Director Rajasenan : സ്ത്രീ വേഷത്തിൽ സിനിമ കാണാനെത്തി രാജസേനൻ; വേറിട്ട പ്രൊമോഷൻ കണ്ട് അതിശയിച്ച് സഹപ്രവർത്തകർ

Director Rajasenan Lady Director : രാജസേനൻ സംവിധാനം ചെയ്ത ഞാനും പിന്നൊരു ഞാനും എന്ന സിനിമയുടെ പ്രചാരണാർഥമാണ് സംവിധായകൻ സ്ത്രീവേഷത്തിൽ തിയറ്ററിൽ എത്തിയത്

Written by - Zee Malayalam News Desk | Last Updated : Jun 30, 2023, 03:44 PM IST
  • ഞാനും പിന്നൊരു ഞാനും എന്ന സിനിമയുടെ പ്രൊമോഷന് വേണ്ടിയാണ് രാജസേനൻ സ്ത്രീ വേഷത്തിലെത്തിയത്
  • ചിത്രം ഇന്ന് തിയറ്ററുകളിൽ എത്തി
  • കൊച്ചിയിലെ തിയറ്ററുകളിലാണ് രാജസനൻ സ്ത്രീ വേഷത്തിലെത്തിയത്
Director Rajasenan : സ്ത്രീ വേഷത്തിൽ സിനിമ കാണാനെത്തി രാജസേനൻ; വേറിട്ട പ്രൊമോഷൻ കണ്ട് അതിശയിച്ച് സഹപ്രവർത്തകർ

ഞാനും പിന്നൊരു ഞാനും സിനിമയ്ക്ക് വേണ്ടി വേറിട്ടൊരു പ്രൊമോഷനുമായി സംവിധായകൻ രാജസേനൻ. ഇന്ന് റിലീസായ ചിത്രം പ്രദർശിപ്പിക്കുന്ന തീയറ്ററുകളിൽ സ്ത്രീവേഷത്തിലെത്തി പ്രചാരണം നൽകുകയാണ് ചിത്രത്തിന്റെ സംവിധായകനായി രാജസേനൻ. കൊച്ചിയിലെ തിയറ്ററുകളിലാണ് രാജസേൻ സ്ത്രീ വേഷത്തിലെത്തി തന്റെ സിനിമയ്ക്കായി വേറിട്ടൊരു പ്രൊമോഷൻ നൽകിയിരിക്കുന്നത്. സ്ത്രീ വേഷത്തിലെത്തിയ സംവിധായകൻ കണ്ട് സിനിമ കാണാനെത്തിയ പ്രേക്ഷകരും സിനിമയിലെ മറ്റ് സഹപ്രവർത്തകരെയും മറ്റ് മാധ്യമപ്രവർത്തകരെയും അതിശയിപ്പിച്ചു. ചിത്രത്തിന്റെ പ്രമേയവുമായി ബന്ധപ്പെട്ടാണ് താൻ ഇങ്ങനൊരു മേക്കോവർ നടത്തിയതെന്ന് രാജസേൻ സിനിമ മാധ്യമങ്ങളോടായി പറഞ്ഞു.

ഏഴ് വർഷങ്ങൾക്ക് ശേഷം രാജസേനൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഞാനും പിന്നൊരു ഞാനും. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രാജസേനൻ തന്നെയാണ്. കൂടാതെ ഇന്ദ്രൻസ്, സുധീർ കരമന, ജ​ഗദീഷ്, ജോയ് മാത്യു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നതും രാജസേനൻ തന്നെയാണ്.

ALSO READ : ജാതി രാഷ്ട്രീയവും, വിവേചനങ്ങളും ; ആരാണ് മാമന്നൻ ? | Maamannan Review

സാംലാൽ പി തോമസ് ആണ് ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. ഹരിനാരായണന്റെ വരികൾക്ക് എം ജയചന്ദ്രനാണ് സം​ഗീതം നൽകിയിരിക്കുന്നത്. ക്ലാപ്പിൻ മൂവി മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിലാണ് രാജസേനൻ ഈ ചിത്രം ഒരുക്കുന്നത്.

അതേസമയം അടുത്തിടെയാണ് രാജസേനൻ താൻ ബിജെപി വിട്ട് സിപിഎമ്മിൽ ചേർന്നത്. രാജ്യം ഭരിക്കുന്ന പാർട്ടിക്കുള്ളിൽ നിന്നും തനിക്ക് പല തരത്തിൽ അവഗണനകൾ നേരിട്ടിയെന്നും തിരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ ബിജെപിക്കാർ തന്നെ ശ്രമിച്ചെന്നും ഇതെ തുടർന്നാണ് താൻ സിപിഎമ്മിൽ ചേർന്നതെന്ന് രാജസേനൻ നേരത്തെ സീ മലയാളം ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞിരുന്നു. എട്ട് വർഷത്തോളമായി രാജസേനൻ ബിജെപിക്കൊപ്പമായി കേരളത്തിൽ പ്രവർത്തിച്ചു. ബിജെപിക്കുള്ളിൽ കടുത്ത ഗ്രൂപ്പ് പോരാണെന്നും ഇതാണ് പാർട്ടിയെ കേരളത്തിൽ വളരാൻ അനുവദിക്കാത്തതെന്നും രാജസേനൻ തുറന്നടിച്ചിരുന്നു. രാജസേനന് പുറമെ മറ്റൊരു സംവിധായകൻ രാമസിംഹമൻ അബൂബക്കറും നടൻ ഭീമൻ രഘവും ബിജെപി വിട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News