പരസ്യങ്ങൾ നീക്കം ചെയ്യണം; യൂട്യൂബിനോട് നിർദ്ദേശം നൽകി കുവൈറ്റ്

രാജ്യത്തെ ഭരണകൂടത്തിൽ നിന്നും പൗരന്മാരിൽ നിന്നും യൂട്യൂബ് പരസ്യങ്ങളെപ്പറ്റി നിരവധി പരാതികൾ ലഭിച്ചതായാണ് വിവരം. ഇതിന്മേൽ സർക്കാർ ഏജൻസികൾ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പരാതികളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Aug 5, 2022, 09:28 PM IST
  • രാജ്യത്തെ ഭരണകൂടത്തിൽ നിന്നും പൗരന്മാരിൽ നിന്നും യൂട്യൂബ് പരസ്യങ്ങളെപ്പറ്റി നിരവധി പരാതികൾ ലഭിച്ചതായാണ് വിവരം.
  • ഇതോടെ സൗദി അറേബ്യക്ക് ശേഷം യൂട്യൂബ് പരസ്യങ്ങൾ വിലക്കുന്ന രണ്ടാമത്തെ അറേബ്യൻ രാജ്യമായി കുവൈറ്റ് മാറി.
  • ഈ തീരുമാനത്തെപ്പറ്റി യൂട്യൂബിന് ഔദ്യോഗികമായി നിർദ്ദേശം നൽകിയിട്ടുള്ളതായി കുവൈറ്റ് പത്രക്കുറിപ്പിൽ പറഞ്ഞു.
പരസ്യങ്ങൾ നീക്കം ചെയ്യണം; യൂട്യൂബിനോട് നിർദ്ദേശം നൽകി കുവൈറ്റ്

കുവൈറ്റ് സിറ്റി: യൂട്യൂബ് പരസ്യങ്ങളിൽ ചിലത് നീക്കം ചെയ്യണമെന്ന് കുവൈറ്റ് ഭരണകൂടം നിർദ്ദേശിച്ചു. രാജ്യത്തെ യൂട്യൂബ് ഉപയോക്താക്കളിലേക്ക് എത്തുന്ന പരസ്യങ്ങളിൽ ചിലത് രാജ്യത്തെ നിയമപ്രകാരം അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് കുവൈറ്റ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റിയുടെ വിശദീകരണം. 

രാജ്യത്തെ ഭരണകൂടത്തിൽ നിന്നും പൗരന്മാരിൽ നിന്നും യൂട്യൂബ് പരസ്യങ്ങളെപ്പറ്റി നിരവധി പരാതികൾ ലഭിച്ചതായാണ് വിവരം. ഇതിന്മേൽ സർക്കാർ ഏജൻസികൾ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പരാതികളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. 

Read Also: 1200 വർഷം പഴക്കമുള്ള ഗുഹാക്ഷേത്രവും കാഴ്ചകളും; നഗര തിരക്ക് മറക്കാൻ ഒരടിപൊളി സ്ഥലം

ഇതോടെ സൗദി അറേബ്യക്ക് ശേഷം യൂട്യൂബ് പരസ്യങ്ങൾ വിലക്കുന്ന രണ്ടാമത്തെ അറേബ്യൻ രാജ്യമായി കുവൈറ്റ് മാറി. യൂട്യൂബ് പരസ്യങ്ങൾ ഇസ്ലാമിക മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമാണെന്നും രാജ്യത്തെ ദൃശ്യമാധ്യമ നിയമങ്ങൾക്കും വിരുദ്ധമാണെന്നും ആരോപിച്ചാണ് സൗദി അറേബ്യ യൂട്യൂബ് പരസ്യങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.  

സൗദി ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയയും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷനും സംയുക്തമായാണ് യൂട്യൂബ് പരസ്യങ്ങളെ വിലക്കിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. ഇതിന് സമാനമായ സടപടിയാണ് ഇപ്പോൾ കുവൈറ്റും സ്വീകരിച്ചിരിക്കുന്നത്. ഈ തീരുമാനത്തെപ്പറ്റി യൂട്യൂബിന് ഔദ്യോഗികമായി നിർദ്ദേശം നൽകിയിട്ടുള്ളതായി കുവൈറ്റ് പത്രക്കുറിപ്പിൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News