ഷെയിൻ നിഗവും സണ്ണി വെയ്നും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് വേല. റിലീസിന് തയാറെടുക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ഉടൻ പുറത്തുവിടും. ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്ത തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതിനൊപ്പം വേലയുടെ ട്രെയിലറും റിലീസ് ചെയ്യുമെന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്. നാളെ, ഓഗസ്റ്റ് 24നാണ് കിംഗ് ഓഫ് കൊത്ത റിലീസ് ചെയ്യുന്നത്.
ശ്യാം ശശി ആണ് വേല സംവിധാനം ചെയ്തിരിക്കുന്നത്. ക്രൈം ഡ്രാമ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് വേല. ഷെയ്ൻ നിഗം പോലീസ് വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. ഷെയ്ൻ നിഗം, സണ്ണി വെയ്ൻ എന്നിവരെ കൂടാതെ സിദ്ധാർഥ് ഭരതനും അതിഥി ബാലനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. എം സജാസ് ആണ് വേലയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ബാദുഷാ പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ. എസ് ജോർജാണ് ചിത്രം നിർമ്മിക്കുന്നത്. പാലക്കാടുള്ള ഒരു പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് വേല. വിക്രം വേദ', 'കൈദി' മുതലായ സിനിമകളുടെ സംഗീത സംവിധായകൻ ആയിരുന്ന സാം.സി.എസ്സ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്ര സംയോജനം : മഹേഷ് ഭുവനേന്ദ്, ഛായാഗ്രഹണം : സുരേഷ് രാജൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുനിൽ സിംഗ് , പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, പ്രൊജക്റ്റ് ഡിസൈനർ : ലിബർ ഡേഡ് ഫിലിംസ്, കലാ സംവിധാനം : ബിനോയ് തലക്കുളത്തൂർ, വസ്ത്രലങ്കാരം :ധന്യ ബാലകൃഷ്‍ണൻ.
കൊറിയോഗ്രാഫി: കുമാർ ശാന്തി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സുനിൽ സിങ്. ഫിനാൻസ് കൺട്രോളർ: അഗ്നിവേശ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എബി ബെന്നി, ഔസേപ്പച്ചൻ.പ്രൊഡക്ഷൻ മാനേജർ മൻസൂർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ : പ്രശാന്ത് ഈഴവൻ.അസോസിയേറ്റ് ഡയറക്‌റ്റേർസ് : തൻവിൻ നസീർ, ഷൈൻ കൃഷ്‍ണ. മേക്കപ്പ് : അമൽ ചന്ദ്രൻ , സംഘട്ടനം : പി സി സ്റ്റണ്ട്‍സ്, ഡിസൈൻസ് ടൂണി ജോൺ, സ്റ്റിൽസ് ഷുഹൈബ് എസ് ബി കെ.
Also Read: King of Kotha: കേരളത്തില്‍ സര്‍വ്വകാല റെക്കോര്‍ഡിട്ട് കിംഗ് ഓഫ് കൊത്ത; മറികടന്നത് കെജിഎഫിനെ!
അതേസമയം റിലീസിന് മുമ്പ് തന്നെ കേരളത്തില്‍ റെക്കോര്‍ഡിട്ടിരിക്കുകയാണ് ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്ത. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രീ ബുക്കിംഗ് ബിസിനസ് കണക്കുകളില്‍ കിംഗ് ഓഫ് കൊത്ത ഒന്നാമത് എത്തി. മൂന്ന് കോടിയിലധികമാണ് റിലീസിന് മുമ്പ് തന്നെ കേരളത്തില്‍ നിന്ന് ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്. 2.92 കോടി നേടിയ ബ്രഹ്മാണ്ഡ ചിത്രം കെജിഎഫിനെയാണ് കിംഗ് ഓഫ് കൊത്ത മറികടന്നിരിക്കുന്നത്. ലോകമെമ്പാടുമായി 6 കോടിയിലധികം നേടാനും കിംഗ് ഓഫ് കൊത്തയ്ക്ക് കഴിഞ്ഞു.
കേരളത്തില്‍ മാത്രം 500-ലധികം സ്‌ക്രീനുകളില്‍ കിംഗ് ഓഫ് കൊത്ത പ്രദര്‍ശനത്തിനെത്തും. 50-ലധികം രാജ്യങ്ങളിലായി 2,500-ലധികം സ്‌ക്രീനുകളിലാണ് കൊത്ത റിലീസാകുക. ഐശ്വര്യാ ലക്ഷ്മി, ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങി വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...