Vikram OTT Release Date: കമൽ എത്തുന്നു ഒടിടിയും തകർക്കാൻ; 'വിക്രം' ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ

Vikram OTT Release Date Announced: ഈ വർഷത്തെ ബ്ലോക്ക്ബസ്റ്റർ ഹിറ്റാണ് തമിഴ് ചിത്രമായ ‘വിക്രം’. ചിത്രം ആഗോളതലത്തിൽ 370 കോടിയിലധികം രൂപ നേടി റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Jun 29, 2022, 12:47 PM IST
  • ജൂലൈ എട്ടിനാണ് ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കുന്നത്
  • ഈ വർഷത്തെ ബ്ലോക്ക്ബസ്റ്റർ ഹിറ്റാണ് തമിഴ് ചിത്രമായ ‘വിക്രം’
  • റിലീസിന് മുന്‍പ് തന്നെ ചിത്രത്തിന്റെ ഡിജിറ്റല്‍ ഒടിടി സ്ട്രീമിങ് അവകാശം റെക്കോര്‍ഡ് തുകയ്ക്ക് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കിയിക്കുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു
Vikram OTT Release Date: കമൽ എത്തുന്നു ഒടിടിയും തകർക്കാൻ; 'വിക്രം' ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കമൽഹാസൻ ചിത്രം ‘വിക്രം’ ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീമിങ്ങിനെത്തുന്നു. ജൂലൈ എട്ടിനാണ് ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കുന്നത്. ഈ വർഷത്തെ ബ്ലോക്ക്ബസ്റ്റർ ഹിറ്റാണ് തമിഴ് ചിത്രമായ ‘വിക്രം’. റിലീസിന് മുന്‍പ് തന്നെ ചിത്രത്തിന്റെ ഡിജിറ്റല്‍ ഒടിടി സ്ട്രീമിങ് അവകാശം റെക്കോര്‍ഡ് തുകയ്ക്ക് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കിയിക്കുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

ചിത്രം ആഗോളതലത്തിൽ 370 കോടിയിലധികം രൂപ നേടി റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ഈ അവസരത്തിലാണ് ചിത്രം ഉടൻ ഒടിടിയിലേക്കും എത്തുന്നത്. സംവിധായകൻ ലോകേഷ് കനകരാജ് ഈ ചിത്രത്തിലൂടെ വലിയ നിരൂപക പ്രശംസ നേടിയിരുന്നു. തമിഴിലെ മികച്ച സംവിധായകരിലൊരാളായാണ് ലോകേഷിനെ നിരൂപകർ വിലയിരുത്തുന്നത്. ചിത്രം ഓഗസ്റ്റ് മുതൽ ഒടിടിയിൽ ലഭ്യമാകുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്, എന്നാൽ ഇപ്പോൾ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ജൂലൈ എട്ടിന് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ‘വിക്രം’ അടുത്തിടെ തമിഴ്‌നാട്ടിൽ 150 കോടിയിലധികം നേടിയ ബോക്‌സ് ഓഫീസ് റെക്കോർഡ് തകർത്തു. ചിത്രത്തിൽ നടൻ സൂര്യ അതിഥി വേഷത്തിൽ എത്തിയിരുന്നു. ‘ബാഹുബലി 2’ ആണ് അവസാനമായി 150 കോടി കടന്ന ചിത്രം. അഞ്ച് വർഷങ്ങൾക്ക് ശേഷം ഈ റെക്കോർഡ് തകർക്കുന്ന ആദ്യ ചിത്രമാണ് ‘വിക്രം’. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News