ലോകേഷ് കനകരാജ് എന്ന ഫാൻ ബോയ് ഒരുക്കിയ വിക്രം ആദ്യ രണ്ട് ദിവസങ്ങൾ കൊണ്ട് തന്നെ 100 കോടി ക്ലബിൽ ഇടം നേടി. ട്രേഡ് അനലിസ്റ്റ് രമേശ് ബാലയാണ് വിക്രം 100 കോടി കളക്ഷൻ നേടിയ വിവരം അറിയിച്ചത്. ആഗോളതലത്തിലാണ് വിക്രം ഈ നേട്ടം സ്വന്തമാക്കിയത്. കേരളത്തിലും ഗംഭീര വരവേൽപ്പാണ് ആരാധകർ നൽകിയത്. കേരളത്തിൽ നിന്ന് ആദ്യ ദിനം മാത്രം അഞ്ച് കോടിയിലേറെ രൂപയാണ് ചിത്രം നേടിയത്.
2022ൽ കേരള ബോക്‌സോഫീസിലെ നാലാമത്തെ ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷൻ നേടിയ ചിത്രമാണ് വിക്രം. ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് കെജിഎഫ് 2 ആണ്. ഗൾഫ് രാജ്യങ്ങളിലും അമേരിക്കയിലുമൊക്കെ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തമിഴ്നാട്ടിൽ ആദ്യ ആഴ്ച തന്നെ വിക്രം 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റായ രമേഷ് ബാല ട്വീറ്റ് ചെയ്തിരിക്കുന്നത്.
ALSO READ: Vikram Movie: കേരളത്തിലും വിക്രം ഹിറ്റ്, ലോകേഷ് ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ ഇങ്ങനെ
ഉലക നായകൻ കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവർ ഒന്നിച്ച ചിത്രമാണ് വിക്രം. ആക്ഷൻ പാക്ക്ഡായിട്ട് മാസ് ഡയലോഗുകളുമായി ആണ് ചിത്രം എത്തിയത്. കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ കൂടാതെ മലയാളി താരങ്ങളായ കാളിദാസ് ജയറാം, നരേന്‍, ചെമ്പന്‍ വിനോദ് ജോസ് എന്നിവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിൽ എത്തുന്നുണ്ട്.
ഫഹദ് ഫാസിലിനും വിജയ് സേതുപതിക്കും തുല്യമായ സ്‌ക്രീൻ പ്രെസെൻസ് കൊടുത്ത് എങ്ങനെ കെട്ടുറപ്പുള്ള തിരക്കഥ ഉണ്ടാക്കാമോ അങ്ങനെയുള്ള തലത്തിലേക്ക് ലോകേഷ് വിക്രത്തിന്റെ തിരക്കഥ എഴുതിവെച്ചിട്ടുണ്ട്. അൻബറിവിന്റെ സ്റ്റണ്ട് രംഗങ്ങൾ കൂടെ അനിരുദിന്റെ മ്യൂസിക് കൂടി ആകുമ്പോൾ തീയേറ്ററിൽ എഡ്ജ് ഓഫ് ദി സീറ്റ് എക്സ്പീരിയൻസ് തന്നെ ഒരുക്കിവെച്ചിട്ടുണ്ട്. കൃത്യമായി ക്യാരക്ടേഴ്‌സിനെ വളർത്തിക്കൊണ്ടുവന്ന് ഇനി നിങ്ങൾ അങ്ങ് തകർക്ക് എന്ന് പറഞ്ഞുകൊണ്ടാണ് ലോകേഷ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...