Viral Video : ആളെ മനസിലായോ? വൈറലാകുന്നു കുട്ടി നസ്രിയയുടെ ആങ്കറിങ് വീഡിയോ

 Nazriya old video പണ്ട് ഒരു ചാനലിന്റെ ക്വിസ് പരിപാടിയുടെ അവതാരികയായിട്ടുള്ള നസ്രിയുടെ വീഡിയോയാണ് ഇപ്പോൾ ട്രെൻഡിങ്ങാകുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 7, 2022, 09:18 PM IST
  • ഒരു ചാനലിന്റെ ക്വിസ് പരിപാടിയുടെ അവതാരികയായിട്ടുള്ള നസ്രിയുടെ വീഡിയോയാണ് ഇപ്പോൾ ട്രെൻഡിങ്ങാകുന്നത്.
  • തട്ടമൊക്കെ ഇട്ട് മുസ്ലിം മതപരമായ ക്വിസ് പരിപാടിയുടെ അവതാരികയായിട്ടുളള കുട്ടി നസ്രിയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
  • നസ്രിയയുടെ ആരാധകരുടെ പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്
Viral Video : ആളെ മനസിലായോ? വൈറലാകുന്നു കുട്ടി നസ്രിയയുടെ ആങ്കറിങ് വീഡിയോ

Viral Video : പളുങ്ക് എന്ന മമ്മൂട്ടി ചിത്രത്തിൽ ബാലതാരമായി എത്തിയ നസ്രിയയെയാണ് എല്ലാവർക്കും അറിയാവുന്നത്. അതിനെല്ലാം മുമ്പ് ഒരു ചാനലിൽ കുട്ടി അവതാരികയായിരുന്നു നസ്രിയ. അല്ല ഏഷ്യനെറ്റിലെ സ്റ്റാർ സിംഗേഴ്സ് ജൂനിയേഴ്സ് മാത്രമല്ല അതിന് മുമ്പും താരം അവതാരികയായിട്ടുണ്ട്. പണ്ട് ഒരു ചാനലിന്റെ ക്വിസ് പരിപാടിയുടെ അവതാരികയായിട്ടുള്ള നസ്രിയുടെ വീഡിയോയാണ് ഇപ്പോൾ ട്രെൻഡിങ്ങാകുന്നത്. 

തട്ടമൊക്കെ ഇട്ട് മുസ്ലിം മതപരമായ ക്വിസ് പരിപാടിയുടെ അവതാരികയായിട്ടുളള കുട്ടി നസ്രിയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഫോണിൽ വിളിക്കുന്ന പ്രേക്ഷകയോട് ചോദ്യം ചോദിക്കുകയും അതിന് അവർ ഉത്തരം മറ്റൊരാളോട് തേടി പറയുന്നതുമാണ് വീഡിയോ. ഈ സമയം കുട്ടി നസ്രിയയുടെ ക്യുട്ട് ചിരിയുമെല്ലാം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. വീഡിയോ കാണാം: 

ALSO READ : Viral Video: ഹെൽമറ്റ് എടുത്ത് ഒറ്റ വിഴുങ്ങൽ, പിന്നെ ഒരു നടത്തവും - വൈറലായി വീഡിയോ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Nazriyafahadh || 24k  (@nazi_queen_fanzz)

അതേസമയം ചിലർക്ക് അറിയേണ്ടത് ഈ സമയം ഫഹദ് ഫാസിൽ എന്ത് ചെയ്യുവായിരിക്കമെന്നാണ്. മറ്റ് ചിലർ കുട്ടി നസ്രിയയുടെ ശബ്ദം ഡോറയെ പോലെയുണ്ടെന്നും അഭിപ്രായപ്പെടുന്നുണ്ട്. നസ്രിയയുടെ ആരാധകരുടെ പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

പളുങ്കിൽ ബാലതാരമായി സിനിമയിൽ എത്തിയ താരം പിന്നീട് 2013ൽ മാഡ് ഡാഡ് ചിത്രത്തിലൂടെ നായിക വേഷത്തിലെത്തുന്നത്. അൽഫോൺസ് പുത്രന്റെ നേരത്തിലൂടെ നസ്രിയയുടെ നേരം തെളിയുകയായിരുന്നു. 2015ൽ ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചിരുന്നു. 2014ൽ നടിയെ ഫഹദ് ഫാസിലും വിവാഹം ചെയ്യുകയും ചെയ്തു. എറ്റവും അവസാനം തെലുഗു ചിത്രം അന്റെ സുന്ദരനിക്കിയാണ് നസ്രിയ നായികയായിയെത്തിയത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News