Vaathi Movie: 'വാത്തി' ഓഡിയോ റൈറ്റ്‍സ് സ്വന്തമാക്കി ആദിത്യ മ്യൂസിക്ക്

തമിഴിലും തെലുങ്കിലുമായിട്ടാണ് വാത്തി ഒരുങ്ങുന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 26, 2022, 10:45 AM IST
  • ആദിത്യ മ്യൂസിക് ആണ് വാത്തിയുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
  • 3.75 കോടി രൂപയ്ക്കാണ് ആദിത്യ മ്യൂസിക് ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.
  • ഡിസംബർ രണ്ടിനാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
Vaathi Movie: 'വാത്തി' ഓഡിയോ റൈറ്റ്‍സ് സ്വന്തമാക്കി ആദിത്യ മ്യൂസിക്ക്

തിരുചിത്രമ്പലത്തിന് ശേഷം ധനുഷ് നായകനായെത്തുന്ന ചിത്രമാണ് വാത്തി. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയളി താരം സംയുക്ത മേനോനാണ് നായികയായെത്തുന്നത്. ഇപ്പോഴിത വാത്തിയുടെ ഓഡിയോ റൈറ്റ്സുമായി ബന്ധപ്പെട്ട വാർത്തയാണ് പുറത്തുവരുന്നത്. ആദിത്യ മ്യൂസിക് ആണ് വാത്തിയുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. 3.75 കോടി രൂപയ്ക്കാണ് ആദിത്യ മ്യൂസിക് ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഡിസംബർ രണ്ടിനാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. 

തമിഴിലും തെലുങ്കിലുമായിട്ടാണ് വാത്തി ഒരുങ്ങുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ​ഹിക്കുന്നത് ജി.വി പ്രകാശ്‍ കുമാറാണ്. 'വാത്തി'യില്‍ ധനുഷിന്റെ ഒരു ഹെവി ഡാൻസുണ്ടായിരിക്കുമെന്ന് ജി.വി പ്രകാശ്‍കുമാര്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് 'വാത്തി' നിര്‍മിക്കുന്നത്. നവീൻ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. വെങ്കി അറ്റ്‍ലൂരി തന്നെയാണ് ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

Also Read: Maaveeran Movie: ശിവകാർത്തികേയൻ ചിത്രം 'മാവീരന്റെ' സ്‍ട്രീമിംഗ് റൈറ്റ്‍സ് ആമസോണ്‍ പ്രൈമിന്?

 

തിരുചിത്രമ്പലമാണ് ധനുഷിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം സംവിധാനം ചെയ്തത് മിത്രൻ ജവഹർ ആണ്. വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസൻ എന്നിവരുമായി ചേര്‍ന്ന് മിത്രൻ ജവഹര്‍ തന്നെ തിരക്കഥ എഴുതിയ ചിത്രമാണിത്. നിത്യാ മേനോൻ, റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍, പ്രകാശ് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. പ്രസന്ന ജി കെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. ഓം പ്രകാശാണ് ഛായാഗ്രാകൻ. കലാനിധി മാരൻ ആണ് ചിത്രം നിര്‍മിക്കുന്നത്. സണ്‍ പിക്സേഴ്‍സ് ആണ് ചിത്രത്തിന്റെ ബാനര്‍. റെഡ് ജിയാന്റ് മൂവീസ് വിതരണം ചെയ്‍തിരിക്കുന്നു.

ധനുഷിനെ നായകനാക്കി സഹോദരൻ സെല്‍വരാഘവൻ സംവിധാനം ചെയ്യുന്ന നാനേ വരുവേൻ സെപ്‍തംബര്‍ 29ന് റിലീസ് ചെയ്യും. സെല്‍വരാഘവനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇന്ദുജയാണ് ചിത്രത്തിലെ നായിക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News