Vamanan Movie Release: "കണായി വീട്ടിലെ ദുർമരണങ്ങളുടെ കഥ"; ഇന്ദ്രൻസ് ചിത്രം വാമനൻ ഉടൻ തിയേറ്ററുകളിലേക്ക്, റിലീസ് തീയതി പ്രഖ്യാപിച്ചു

Vamanan Movie Release Latest Update :  ഒരേ ദിവസം ആറ് ദുർമരണങ്ങൾ  നടന്ന ഒരു വീടിനെയും അതിനടുത്ത് താമസിക്കുന്ന ഒരു കുടുംബത്തിന്റെ ജീവിതത്തെയും ചുറ്റിപറ്റി നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിൻറെ പ്രമേയം എന്നാണ് ചിത്രത്തിൻറെ ട്രെയ്‌ലർ നൽകുന്ന സൂചന.

Written by - Zee Malayalam News Desk | Last Updated : Dec 4, 2022, 09:03 AM IST
  • ചിത്രം ഡിസംബർ 16 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും.
  • റിലീസ് തീയതി പ്രഖ്യാപിച്ചതിനോടൊപ്പം ചിത്രത്തിൻറെ പുതിയ ട്രെയ്‌ലറും പുറത്തുവിട്ടിട്ടുണ്ട്.
  • പ്രേക്ഷകരിൽ ഭയവും ഉദ്വേഗവും ഒരുപോലെ ഉയർത്തുന്ന തരത്തിലാണ് ചിത്രത്തിൻറെ ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്.
  • ഒരേ ദിവസം ആറ് ദുർമരണങ്ങൾ നടന്ന ഒരു വീടിനെയും അതിനടുത്ത് താമസിക്കുന്ന ഒരു കുടുംബത്തിന്റെ ജീവിതത്തെയും ചുറ്റിപറ്റി നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിൻറെ പ്രമേയം എന്നാണ് ചിത്രത്തിൻറെ ട്രെയ്‌ലർ നൽകുന്ന സൂചന.
Vamanan Movie Release: "കണായി വീട്ടിലെ ദുർമരണങ്ങളുടെ കഥ"; ഇന്ദ്രൻസ് ചിത്രം വാമനൻ ഉടൻ തിയേറ്ററുകളിലേക്ക്, റിലീസ് തീയതി പ്രഖ്യാപിച്ചു

ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം വാമനന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഡിസംബർ 16 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. റിലീസ് തീയതി പ്രഖ്യാപിച്ചതിനോടൊപ്പം ചിത്രത്തിൻറെ പുതിയ ട്രെയ്‌ലറും പുറത്തുവിട്ടിട്ടുണ്ട്. പ്രേക്ഷകരിൽ ഭയവും ഉദ്വേഗവും ഒരുപോലെ ഉയർത്തുന്ന തരത്തിലാണ് ചിത്രത്തിൻറെ ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്. ഒരേ ദിവസം ആറ് ദുർമരണങ്ങൾ  നടന്ന ഒരു വീടിനെയും അതിനടുത്ത് താമസിക്കുന്ന ഒരു കുടുംബത്തിന്റെ ജീവിതത്തെയും ചുറ്റിപറ്റി നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിൻറെ പ്രമേയം എന്നാണ് ചിത്രത്തിൻറെ ട്രെയ്‌ലർ നൽകുന്ന സൂചന.

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് വാമനൻ.  നവാഗതനായ എ.ബി. ബിനിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹൊറര്‍ സൈക്കോ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് വാമനൻ. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ബിനില്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.  മൂവി ഗാങ്ങിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിൻറെ ട്രെയ്‌ലർ പുറത്തിറക്കിയിരിക്കുന്നത്.  ഒരു മലയോര ഗ്രാമത്തില്‍ ഹോം സ്റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവന കഥയാണ് വാമനന്‍ പറയുന്നത്. അരുണ്‍ ശിവയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. 

ALSO READ: Vamanan Movie : "ആരും കാണാത്തത് കാണും കേൾക്കാത്തത് കേൾക്കും"; ത്രില്ലടിപ്പിച്ചും പേടിപ്പിച്ചും വാമനന്റെ ട്രെയ്‌ലർ

ചിത്രത്തിലെ ഇടനെഞ്ചിൽ തീയുംനിന്നാരംഭിക്കുന്ന ഗാനം നേരത്തെ പുറത്തുവിട്ടിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു. ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടത്. ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് നിതിൻ ജോർജാണ്. സന്തോഷ് വർമ്മ വരികൾ ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിധു പ്രതാപാണ്. മൂവി ഗ്യാങ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ ബാബു കെ.ബി. സമഹ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.  സന്തോഷ് വര്‍മ്മ, വിവേക് മുഴുക്കുന്ന് എന്നിവരുടെ വരികള്‍ക്ക് നിതിന്‍ ജോര്‍ജ് സംഗീതം പകരുന്നു. ഹരീഷ് കണാരൻ, സീമ ജി. നായർ, സിനു സിദ്ധാർഥ്, എ.ബി. അജി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 

അതേസമയം ഇന്ദ്രൻ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ജലധാര പമ്പ്സെറ്റ് സിൻസ് 1962  ഉടൻ തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആക്ഷേപഹാസ്യ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് ജലധാര പമ്പ് സെറ്റ്. ഉര്‍വ്വശിയും ഇന്ദ്രന്‍സും ഒന്നിക്കുമ്പോൾ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന മറ്റൊരു ചിത്രം തന്നെയാകും ഇതെന്നാണ് പ്രതീക്ഷ. ആഷിഷ് ചിന്നപ്പയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ബാനറിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ, ആര്യ പൃഥ്വിരാജ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ പ്രഥമ നിർമ്മാണ സംരംഭമാണ് 'ജലധാര പമ്പ്സെറ്റ് സിൻസ് 1962'. ഇന്ദ്രൻസ്, ഉർവശി എന്നിവരെ കൂടാതെ സാഗർ, ജോണി ആന്റണി, ടിജി രവി, സനുഷ, നിഷ സാരംഗ് തുടങ്ങിയവരും  ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News