viral video: താളം കണ്ടെത്താൻ ഡ്രം നിർബന്ധമല്ലെന്ന് ശോഭന, വീഡിയോ വൈറലാകുന്നു

അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയ വഴി നൃത്തത്തിന്റെ വിശേഷങ്ങളും വീഡിയോകളുമൊക്കെ ശോഭന പതിവായി പങ്കുവയ്ക്കാറുണ്ട്.   

Last Updated : Oct 21, 2021, 01:37 PM IST
  • മലയാളികളുടെ പ്രിയ നായികമാരിലൊരാളാണ് ശോഭന
  • സോഷ്യൽ മീഡിയയിൽ ശോഭന പങ്കുവെച്ച വീഡിയോ ഇപ്പോൾ വൈറലാകുകയാണ്
  • പദ്മശ്രീ പുരസ്കാരവും മൂന്നു തവണ അഭിനയത്തിനുള്ള ദേശീയ പുരസ്കാരവും ശോഭന നേടിയിട്ടുണ്ട്
viral video: താളം കണ്ടെത്താൻ ഡ്രം നിർബന്ധമല്ലെന്ന് ശോഭന, വീഡിയോ വൈറലാകുന്നു

മലയാളികളുടെ പ്രിയ നായികമാരിലൊരാളാണ് ശോഭന (Shobana) എന്ന കാര്യത്തിൽ ആർക്കും സംശയമില്ലല്ലോ അല്ലെ. അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയ വഴി നൃത്തത്തിന്റെ വിശേഷങ്ങളും വീഡിയോകളുമൊക്കെ ശോഭന പതിവായി പങ്കുവയ്ക്കാറുണ്ട്. 

ഇപ്പോൾ സോഷ്യൽ മീഡിയയിൽ (Social Media) ശോഭന (Shobana) പങ്കുവെച്ച വീഡിയോ ഇപ്പോൾ വൈറലാകുകയാണ്.  'ഡ്രം എവേ' എന്ന കാപ്ഷനോടുകൂടിയാണ് ശോഭന ഈ വി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. താളം പിടിക്കാൻ ഡ്ര ആവശ്യമില്ലെന്നാണ് തരാം വീഡിയോയിലൂടെ തെളിയിക്കുന്നത്.

Also Read: Oops... കാറ്റിൽ പറന്ന് ജാൻവിയുടെ ഡ്രസ്സ്, video വൈറലാകുന്നു 

ഒരു ഷെഡിന്റെ ചുമരുകളിലും ഗ്ലാസ് വിൻഡോകളിലുമാണ് താരം ഡ്രംസ്റ്റിക്കുകൊണ്ട് താളം പിടിക്കുന്നത്. വീഡിയോ കാണാം...

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Shobana Chandrakumar (@shobana_danseuse)

ഇടയ്ക്ക് പുതുതായി പഠിച്ച തപ്പാട്ടം എന്ന നൃത്തരൂപത്തിന്റെ വീഡിയോ ശോഭന പങ്കുവച്ചിരുന്നു. തപ്പാട്ടം നർത്തകർക്കൊപ്പം ശോഭന നൃത്തം ചെയ്യുന്നതും വീഡിയോയിലുണ്ടായിരുന്നു. അടുത്ത കാലം മുതലാണ് ശോഭന സോഷ്യൽ മീഡിയയിൽ സജീവമായത്.  അന്നുമുതൽ ശോഭനയുടെ വിശേഷങ്ങൾ ആരാധകർ അറിയുന്നുമുണ്ട്.  

Also Read: മകൾക്കൊപ്പം കടൽത്തിരകൾ ആസ്വദിച്ച് Shobana

ശോഭന തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ്.  പദ്മശ്രീ പുരസ്കാരവും മൂന്നു തവണ അഭിനയത്തിനുള്ള ദേശീയ പുരസ്കാരവും ശോഭന നേടിയിട്ടുണ്ട്. 

അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും ഒടുവിലായി വെള്ളിത്തിരയിലെത്തിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News