Vikram Vedha: റെക്കോർഡിടാൻ ഹൃത്വിക് - സെയ്ഫ് അലി ഖാൻ ചിത്രം; നൂറ് രാജ്യങ്ങളില്‍ റിലീസിനൊരുങ്ങി 'വിക്രം വേദ'

നൂറിലധികം രാജ്യങ്ങളിലാണ് ഹിന്ദി വിക്രം വേദ റിലീസ് ചെയ്യുന്നത്. ഇത് റെക്കോർഡ് ആണെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെ അണിയറക്കാർ പുറത്തുവിട്ടിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Sep 15, 2022, 01:50 PM IST
  • ഹിന്ദിയിൽ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നീരജ് പാണ്ഡെയാണ്.
  • ഭുഷൻ കുമാര്‍, കൃഷൻ കുമാര്‍, എസ് ശശികാന്ത് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
  • ടി സീരീസ്, റിലയൻസ് എന്റര്‍ടെയ്‍ൻമെന്റ്, ഫ്രൈഡേ ഫിലിം‍വര്‍ക്ക്സ്, ജിയോ സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രത്തിന്റെ നിര്‍മാണം.
Vikram Vedha: റെക്കോർഡിടാൻ ഹൃത്വിക് - സെയ്ഫ് അലി ഖാൻ ചിത്രം; നൂറ് രാജ്യങ്ങളില്‍ റിലീസിനൊരുങ്ങി 'വിക്രം വേദ'

തമിഴിൽ ഒരു പുത്തൻ സിനിമ അനുഭവം പ്രേക്ഷകർക്ക് നൽകിയ ചിത്രമാണ് മാധവൻ വിജയ് സേതുപതി എന്നിവർ പ്രധാന കഥാപാത്രങ്ങളായ വിക്രം വേദ. പുഷ്ക്കർ-​ഗായത്രി ദമ്പതിമാർ സംവിധാനം ചെയ്ത ചിത്രം തമിഴ് പ്രേക്ഷകരെ മാത്രമല്ല എല്ലാ സിനിമ ആസ്വാദകരെയും ഒരേപോലെ രസിപ്പിച്ച ചിത്രമാണ്. പുഷ്ക്കറും ​ഗായത്രിയും തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയത്. വിക്രം വേദയുടെ ഹിന്ദി റീമേക്ക് പ്രേക്ഷകരിലേക്ക് എത്താൻ തയാറെടുത്ത് നിൽക്കുകയാണ്. സെപ്റ്റംബർ 30ന് ചിത്രം തിയേറ്ററുകളിൽ എത്തും. തമിഴ് വിക്രം വേദ സിനിമ ആസ്വാദകർ ഏറ്റെടുത്ത പോലെ തന്നെ ഹിന്ദിയിലെ വിക്രം വേദയെയും പ്രേക്ഷകർ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാർ. 

നൂറിലധികം രാജ്യങ്ങളിലാണ് ഹിന്ദി വിക്രം വേദ റിലീസ് ചെയ്യുന്നത്. ഇത് റെക്കോർഡ് ആണെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെ അണിയറക്കാർ പുറത്തുവിട്ടിരുന്നു. വൻ സ്വീകാര്യതയാണ് ട്രെയിലറിന് ലഭിച്ചത്. മാധവന്റെയും വിജയ് സേതുപതിയുടെയും റോളുകളിൽ എത്തുന്നത് ഹൃത്വിക് റോഷനും സെയ്ഫ് അലിഖാനുമാണ്. വിജയ് സേതുപതി അഭിനയിച്ച ഗുണ്ട തലവന്റെ വേഷത്തിലാണ് ഹൃത്വിക് റോഷൻ എത്തുന്നത്. വേദയെ പിടികൂടാനെത്തുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ സൈഫ് അലി ഖാനും എത്തുന്നു.  

ഹിന്ദിയിൽ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നീരജ് പാണ്ഡെയാണ്. ഭുഷൻ കുമാര്‍, കൃഷൻ കുമാര്‍, എസ് ശശികാന്ത് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ടി സീരീസ്, റിലയൻസ് എന്റര്‍ടെയ്‍ൻമെന്റ്, ഫ്രൈഡേ ഫിലിം‍വര്‍ക്ക്സ്, ജിയോ സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രത്തിന്റെ നിര്‍മാണം. പുഷകർ - ഗായത്രി എന്നിവർ തന്നെയാണ് ഹിന്ദിയിലും ചിത്രം സംവിധാനം ചെയ്യുന്നത്.

Also Read: Vikram Vedha Trailer : വിക്രം വേദയുടെ ട്രെയ്‌ലറെത്തി; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്

 

രാധിക ആപ്തെ, രോഹിത്ത് സറഫ്, യോ​ഗിത ബിഹാനി, ഷരീബ് ഹാഷ്‍മി തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റിച്ചാര്‍ഡ് കെവിൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. പി എസ് വിനോദ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സാം സി എസ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പാട്ടുകള്‍ ഒരുക്കുന്നത് വിശാല്‍ ദദ്‍ലാനി, ശേഖര്‍ രവ്‍ജിയാനി എന്നിവരാണ്. ചിത്രത്തിൻറെ ഷൂട്ടിങ് കഴിഞ്ഞ വര്ഷം തന്നെ പൂർത്തിയാക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും കോവിഡ് രോഗബാധയെ തുടർന്ന് ഷൂട്ടിങ് വൈകുകയായിരുന്നു.

വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ എസ് ശശികാന്ത് നിർമ്മിച്ച തമിഴ് ചിത്രമായിരുന്നു വിക്രം വേദ. ചിത്രത്തിലെ അഭിനയത്തിന് മാധവനും വിജയ് സേതുപതിയും വൻ പ്രശംസ നേടിയിരുന്നു. മാധവനെയും വിജയ് സേതുപതിയെയും കൂടാതെ ശ്രദ്ധ ശ്രീനാഥ്, കതിര്‍, വരലക്ഷ്മി ശരത്ത് കുമാര്‍ തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരുന്നു.

വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ബോളിവുഡിനെ കരകയറ്റാൻ വിക്രം വേദയ്ക്ക് ആകുമോ എന്ന ആകാംക്ഷയിലാണ് എല്ലാവരും. ചിത്രത്തിന്റെ ടീസറും ട്രെയിലറുമെല്ലാം തന്നെ ആരാധകരുടെ പ്രതീക്ഷ വർധിപ്പിക്കുന്നതാണ്. തുടർച്ചയായ പരാജയങ്ങൾക്ക് ഒരു അവസാനം കുറിക്കാൻ വിക്രം വേദയ്ക്ക് സാധിക്കുമെന്ന പ്രതീക്ഷയാണ് ബോളിവുഡ് പ്രേക്ഷകർക്ക്. ബ്രഹ്മാസ്ത്രയാണ് ബോളിവുഡിൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. 75 കോടി കളക്ഷനാണ് ചിത്രം ആദ്യ ദിനത്തിൽ നേടിയത്. എങ്കിൽ വിചാരിച്ച രീതിയിൽ ചിത്രം പ്രേക്ഷകരിലേക്ക് എത്തിയില്ലെന്ന് തന്നെ വേണം കരുതാൻ. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 400 കോടിയാണ് ബ്രഹ്മാസ്ത്രയുടെ ആകെ മുടക്ക് മുതൽ. റൺബീർ കപൂർ, അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, നാ​ഗാർജുന, ആലിയ ഭട്ട്, മൗനി റോയ് തുടങ്ങി വൻ താരനിര ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News