Abu Dhabi Entry : മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയേലക്ക് പ്രവേശിക്കാൻ ഇനി കോവിഡ് പരിശോധന വേണ്ട

Abu Dhabi Entry ഇനി കോവിഡ് PCR ടെസ്റ്റ് (COVID Test) നെഗറ്റീവ് ഫലം വേണ്ട.

Written by - Zee Malayalam News Desk | Last Updated : Sep 19, 2021, 12:01 AM IST
  • നാളെ സെപ്റ്റംബർ 19 ഞായറാഴ്ച മുതലാണ് അബുദാബിയിലേക്ക് പ്രവേശിക്കുമ്പോൾ പരിശോധന ആവശ്യമില്ലാത്തത്.
  • ഇത്തരത്തിൽ നടത്തുന്ന പരിശോധനയിൽ വെറും .02 ശതമാനം പേർക്ക് മാത്രം കോവിഡ് സ്ഥരീകരിക്കുന്നത്.
  • കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് യുഎഇയുടെ തലസ്ഥാനത്തേക്ക് എളുപ്പത്തിൽ യാത്ര ചെയ്യാൻ സാധിക്കുന്നത്.
Abu Dhabi Entry : മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയേലക്ക് പ്രവേശിക്കാൻ ഇനി കോവിഡ് പരിശോധന വേണ്ട

Abu Dhabi : യുഎഇയിലെ (UAE) മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയേലേക്ക് പ്രവേശിക്കാൻ (Abu Dhabi Entry) ഇനി കോവിഡ് PCR ടെസ്റ്റ് (COVID Test) നെഗറ്റീവ് ഫലം വേണ്ട. യുഎഇയിൽ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് അബുദാബിയുടെ ദുരന്തനിരവാരണ അതോറിറ്റിയുടെ തീരുമാനം.

നാളെ സെപ്റ്റംബർ 19 ഞായറാഴ്ച മുതലാണ് അബുദാബിയിലേക്ക് പ്രവേശിക്കുമ്പോൾ പരിശോധന ആവശ്യമില്ലാത്തത്. ഇത്തരത്തിൽ നടത്തുന്ന പരിശോധനയിൽ വെറും .2 ശതമാനം പേർക്ക് മാത്രം കോവിഡ് സ്ഥരീകരിക്കുന്നത്. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് യുഎഇയുടെ തലസ്ഥാനത്തേക്ക് എളുപ്പത്തിൽ യാത്ര ചെയ്യാൻ സാധിക്കുന്നത്. 

ALSO READ : UAE: തുല്യ ജോലിയ്ക്ക് തുല്യ വേതനം, നിയമനിര്‍മ്മാണത്തിന് യുഎഇ

അതേസമയം നിലവിൽ അൽ ഹുസ്ൻ ആപ്പിൽ പച്ച് സിഗ്നൽ കാണിക്കണമെന്ന് നിർബന്ധമുണ്ട്. അതോടൊപ്പം വീടുകളിൽ ക്വാറന്റൈൻ ഇരുക്കുന്നവർക്ക് നൽകുന്ന വൃസ്റ്റ് ബാൻഡ് സംവിധാനം പിൻവലിക്കാനും അബുദാബി തീരുമാനിച്ചിട്ടുണ്ട്.

ALSO READ : Prithviraj UAE Golden VISA: ഗോള്‍ഡിലെത്തും മുമ്പേ ഗോള്‍ഡന്‍ വിസ..!! പൃഥ്വിരാജിനും യുഎഇ ഗോള്‍ഡന്‍ വിസ

അതേസമയം എമറേറ്റിലെ എല്ലാ പരിപാടികളും നിരീക്ഷിക്കുന്നത് തുടരുമെന്നും ഭരണകൂടം നിർദേശിക്കുന്ന സുരക്ഷ മുൻകരുതലുകൾ പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News