ഉയരമില്ലായിരുന്നു,ദിലീപ് ചിത്രത്തിൽ ഓഡിഷൻ കിട്ടിയില്ല; കരഞ്ഞ് മടങ്ങിയ ആ കുട്ടി ഇന്ന് പാൻ ഇന്ത്യ സ്റ്റാറാണ്

അന്ന് ആ താരം ഒരു പാട് കരഞ്ഞാണ് അവിടം വിട്ടത്, ഇന്ന് പക്ഷെ അവരെ എത്ര ശ്രമിച്ചാലും ഒരു സിനിമക്ക് കിട്ടുക എന്നത് വലിയ പാടാണ്

Written by - Zee Malayalam News Desk | Last Updated : Apr 7, 2023, 01:12 PM IST
  • ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റവും അധികം പ്രതിഫലം വാങ്ങിക്കുന്ന തിരക്കുള്ള നടി
  • അന്നത്തെ ആ ചിത്രം ക്രേസി ഗോപാലനായിരുന്നു
  • 2008 ഡിസംബറിൽ റിലീസ് ചെയ്ത ചിത്രം നിർമ്മിച്ചത് യു.ശശിധരനാണ്
ഉയരമില്ലായിരുന്നു,ദിലീപ് ചിത്രത്തിൽ ഓഡിഷൻ കിട്ടിയില്ല; കരഞ്ഞ് മടങ്ങിയ ആ കുട്ടി ഇന്ന് പാൻ ഇന്ത്യ സ്റ്റാറാണ്

ഉയര കുറവിൻറെ പേരിൽ അന്നൊരു മലയാളം ചിത്രത്തിലെ ഓഡിഷന് പുറത്താക്കിയ സിനിമാ താരം ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റവും അധികം പ്രതിഫലം വാങ്ങിക്കുന്ന തിരക്കുള്ള നടിയായി മാറിയ ചരിത്രമാണ് സിനിമയെയും വെല്ലുന്നത്.  ആ താരത്തിൻറെ പേരാണ് "സമന്താ റൂത്ത് പ്രഭു ". 

അന്ന് ദീലീപ് പറഞ്ഞ വാക്കുകൾ-ഒരു പെൺകുട്ടി അവര് പോരാ എന്ന് പറഞ്ഞ് മാറ്റിയിരുന്നു ഒരു സിനിമയിൽ നിന്ന്, അവര് ഒരുപാട് കരഞ്ഞു ഞാൻ പറഞ്ഞു കരയരുത്. ഇന്ന് ഏതെങ്കിലും സിനിമയിൽ നിന്ന് മാറ്റിയിട്ടുണ്ടെങ്കിൽ നാളെ ഇന്ത്യൻ സിനിമ തന്നെ പുറകെ വരുന്ന കാലമുണ്ടാകും. അങ്ങനെ രണ്ട് നായികമാർ ഇന്ന് നോർത്ത് ഇന്ത്യൻ സിനിമകളുടെ ടോപ്പിലാണ്.

Also Read: Enthada Saji Movie: അവൻ അല്ല അവൾ! സജിമോളുടെ കഥ പറയുന്ന 'എന്താടാ സജി', ഉടൻ തിയേറ്ററുകളിലേക്ക്; ട്രെയിലർ

അന്നത്തെ ആ ചിത്രം ക്രേസി ഗോപാലനായിരുന്നു. ചിത്രത്തിൻറെ സംവിധായകൻ ദീപു കരുണാകരൻ തന്നെ പിന്നീട് അഭിമുഖങ്ങളിൽ സാമന്ത പുറത്താക്കപ്പെട്ടെ ആ ഓഡിഷനെ പറ്റി പറഞ്ഞിട്ടുണ്ട്. ഇന്ന് സമാന്തയുടെ ഒരു ഡേറ്റ് കിട്ടാൻ ഉള്ള പാടും ദീപു അതിൽ കൂട്ടി ചേർക്കുന്നുണ്ട്. 

2008 ഡിസംബറിൽ റിലീസ് ചെയ്ത ചിത്രം നിർമ്മിച്ചത് യു.ശശിധരനാണ്. രാധ വർമ്മ, സലിംകുമാർ,ജഗതി,മനോജ് കെ ജയൻ, ബിജു മേനോൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ചിത്രം ബോക്സോഫീസ് സൂപ്പർ ഹിറ്റായിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News