കമൽഹാസനെ കേന്ദ്രകഥാപാത്രമാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം വമ്പൻ ഹിറ്റായി ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ജൂൺ മൂന്നിനാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. സമൂഹ മാധ്യമങ്ങളിലടക്കം വൻ തരംഗം സൃഷ്ടിച്ചിരുന്നു വിക്രം. ഫഹദ് ഫാസിൽ, വിജയ് സേതുപതി, നരേയ്ൻ, സൂര്യ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. ഓരോ കഥാപാത്രത്തിനും അവരുടേതായ സ്പെയ്സ് നൽകി കൊണ്ടായിരുന്നു ലോകേഷ് ചിത്രം ഒരുക്കിയത്.
ഇപ്പോഴിതാ ലോകേഷ് പങ്കുവച്ച ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വിക്രം സിനിമയുടെ ലൊക്കേഷൻ നിന്നുള്ള വീഡിയോ ആണ് സംവിധായകൻ പങ്കുവച്ചിരിക്കുന്നത്. ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെ സെറ്റിൽ വച്ചുള്ള കമൽഹാസന്റെ മാസ് പുഷ് അപ്പുകൾ ആണ് വീഡിയോയിൽ ഉള്ളത്. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ലോകേഷ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്കൊപ്പം ഒരു കുറിപ്പും ലോകേഷ് പങ്കുവച്ചിട്ടുണ്ട്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുകയാണ്.
Also Read: Vikram OTT Release Date: കമൽ എത്തുന്നു ഒടിടിയും തകർക്കാൻ; 'വിക്രം' ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ
ലോകേഷിന്റെ ട്വീറ്റ് ഇങ്ങനെ...
'ഇതാ വാഗ്ദാനം ചെയ്തപോലെ കമൽഹാസൻ സാറിന്റെ വീഡിയോ. അദ്ദേഹം ഇരുപത്തി ആറ് പുഷ് അപ്പുകൾ എടുത്തു. ആദ്യത്തെ രണ്ടെണ്ണം എനിക്ക് റെക്കോർഡ് ചെയ്യാൻ സാധിച്ചില്ല. ഗരുഡൻ പറന്നിറങ്ങിക്കഴിഞ്ഞു.'
@ikamalhaasan sir's video as promised.. He did 26..i missed recording the initial two..
The eagle has landed#Vikram pic.twitter.com/5rdKG9JPoE— Lokesh Kanagaraj (@Dir_Lokesh) June 28, 2022
അതേസമയം വിക്രം’ ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീമിങ്ങിനെത്തുന്നു. ജൂലൈ എട്ടിനാണ് ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കുന്നത്. ഈ വർഷത്തെ ബ്ലോക്ക്ബസ്റ്റർ ഹിറ്റാണ് തമിഴ് ചിത്രമായ ‘വിക്രം’. റിലീസിന് മുന്‍പ് തന്നെ ചിത്രത്തിന്റെ ഡിജിറ്റല്‍ ഒടിടി സ്ട്രീമിങ് അവകാശം റെക്കോര്‍ഡ് തുകയ്ക്ക് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കിയിക്കുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
ചിത്രം ആഗോളതലത്തിൽ 370 കോടിയിലധികം രൂപ നേടി റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ഈ അവസരത്തിലാണ് ചിത്രം ഉടൻ ഒടിടിയിലേക്കും എത്തുന്നത്. സംവിധായകൻ ലോകേഷ് കനകരാജ് ഈ ചിത്രത്തിലൂടെ വലിയ നിരൂപക പ്രശംസ നേടിയിരുന്നു. തമിഴിലെ മികച്ച സംവിധായകരിലൊരാളായാണ് ലോകേഷിനെ നിരൂപകർ വിലയിരുത്തുന്നത്. ചിത്രം ഓഗസ്റ്റ് മുതൽ ഒടിടിയിൽ ലഭ്യമാകുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്, എന്നാൽ ഇപ്പോൾ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ജൂലൈ എട്ടിന് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
‘വിക്രം’ അടുത്തിടെ തമിഴ്‌നാട്ടിൽ 150 കോടിയിലധികം നേടിയ ബോക്‌സ് ഓഫീസ് റെക്കോർഡ് തകർത്തു. ‘ബാഹുബലി 2’ ആണ് അവസാനമായി 150 കോടി കടന്ന ചിത്രം. അഞ്ച് വർഷങ്ങൾക്ക് ശേഷം ഈ റെക്കോർഡ് തകർക്കുന്ന ആദ്യ ചിത്രമാണ് ‘വിക്രം’.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...