Varaal Teaser : പൃഥ്വിരാജിന്റെ ശബ്ദത്തിൽ അനൂപ് മേനോൻ ചിത്രം വരാലിന്റെ ടീസർ; റിലീസ് തീയതി പ്രഖ്യാപിച്ചു

ഒപ്പം തന്നെ  ചിത്രത്തിൻറെ റിലീസ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ചിത്രം ഒക്ടോബർ 14 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. 

Written by - Zee Malayalam News Desk | Last Updated : Sep 9, 2022, 11:33 AM IST
  • പൊളിറ്റിക്കൽ ത്രില്ലെർ ചിത്രമായിരിക്കും വരാൽ എന്നാണ് ടീസർ സൂചിപ്പിക്കുന്നത്.
  • ഉണ്ണി മുകുന്ദന്റെ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് ചിത്രത്തിൻറെ ടീസർ റിലീസ് ചെയ്തത്.
  • ഒപ്പം തന്നെ ചിത്രത്തിൻറെ റിലീസ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ചിത്രം ഒക്ടോബർ 14 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും.
Varaal Teaser : പൃഥ്വിരാജിന്റെ ശബ്ദത്തിൽ അനൂപ് മേനോൻ ചിത്രം വരാലിന്റെ ടീസർ; റിലീസ് തീയതി പ്രഖ്യാപിച്ചു

അനൂപ് മേനോനും പ്രകാശ് രാജും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം വരാലിന്റെ ടീസർ പുറത്തുവിട്ടു. പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായിരിക്കും വരാൽ എന്നാണ് ടീസർ സൂചിപ്പിക്കുന്നത്. ഉണ്ണി മുകുന്ദന്റെ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് ഈ ചിത്രത്തിൻറെ ടീസർ റിലീസ് ചെയ്തത്. ഒപ്പം തന്നെ  ചിത്രത്തിൻറെ റിലീസ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ചിത്രം ഒക്ടോബർ 14 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും.  കണ്ണൻ താമരകുളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അനൂപ് മേനോൻ തന്നെയാണ്. ടൈം ആഡ്സ് എന്‍റര്‍ടൈന്‍മെന്‍റിന്‍റെ ബാനറിലാണ് ചിത്രം എത്തുന്നത്. ചിത്രം നിർമ്മിക്കുന്നത് പിഎ സെബാസ്റ്റ്യനാണ്. ഇതൊരു വളരെ വേറിട്ട ഒരു ചിത്രമായിരിക്കുമെന്ന് കണ്ണൻ താമരക്കുളം പറഞ്ഞിരുന്നു.

ചിത്രത്തിൽ സണ്ണി വെയ്‌നും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സണ്ണി വെയ്‌ൻ, അനൂപ് മേനോൻ, പ്രകാശ് രാജ് എന്നിവരെ കൂടാതെ സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, രഞ്ജി പണിക്കര്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബാദുഷയാണ് ചിത്രത്തിൻറെ പ്രൊജക്ട് ഡിസൈനർ.  ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിക്കുന്നത് ഗോപി സുന്ദറാണ്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് രവി ചന്ദ്രനാണ്. ദീപ സെബാസ്ററ്യനും കെആർ പ്രകാശുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.

ALSO READ: Odum Kuthira Chaadum Kuthira : 'ഓടും കുതിര ചാടും കുതിര'യുമായി ഫഹദ്; സംവിധാനം അൽത്താഫ് സലീം

പ്രോജക്ട് കോ-ഓർഡിനേറ്റർ: അജിത് പെരുമ്പിള്ളി,  എഡിറ്റർ: അയൂബ് ഖാൻ, വരികൾ: അനൂപ് മേനോൻ, ചീഫ് അസ്. സംവിധായകൻ: കെ ജെ വിനയൻ, മേക്കപ്പ്: സജി കൊരട്ടി, കലാസംവിധാനം: സഹസ് ബാല, വേഷം: അരുൺ മനോഹർ, സൗണ്ട് ഡിസൈൻ: അജിത് എ ജോർജ്ജ്, പ്രൊഡക്ഷൻ കൺട്രോളർ: മോഹൻ അമൃത, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഷെറിൻ സ്റ്റാൻലി, പ്രൊഡക്ഷൻ മാനേജർ: അഭിലാഷ് അർജുനൻ, ആക്ഷൻ: മാഫിയ ശശി - റൺ റെവി, VFX: ജോർജ്ജ് ജോ അജിത്ത്, പിആർഒ: വാഴൂർ ജോസ് - ശിവപ്രസാദ് - സുനിത സുനിൽ, നിശ്ചലദൃശ്യങ്ങൾ: ശാലു പേയാട്, ഡിസൈൻ: ആന്റണി സ്റ്റീഫൻ 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News