Canada PR : പിആർ വിസ ആപ്ലിക്കേഷനുള്ള ഫീസ് വർധിപ്പിച്ച് കാനഡ; മെയ് 2022 മുതൽ പുതിയ നിരക്ക്

രണ്ട് വർഷം കൂടുമ്പോൾ ഇത്തരത്തിൽ പിആർ അപേക്ഷയ്ക്കുള്ള ഫീസ് വർധിപ്പിക്കുന്നതാണ്. 

Written by - Zee Malayalam News Desk | Last Updated : Apr 11, 2022, 02:59 PM IST
  • നേരത്തെ 2020ൽ പണപ്പെരുപ്പത്തെ തുടർന്ന് കാനഡ പിആറിനുള്ള ഫീസ് വർധിപ്പിച്ചിരുന്നു.
  • രണ്ട് വർഷം കൂടുമ്പോൾ ഇത്തരത്തിൽ പിആർ അപേക്ഷയ്ക്കുള്ള ഫീസ് വർധിപ്പിക്കുന്നതാണ്.
  • പങ്കാളിയെയും ചേർത്തുള്ള പിആർ വിസ അപേക്ഷയ്ക്കുള്ള ഫീസ് 15 കനേഡിയൻ ഡോളറിൽ നിന്ന് 515 കനേഡിയൻ ഡോളറിലേക്കാണ് കുത്തനെ ഉയർത്തിയിരിക്കുന്നത്.
Canada PR : പിആർ വിസ ആപ്ലിക്കേഷനുള്ള ഫീസ് വർധിപ്പിച്ച് കാനഡ; മെയ് 2022 മുതൽ പുതിയ നിരക്ക്

പെർമെനന്റ് റെസിഡൻസ് വിസ അപേക്ഷയ്ക്കുള്ള ഫീസ് വർധിപ്പിച്ച് കാനഡ. 2022 മെയ് മുതൽ പുതിയ നിരക്ക് നിലവിൽ വരും. ഏത് തലത്തിലുള്ള കുടിയേറ്റമാണ് അപേക്ഷകൻ തിരഞ്ഞെടുക്കുന്നത് അതിനനുസരിച്ചാകും പുതിയ നിരക്ക് ബാധകമാകുക. സാമ്പത്തികം, നിലവിൽ പെർമിറ്റുള്ളവർക്ക്, ഫാമിലി വിസ, മാനുഷികപരം തുടങ്ങിയ വിസ നടപടികൾക്കാണ് നിരക്ക് പുതുക്കിയിരിക്കുന്നത്. 

നേരത്തെ 2020ൽ പണപ്പെരുപ്പത്തെ തുടർന്ന് കാനഡ പിആറിനുള്ള ഫീസ് വർധിപ്പിച്ചിരുന്നു. രണ്ട് വർഷം കൂടുമ്പോൾ ഇത്തരത്തിൽ പിആർ അപേക്ഷയ്ക്കുള്ള ഫീസ് വർധിപ്പിക്കുന്നതാണ്. പങ്കാളിയെയും ചേർത്തുള്ള പിആർ വിസ അപേക്ഷയ്ക്കുള്ള ഫീസ് 15 കനേഡിയൻ ഡോളറിൽ നിന്ന് 515 കനേഡിയൻ ഡോളറിലേക്കാണ് കുത്തനെ ഉയർത്തിയിരിക്കുന്നത്. 

പിആർ എടുക്കുന്നവരുടെ കുട്ടികൾക്കോ അതോ അവർ ദത്തെടുത്ത കുട്ടികൾക്കോ ഈ ഫീസ് വർധന ബാധകമാകില്ല. മാനുഷികപരമായ വിസ നടപടികളിലും ഇത് ബാധകമാകില്ല. 

ഏറ്റവും കൂടുതൽ കുടിയേറ്റക്കാരെ സ്വീകരിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് കാനഡ. അത് മുൻ നിർത്തി മറ്റ് അപേക്ഷിച്ചാണ് കുടിയേറ്റ അപേക്ഷ ഫീസിൽ നിരക്ക് വർധനവുണ്ടായിരിക്കുന്നത്. 

അതേസമയം ഇന്ത്യയിൽ നിന്നുള്ളുവർക്ക് ആശ്വാസമായി കാനഡ തങ്ങളുടെ കുടിയേറ്റക്കാരുടെ എണ്ണം വീണ്ടും വർധിപ്പിക്കാൻ ഒരുങ്ങുകയാണ്. കോവിഡിനെ തുടർന്ന് തങ്ങൾ നേരിടുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കാനാണ് കാനഡ കുടതൽ കുടിയേറ്റക്കാരേയും കൂടി സ്വീകരിക്കാൻ ഒരുങ്ങുന്നത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News