ഭരണഘടനാ ലംഘനം; സജി ചെറിയാന് എതിരായ അന്വേഷണത്തിൽ പുരോഗതിയില്ല

മല്ലപ്പള്ളിയിലെ സിപിഎം വേദിയിൽ നടത്തിയ വിവാദ പ്രസംഗമാണ്  വിവാദത്തിലേക്ക് സജി ചെറിയാനെ എത്തിച്ചത്

Written by - Zee Malayalam News Desk | Last Updated : Sep 17, 2022, 08:15 AM IST
  • സംഘാടകരുടെയും അന്ന് വേദിയിലുണ്ടായിരുന്ന എംഎൽഎംമാരുടെയും മൊഴി മാത്രമാണ് ഇതു വരെ രേഖപ്പെടുത്തിയത്
  • പൊലീസ് തെളിവുകൾ കിട്ടിയിട്ടും അനങ്ങുന്നില്ലെന്ന് പരാതി
  • കേസെടുക്കാൻ കോടതി പോലീസിനോട് നിർദ്ദേശിച്ചിരുന്നു
ഭരണഘടനാ ലംഘനം; സജി ചെറിയാന് എതിരായ അന്വേഷണത്തിൽ പുരോഗതിയില്ല

ഭരണഘടനയെ അധിക്ഷേപിച്ച കേസിൽ മുൻ മന്ത്രി സജി ചെറിയാന് എതിരായ അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല. ഇതുവരെയും സജി ചെറിയാനെ ചോദ്യം ചെയ്യാൻ പോലും പോലീസ് തയ്യാറായിട്ടില്ലെന്നതാണ് അത്ഭുതം. ഇതോടെ  അന്വേഷണം മറ്റൊരു ഏജൻസിയെ ഏൽപ്പിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കേസിൽ പരാതിക്കാരനായ ബൈജു നോയൽ.

മല്ലപ്പള്ളിയിലെ സിപിഎം വേദിയിൽ നടത്തിയ വിവാദ പ്രസംഗമാണ്  വിവാദത്തിലേക്ക് സജി ചെറിയാനെ എത്തിച്ചത്. ഇതോടെ കൊച്ചി സ്വദേശിയായ അഭിഭാഷകൻ ബൈജു നോയൽ തിരുവല്ല ഫസറ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയിൽ  പരാതി നൽകി. ഇതോടെ സജി ചെറിയാനെതിരെ കേസെടുക്കാൻ കോടതി പൊലീസിനോട് നിർദ്ദേശിച്ചു.

ALSO READ: സിപിഎം നേതാവിനെതിരെ സിപിഐ വനിതാ നേതാവിൻറെ പീഡന പരാതി

പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ടിലെ രണ്ടാം വകുപ്പ് പ്രകാരം സജി ചെറിയാൻ എംഎൽഎക്കെതിരെ ജാമ്യം കിട്ടാത്ത കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രസംഗത്തിന്റെ വീഡിയോ കിട്ടിയില്ലെന്ന് പറഞ്ഞ് പോലീസ് വിഷയത്തിൽ തടിതപ്പുകയാണ് ആദ്യം ചെയ്തത്. പൊലീസ് തെളിവുകൾ കിട്ടിയിട്ടും അനങ്ങുന്നില്ലെന്നും ആക്ഷേപമുണ്ട്.

പരിപാടിയുടെ സംഘാടകരുടെയും അന്ന് വേദിയിലുണ്ടായിരുന്ന എംഎൽഎംമാരുടെയും മൊഴി മാത്രമാണ് ഇതു വരെ രേഖപ്പെടുത്തിയത്. അതേസമയം സജി ചെറിയാൻ രാജിവെച്ച ഒഴിവിലേക്ക് ഇതുവരെ പകരം മന്ത്രിയെ സിപിഎം നിശ്ചയിച്ചിട്ടില്ല. ഇതോടെ സജി ചെറിയാന് അവസരമൊരുക്കകയാണ് പാർട്ടി എന്നും ആക്ഷേപം ഉയർന്നിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News