Vikram Movie : തീ അല്ല കാട്ടുതീ; കമൽ ഹാസൻ, ഫഹദ് ഫാസിൽ വിജയ് സേതുപതി ഒന്നിക്കുന്ന വിക്രം സിനിമയിലെ ട്രെയിലർ

Suriya in Vikram സൂര്യ ചിത്രത്തിൽ കേമിയോ റോളിൽ എത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ജൂൺ 3ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും.

Written by - Zee Malayalam News Desk | Last Updated : May 15, 2022, 10:38 PM IST
  • ആക്ഷൻ പാക്ക്ഡായിട്ടുള്ള ചിത്രം എന്ന് തോന്നിപ്പിക്കുവിധമാണ് അണിയറ പ്രവർത്തകർ ട്രെയിലർ അവതരിപ്പിച്ചിരിക്കുന്നത്.
  • സൂര്യ ചിത്രത്തിൽ കേമിയോ റോളിൽ എത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
  • ജൂൺ 3ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും.
Vikram Movie : തീ അല്ല കാട്ടുതീ; കമൽ ഹാസൻ, ഫഹദ് ഫാസിൽ വിജയ് സേതുപതി ഒന്നിക്കുന്ന വിക്രം സിനിമയിലെ ട്രെയിലർ

ചെന്നൈ : ഉലക നായകൻ കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവർ ഒരുമിക്കുന്ന ലോകേഷ് കനകരാജ് ചിത്രം വിക്രം സിനിമയുടെ ട്രയിലർ പുറത്ത്. ആക്ഷൻ പാക്ക്ഡായിട്ടുള്ള ചിത്രം എന്ന് തോന്നിപ്പിക്കുവിധമാണ് അണിയറ പ്രവർത്തകർ ട്രെയിലർ അവതരിപ്പിച്ചിരിക്കുന്നത്. സൂര്യ ചിത്രത്തിൽ കേമിയോ റോളിൽ എത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ജൂൺ 3ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും.

കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ കൂടാതെ മലയാളി താരങ്ങളായ നരേന്‍, ചെമ്പന്‍ വിനോദ് ജോസ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിന്നുണ്ട്. ബിഗ് ബോസിലൂടെ എത്തിയ ദർശനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

ALSO READ : Vaashi Movie : വക്കീലായി ടൊവീനോയും കീർത്തി സുരേഷും; വാശി സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു

കമൽ ഹാസന്റെ 1986 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ അതെ പേരാണ് ഈ ചിത്രത്തിനും എടുത്തിരിക്കുന്നത്. രാജ് കമാൽ ഫിലിംസിന്റെ ബാനറിൽ കമൽ ഹാസനും ആർ മഹേന്ദ്രനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയിരുന്നു. കമൽ ഹാസൻ എഴുതിയ വരികൾ ആലപിച്ചത് താരം തന്നെയായിരുന്നു. അനിരുജദ്ധാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അൻപറിവാണ് വിക്രത്തിലെ ആക്ഷൻ ഡയറക്ടർ. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News