തമിഴ് നാട്ടിൽ പൊങ്കലിനോട് അനുബന്ധിച്ച് തിയറ്ററുകളിൽ എത്തിയ ചിത്രങ്ങളാണ് തലപതി വിജയിയുടെ വാരിസും അജിത് കുമാറിന്റെ തുണിവും. വർഷങ്ങൾക്ക് ശേഷമാണ് ബോക്സ്ഓഫീസിൽ അജിത്തും വിജയും നേർക്കുനേരെയെത്തുന്നത്. അജിത് ചിത്രം തീർത്തും മാസ് പരിവേഷത്തിലാണ് ഒരുക്കിയതെങ്കിൽ ഫാമിലി ഡ്രാമയ്ക്കൊപ്പം അൽപം മാസും ചേർത്താണ് വിജയിയുടെ വാരിസ് നിർമിച്ചിരിക്കുന്നത്. അതേസമയം ഇരു ചിത്രങ്ങളും പറയത്തക്ക രീതിയിൽ ആരാധകരെ സംതൃപ്തിപ്പെടുത്തിട്ടില്ലയെന്നാണ് കോളിവുഡ് സിനിമ മാധ്യമങ്ങൾ പങ്കുവക്കുന്ന റിപ്പോർട്ടുകൾ.
എന്നിരുന്നാലും തിയറ്ററിലെ ക്ലാഷ് റിലീസ് പോലെ വിജയ്, അജിത് ചിത്രങ്ങൾ ഒടിടിയിലും നേർക്കുനേരെയെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡിജിറ്റൽ അവകാശത്തിനായി ഒടിടി പ്ലാറ്റ്ഫോമികൾക്കിടെയിലും മത്സരമുണ്ടായെന്നാണ് കോളിവുഡ് മാധ്യമങ്ങൾ പങ്കുവെക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇരു ചിത്രങ്ങളും ഏകദേശം ഫെബ്രുവരി അവസാനത്തോടെ ഒടിടി പ്ലാറ്റ്ഫോമകുളിൽ എത്തുമെന്ന് ചില റിപ്പോർട്ടുകൾ പറയുന്നത്.
ALSO READ : Kaapa Movie Ott Release: പൃഥ്വിരാജിന്റെ 'കാപ്പ' ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
വാരിസ് ഒടിടി
ആമസോൺ പ്രൈ വീഡിയോയാണ് വിജയ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ ചിത്രം ഒടിടിയിൽ എത്തിയേക്കും. എന്നാൽ ഇതുവരെ ചിത്രത്തിന്റെ അണിയറ പ്രവർത്തകരോ, പ്രൈം വീഡിയോയോ ഇത് സംബന്ധിച്ച് ഔദ്യോഗികമായി വിവരങ്ങൾ പങ്കുവച്ചിട്ടില്ല.
തുണിവ് ഒടിടി
ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സാണ് അജിത്-മഞ്ജു വാര്യർ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ ചിത്രം ഒടിടിയിൽ എത്തിയേക്കും. എന്നാൽ ഇതുവരെ ചിത്രത്തിന്റെ അണിയറ പ്രവർത്തകരോ, പ്രൈം വീഡിയോയോ ഇത് സംബന്ധിച്ച് ഔദ്യോഗികമായി വിവരങ്ങൾ പങ്കുവച്ചിട്ടില്ല.
തുണിവ്, വാരിസ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ട്
വാരിസും തുണിവും ഒരേ ദിവസം ഇറങ്ങിയത് കൊണ്ട് തന്നെ ഏത് ചിത്രത്തിനാകും കൂടുതൽ കളക്ഷകൻ ലഭിച്ചിട്ടുണ്ടാകുക എന്നറിയാൻ എല്ലാവർക്കും ആകാംക്ഷയുണ്ടാകും. തമിഴ്നാട്ടിൽ വാരിസ് നേടിയ കളക്ഷനേക്കാൾ നേരിയ ലീഡ് അജിത്തിന്റെ തുണിവിനാണ്. 18.50 കോടി മുതൽ 20.50 കോടി വരെയാണ് തമിഴ്നാട്ടിൽ മാത്രം തുണിവ് ആദ്യ ദിനം നേടിയത്. അതേസമയം വിജയ് ചിത്രം വാരിസ് 17 മുതൽ 19 കോടി വരെ കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...