Hareesh Peradi: 'എന്തിനാണ് ആ ചിത്രത്തിൽ ചെറിയ കഥാപാത്രത്തെ ചെയ്തത്'... ഉത്തരം നൽകി ഹരീഷ് പേരടി

വിക്രം സിനിമയിൽ ഹരീഷ് പേരടിയുടെ കഥാപാത്രം വളരെ കുറച്ച് സമയം മാത്രമാണുള്ളത്. അത്തരം ഒരു ചെറിയ കഥാപാത്രം എന്തിനാണ് ചെയ്തതെന്ന് പലരും അദ്ദേഹത്തോട് ചോദിക്കുന്നതായാണ് ഹരീഷ് തന്റെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 10, 2022, 08:44 AM IST
  • 'കൈതി'യിലെ 'സ്റ്റീഫൻരാജ്' 'വിക്രമി'ൽ കൊല്ലപ്പെടണമെങ്കിൽ ലോകേഷ് മാജിക്ക് ഇനിയും വരാനിരിക്കുന്നുവെന്നായിരുന്നു ഹരീഷ് പേരടി കുറിച്ചത്.
  • കമലഹാസൻ എന്ന ഇതിഹാസത്തിന്റെ സിനിമയിൽ മുഖം കാണിക്കണമെന്ന ഒടുങ്ങാത്ത ആഗ്രഹവുമുണ്ടായിരുന്നു ഈ കഥാപാത്രം തിരഞ്ഞെടുത്തതിന് പിന്നിൽ.
  • കമൽസാർ..ഉമ്മ..ലോകേഷ് സല്യൂട്ട് എന്നും ഹരീഷ് പേരടി എഴുതി.
Hareesh Peradi: 'എന്തിനാണ് ആ ചിത്രത്തിൽ ചെറിയ കഥാപാത്രത്തെ ചെയ്തത്'... ഉത്തരം നൽകി ഹരീഷ് പേരടി

കമൽ ഹാസൻ, ഫഹദ് ഫാസിൽ, സൂര്യ, വിജയ് സേതുപതി, നരേയ്ൻ തുടങ്ങി വൻ താരനിരയോടെ ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രമാണ് വിക്രം. സൂപ്പർഹിറ്റായി ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചെമ്പൻ വിനോദ്, ഹരീഷ് പേരടി തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ച് ഹരീഷ് പേരടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 

വിക്രം സിനിമയിൽ ഹരീഷ് പേരടിയുടെ കഥാപാത്രം വളരെ കുറച്ച് സമയം മാത്രമാണുള്ളത്. അത്തരം ഒരു ചെറിയ കഥാപാത്രം എന്തിനാണ് ചെയ്തതെന്ന് പലരും അദ്ദേഹത്തോട് ചോദിക്കുന്നതായാണ് ഹരീഷ് തന്റെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. അതിനുള്ള ഉത്തരം നൽകുകയാണ് താരം. 'കൈതി'യിലെ 'സ്റ്റീഫൻരാജ്' 'വിക്രമി'ൽ കൊല്ലപ്പെടണമെങ്കിൽ ലോകേഷ് മാജിക്ക് ഇനിയും വരാനിരിക്കുന്നുവെന്നായിരുന്നു ഹരീഷ് പേരടി കുറിച്ചത്. കമലഹാസൻ എന്ന ഇതിഹാസത്തിന്റെ സിനിമയിൽ മുഖം കാണിക്കണമെന്ന ഒടുങ്ങാത്ത ആഗ്രഹവുമുണ്ടായിരുന്നു ഈ കഥാപാത്രം തിരഞ്ഞെടുത്തതിന് പിന്നിൽ. കമൽസാർ..ഉമ്മ..ലോകേഷ് സല്യൂട്ട് എന്നും ഹരീഷ് പേരടി എഴുതി.

Also Read: ബോക്സോഫീസ് കുതിപ്പ് തുടർന്ന് വിക്രം; അഞ്ച് ദിവസം കൊണ്ട് ഇടം പിടിച്ചത് 200 കോടി ക്ലബ്ബിൽ

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്...

''എന്നെ സ്നേഹിക്കുന്ന പല സിനിമാ പ്രേമികളും എന്നോട് ചോദിച്ചു.. തമിഴ് സിനിമയിൽ പ്രാധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യാൻ അവസരം കിട്ടിയ നിങ്ങൾ എന്തിനാണ് 'വിക്ര'മിൽ ഇത്രയും ചെറിയ ഒരു കഥാപാത്രത്തെ ചെയ്‍തത് എന്ന്.. 'വിക്രം' കാണുന്നതിനുമുമ്പ് വീണ്ടും 'കൈതി' കാണാൻ ലോകേഷ് പറഞ്ഞത് വെറുതെ പറഞ്ഞതല്ല.. 'കൈതി'യിലെ 'സ്റ്റീഫൻരാജ്' 'വിക്രമി'ൽ കൊല്ലപ്പെടണമെങ്കിൽ ലോകേഷ് മാജിക്ക് ഇനിയും വരാനിരിക്കുന്നു എന്ന് മാത്രം...ലോകേഷിന് ഇനിയും വരികൾ പൂരിപ്പിക്കാനുണ്ടെന്ന് മാത്രം...പിന്നെ 'മദനോത്സവം' ഞാൻ കാണുന്നത് നാലാം ക്ലാസ്സിൽ പഠിക്കുമ്പോളാണ്..കമലഹാസൻ എന്ന ആ ഇതിഹാസത്തിന്റെ സിനിമയിൽ മുഖം കാണിക്കണമെന്ന എന്റെ ഒടുങ്ങാത്ത ആഗ്രഹവും.. കോയമ്പത്തൂരിൽ വെച്ച് ഇന്നാണ് സിനിമ കണ്ടത്...Seat Edge Experience…എനിക്ക് അത്ര പരിചയമില്ലാത്ത എന്റെ ശരിരത്തിലെ പല അവയവങ്ങളും തുള്ളി ചാടിയ അനുഭവം...കമൽസാർ..ഉമ്മ..ലോകേഷ് സല്യൂട്ട്..''

വിക്രത്തിന്റെ ബോക്സോഫീസ് വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് കമൽ ഹാസൻ സംവിധായകൻ ലോകേഷ് കനകരാജിന് പുതിയ കാർ സമ്മാനമായി നൽകിയിരുന്നു. റോളക്സ് കഥാപാത്രത്തെ അവതരിപ്പിച്ച സൂര്യക്ക് റോളക്സ് വാച്ചും സമ്മാനമായി നൽകി. കമൽ ഹാസന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റാണ് വിക്രം.200 കോടി കളക്ഷൻ നേടുന്ന ആദ്യ കമൽ ചിത്രം കൂടിയായി മാറി  വിക്രം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News