Ramesh Pisharody വീണ്ടും നായകനാകുന്നു, സിനിമ കോമഡി അല്ല, അൽപം സീരിസാണ്

No Way Out - Ramesh Pisharody ത്രില്ലർ ചിത്രത്തിൽ നായകനാകുന്നു. സംവിധാകൻ നവാഗതനായി Nithin Devidas

Written by - Jenish Thomas | Last Updated : Aug 20, 2021, 02:15 PM IST
  • ചിത്രത്തിന്റെ ഷൂട്ടിങ് എറണാകുളത്ത് ഇന്ന് മുതൽ ആരംഭിച്ചു.
  • റിമോ എന്റ്ർടെയ്ൻമെന്റ്സിന്റെ ബാനറിൽ റിമോഷ് എംഎസാണാണ് സിനിമ നിർമിക്കുന്നത്.
  • സർവൈവൽ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിൽ പിഷാരടിയെ കൂടാതെ ബേസിൽ ജോസഫ്, ജൂൺ ഫെയിം രവീണ എന്നിവർ പ്രധാന കഥാപാത്രങ്ങളായി ചിത്രിത്തിൽ എത്തുന്നു.
  • നിധിൻ ദേവിദാസ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Ramesh Pisharody വീണ്ടും നായകനാകുന്നു, സിനിമ കോമഡി അല്ല, അൽപം സീരിസാണ്

Kochi : ടെലിവിഷൻ അവതാരകനും നടനും സംവിധായകനുമായ രമേഷ് പിഷാാരടി (Ramesh Pisharody) വീണ്ടും നായകനായി എത്തുന്നു. പുതുമുഖ സംവിധായകനായ നിധിൻ ദേവിദാസ് (Nithin Devidas) ഒരുക്കുന്ന No Way Out എന്ന സിനിമയിലാണ് പിഷാരടി കേന്ദ്രകഥാപാത്രമായി എത്തുന്നത്. 

രമേഷ് പിഷാരടി തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചിരിക്കുന്നത്.

"ഈ ഉത്രാട ദിനത്തിൽ ഒരു സന്തോഷ വാർത്ത പങ്കുവയ്ക്കട്ടെ, നവാഗതനായ നിധിൻ സംവിധാനം ചെയ്യുന്ന നോ വേ ഔട്ട് എന്ന് ചിത്രത്തിൽ ഞാൻ നായകനാകുന്നു"  പിഷാരടി തന്റെ സോഷ്യൽ മീഡിയ പേജുകളിൽ കുറിച്ചു.

ALSO READ : Actor Dileep : ദിലീപിന്റെ പേരിന് ഇത് എന്ത് പറ്റി? തെറ്റോ അതോ മാറ്റമോ?

ചിത്രത്തിന്റെ ഷൂട്ടിങ് എറണാകുളത്ത് ഇന്ന് മുതൽ ആരംഭിച്ചു. റിമോ എന്റ്ർടെയ്ൻമെന്റ്സിന്റെ ബാനറിൽ റിമോഷ് എംഎസാണാണ് സിനിമ നിർമിക്കുന്നത്. 

ALSO READ : Kaapa Movie: പൃഥ്വിയുടെ B​ig Surprise ഇതാണ്, 'കാപ്പ' വരുന്നു

സർവൈവൽ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിൽ പിഷാരടിയെ കൂടാതെ ബേസിൽ ജോസഫ്, ജൂൺ ഫെയിം രവീണ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. 

നിധിൻ ദേവിദാസ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വർഗീസ് ഡേവിഡാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് കെ.ആർ രാഹുലാണ്. കെ.ആർ മിഥുനാണ് എഡിറ്റർ. ആകാശ് രാം കുമാർ ചീഫ് അസോസിയേറ്റ് ഡയറെക്ടർ.

ALSO READ : Mammootty - Parvathy Thiruvothu : മമ്മൂട്ടി-പാർവതി തിരുവോത്ത് ചിത്രം പുഴുവിന്റെ ചിത്രീകരണം ആരംഭിച്ചു; സഹനിർമ്മാതാവായി Dulquer

ആദ്യമായിട്ടാണ് പിഷാരടി ഒരു ത്രില്ലർ ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്യുന്നത്. താഹ സംവിധാനം ചെയ്ത് കപ്പൽ മുതലാളി എന്ന ചിത്രത്തിലാണ് ആദ്യമായി പിഷാരടി നായകനായി എത്തുന്നത്. പിന്നീട് ലാഫിങ് അപാർട്ട്മെന്റ് നിയർ ഗിരിനഗർ എന്ന ചിത്രത്തിലുമായിരുന്നു പിഷാരടി കേന്ദ്ര കഥപാത്രത്തെ അവതരിപ്പിച്ചിരുന്നത്.

ഷോർട്ട് ഫിലിം പരസ്യ സംവിധാനത്തിലൂടെ സംവിധായകൻ നിധിൻ ദേവിദാസ് സിനിമ മേഖലയിലേക്കെത്തുന്നത്. പാലാക്കാട് സ്വദേശിയാണ് നിധിൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News