Saudi Arabia: സൗദിയിൽ ചരിത്രം കുറിച്ച് സ്‍പോർട്സ് ക്ലബ് പ്രസിഡന്റ് ആയി വനിത

Saudi News: തായിഫിലെ ഏറ്റവും പ്രശസ്തവും മികച്ചതുമായ ക്ലബ്ബുകളിൽ ഒന്നാണിതെന്നത് ശ്രദ്ധേയം

Written by - Zee Malayalam News Desk | Last Updated : Jun 10, 2023, 11:30 PM IST
  • വജ് സ്‌പോർട്‌സ് ക്ലബ്ബ് പ്രസിഡന്റ് പദവിയിൽ ആദ്യമായി സൗദി യുവതിയെ മന്ത്രാലയം നിയമിച്ചു
  • വജ് ക്ലബ്ബ് ഡയറക്ടർ ബോർഡ് പിരിച്ചുവിട്ട ശേഷമാണ് ആക്ടിംഗ് പ്രസിഡന്റ് ആയി ഹനാൻ അൽഖുറശിയെ മന്ത്രാലയം നിയമിച്ചത്
Saudi Arabia: സൗദിയിൽ ചരിത്രം കുറിച്ച് സ്‍പോർട്സ് ക്ലബ് പ്രസിഡന്റ് ആയി വനിത

റിയാദ്: തായിഫിലെ വജ് സ്‌പോർട്‌സ് ക്ലബ്ബ് പ്രസിഡന്റ് പദവിയിൽ ആദ്യമായി സൗദി യുവതി ഹനാൻ അൽഖുറശിയെ സ്‌പോർട്‌സ് മന്ത്രാലയം നിയമിച്ചു. വജ് ക്ലബ്ബ് ഡയറക്ടർ ബോർഡ് പിരിച്ചുവിട്ട ശേഷമാണ് ആക്ടിംഗ് പ്രസിഡന്റ് ആയി ഹനാൻ അൽഖുറശിയെ മന്ത്രാലയം നിയമിച്ചത്.  ഇതോടെ സൗദിയിൽ സ്‌പോർട്‌സ് ക്ലബ്ബ് പ്രസിഡന്റ് പദവിയിൽ നിയമിതയാകുന്ന പ്രഥമ വനിതയായി ഹനാൻ ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ്.

Also Read: താമസസ്ഥലത്ത് വൻ മയക്കുമരുന്ന് ശേഖരവുമായി രണ്ട് പ്രവാസികൾ അറസ്റ്റിൽ

സ്‌പോർട്‌സ് മന്ത്രാലയത്തിനു കീഴിലുള്ള ക്ലബ്ബുകളിൽ ഒന്നായ തായിഫിലെ വജ് ക്ലബ്ബ് ഹിജ്‌റ വര്‍ഷം 1396 ലാണ് സ്ഥാപിതമായത്. തായിഫിലെ ഏറ്റവും പ്രശസ്തവും മികച്ചതുമായ ക്ലബ്ബുകളിൽ ഒന്നാണിതെന്നത് ശ്രദ്ധേയം.  2017 സീസണിലെ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബുകൾക്കുള്ള പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ലീഗിൽ ഈ വജ് ക്ലബ്ബ് പങ്കെടുത്തിരുന്നു. തുടക്കം മുതൽ വജ് ക്ലബ്ബ് തേഡ് ഡിവിഷൻ ക്ലബ്ബുകളുടെ കൂട്ടത്തിലായിരുന്നുവെങ്കിൽ പിന്നീടത് സെക്കന്റ് ഡിവിഷൻ ക്ലബ്ബുകളിലേക്കും തുടർന്ന് ഫസ്റ്റ് ഡിവിഷൻ ക്ലബ്ബുകളിലേക്കും ഉയർന്നു.  ഇപ്പോൾ വീണ്ടും ഫസ്റ്റ് ഡിവിഷൻ ക്ലബ്ബ് ലീഗിലേക്കും പിന്നീട് പ്രീമിയർ ഡിവിഷൻ ക്ലബ്ബ് ലീഗിലേക്കും ഉയരാനാണ് വജ് ക്ലബ്ബ് ലക്ഷ്യമിടുന്നത്.

Also Read: Viral Video: കളി ആനയോട്.. ഒടുവിൽ കണ്ടം വഴി ഓടി കാണ്ടാമൃഗം..! വീഡിയോ വൈറൽ

വജ് ക്ലബ്ബ് ഡയറക്ടർ ബോർഡിലേക്ക് ഹനാൻ അൽഖുറശി ആദ്യമായി നാമനിർദേശം ചെയ്യപ്പെട്ടത് 2021ൽ ആണ്. അന്ന് ഹനാന് 100 വോട്ടുകൾ ലഭിക്കുകയൂം കഴിഞ്ഞ വർഷം ഇവർ വജ് ക്ലബ്ബ് വൈസ് പ്രസിഡന്റ് പദവിയിൽ നിയമിതയാകുകയുമായിരുന്നു. സ്‌പോർട്‌സ് മേഖലയിലുള്ള താത്പര്യമാണ് ബാച്ചിലർ ബിരുദധാരിയായ ഹനാൻ അൽഖുറശിക്ക് സ്‌പോർട്‌സ് ക്ലബ്ബ് ഡയറക്ടർ ബോർഡ് അംഗത്വത്തിന് അപേക്ഷ സമർപ്പിക്കാനും മത്സരിക്കാനും പ്രചോദനമായത്.

Also Read: 7 ദിവസത്തിനുള്ളിൽ ശശ് മഹാപുരുഷ യോഗം, ജൂൺ അവസാനം ഭദ്ര രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തെളിയും!

ഹനാൻ അൽഖുറശി സ്വീഡിഷ് അക്കാദമിയുടെ അംഗീകാരമുള്ള ഡിപ്ലോമ നേടിയ ബിസിനസുകാരി കൂടിയാണ്. ഒപ്പം പ്രൊഫഷനൽ ഫിറ്റ്‌നസ് ട്രെയിനർ ലൈസൻസും നേടിയിട്ടുണ്ട്. പേഴ്‌സണൽ ട്രെയിനർ, ന്യൂട്രീഷൻ-സ്‌പോർട്‌സ് ഇഞ്ചുറി സ്‌പെഷ്യലിസ്റ്റ് എന്നീ മേഖലകളിലും ഇവർ പ്രവർത്തിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News