Tiger: കേണിച്ചിറയിൽനിന്ന് പിടികൂടിയ കടുവയെ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചു

Thiruvananthapuram Zoo: ആരോഗ്യ പരിശോധനകൾക്കും ചികിത്സയ്ക്കുമായാണ് കടുവയെ തിരുവനന്തപുരത്തെ മൃഗശാല ആശുപത്രിയിൽ എത്തിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jul 7, 2024, 04:43 PM IST
  • കടുവയുടെ ശരീരത്തിൽ പല ഭാഗങ്ങളിലും മുറിവുണ്ട്
  • ഇവ മറ്റേതെങ്കിലും കടുവയുടെ ആക്രമണത്തിൽ സംഭവിച്ചതാകാമെന്നാണ് കരുതുന്നത്
  • പ്രാഥമിക പരിശോധനയിൽ കടുവയ്ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ല
Tiger: കേണിച്ചിറയിൽനിന്ന് പിടികൂടിയ കടുവയെ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചു

തിരുവനന്തപുരം: കേണിച്ചിറയിൽനിന്ന് പിടികൂടിയ കടുവയെ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചു. വനംവകുപ്പ് വയനാട് കേണിച്ചിറയിൽ നിന്ന് പിടികൂടിയ കടുവയെയാണ് തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്.

കുപ്പാടിയിൽ വനംവകുപ്പിന്റെ കടുവ പുനരധിവാസ കേന്ദ്രമുണ്ടെങ്കിലും കൂടുതൽ ആരോഗ്യ പരിശോധനകൾക്കും ചികിത്സയ്ക്കുമായാണ് കടുവയെ തിരുവനന്തപുരത്തെ മൃഗശാല ആശുപത്രിയിൽ എത്തിച്ചത്. സൗത്ത് വയനാട് ഫോറസ്റ്റ് സബ് ഡിവിഷന്റെ കീഴിലുള്ള കേണിച്ചിറ ഭാഗത്ത് നിന്ന് കഴിഞ്ഞമാസം 23ന് ആണ് പത്ത് വയസ്സ് പ്രായമുള്ള ആൺ കടുവയെ പിടികൂടിയത്.

ജനവാസ മേഖലയിൽ പതിവായി പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയതോടെ കടുവയെ കെണിവച്ചാണ് പിടികൂടിയത്. പ്രത്യേകം സജ്ജമാക്കിയ ക്വാറന്റൈൻ കൂട്ടിലാണ് കടുവയെ ഇപ്പോൾ പാർപ്പിച്ചിരിക്കുന്നത്. 21 ദിവസത്തെ ക്വാറന്റൈൻ വിജയകരമായി പൂർത്തിയാക്കിയാൽ കടുവയെ സാധാരണ കൂട്ടിലേക്ക് മാറ്റാനാണ് തീരുമാനം.

ALSO READ: പലയിടത്തും സ്ഫോടക ശേഖരം; വയനാട്ടിലെ മാവോയിസ്റ്റ് സാന്നിധ്യ മേഖലകളിൽ പോലീസ് പരിശോധന ശക്തമാക്കി

കടുവയുടെ ശരീരത്തിൽ പല ഭാഗങ്ങളിലും മുറിവുണ്ട്. ഇവ മറ്റേതെങ്കിലും കടുവയുടെ ആക്രമണത്തിൽ സംഭവിച്ചതാകാമെന്നാണ് കരുതുന്നത്. പ്രാഥമിക പരിശോധനയിൽ കടുവയ്ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ല.

ക്വാറന്റൈൻ കാലയളവിൽ വിശദമായ പരിശോധനകൾ നടത്തിയ ശേഷമേ ആരോഗ്യസ്ഥിതി പൂർണമായി വിലയിരുത്താൻ സാധിക്കുകയുള്ളൂവെന്ന് മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ പറഞ്ഞു. നിലവിൽ രണ്ട് ബംഗാൾ കടുവകളും രണ്ട് വെള്ളക്കടുവകളും ആണ് തിരുവനന്തപുരം മൃഗശാലയിൽ ഉള്ളത്.

ഇതിൽ ബബിത എന്നു പേരുള്ള പെൺകടുവയെ മാർച്ച് 22ന് വയനാട്ടിൽ നിന്ന് കൊണ്ടുവന്നതാണ്. ഇപ്പോൾ ഇവിടെയെത്തിച്ച ആൺ കടുവ ഉൾപ്പെടെ മൃഗശാലയിൽ ആകെ അഞ്ച് കടുവകളാണ് ഉള്ളത്. കേണിച്ചിറയിൽനിന്ന് പിടികൂടിയ കടുവയെ ചികിത്സയ്ക്കായി മൃഗശാല ആശുപത്രിയിലേക്ക് മാറ്റി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News