നല്‍ ലംഘിച്ച് വാഹനമോടിച്ചാല്‍ 51,000 ദിര്‍ഹമാണ് പിഴ. അതാത് നാട്ടിൽ 10.42  അധികം രൂപ വരും. ഇത് കൂടാതെ 12 ട്രാഫിക് പോയിന്റുകൾ ശിക്ഷയായി ലഭിക്കും. അതോടൊപ്പം വാഹനം പൊലിസ് പിടിച്ചെടുക്കും.

ALSO READ : Green List: ഗ്രീൻ ലിസ്റ്റ് പട്ടിക പുതുക്കി അബുദാബി, പട്ടികയില്‍ ഇന്ത്യ ഇല്ല

യഥാർഥത്തിൽ റെഡ് സിഗ്നല്‍ ലംഘിച്ചാല്‍ 1000 ദിര്‍ഹമാണ് പിഴ. എന്നാൽ പിടിച്ചെടുത്ത വാഹനം തിരികെ വിട്ടുകിട്ടണമെങ്കില്‍ 50,000 ദിര്‍ഹം കൂടി അടക്കണം. അങ്ങനെയാണ് 51,000 ദിർഹം എത്തുന്നത്. ഈ വാഹനം 30 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വെക്കും.

ALSO READ : Abu Dhabi Entry : മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയേലക്ക് പ്രവേശിക്കാൻ ഇനി കോവിഡ് പരിശോധന വേണ്ട

ആ സമയപരിധിക്ക് ശേഷം പിഴയും നൽകിയാൽ മാത്രമെ ഉടമയ്ക്ക് വാഹനം തിരികെ ലഭിക്കു. പിഴ അടക്കാൻ മൂന്നാം മാസം വരെ സാവാകാശവും ലഭിക്കു. മൂന്ന് മാസത്തിനുള്ളിൽ പിഴ അടയ്ക്കാത്തവരുടെ വാഹനം ലേലം ചെയ്യുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. 

അതിനു പുറമെ, നിയമ ലംഘനം നടത്തിയ വാഹനം ഓടിച്ച വ്യക്തിയുടെ ലൈസന്‍സ് ആറ് മാസത്തേക്ക് റദ്ദാക്കുകയും ചെയ്യും.

ALSO READ : Dubai-Abu Dhabi bus service: ദുബൈ-അബുദാബി ബസ് സർവീസ് പുനരാരംഭിച്ചു

വാഹനോടിക്കുന്നതിനിടയില്‍ മൊബൈലില്‍ ഉപയോഗിക്കുന്നതും  റോഡിൽ ശ്രദ്ധ നൽകാതെ ഓടിക്കുന്നതുമാണ് റെഡ് സിഗ്നല്‍ ലംഘനം ഉണ്ടാകുന്നതെന്ന് പൊലിസ് വ്യക്തമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News