Ullozhukku Movie : വരാനിരിക്കുന്നത് അതിശക്തമായ ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയോ?; പാർവതി തിരുവോത്ത് - ഉർവ്വശി ചിത്രം ഉള്ളൊഴുക്കിന്റെ ഷൂട്ടിങ് പൂർത്തിയായി

Parvathy Thiruvothu - Urvashi Movie Ullozhukku : നവാഗത സംവിധായകനായ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉള്ളൊഴുക്ക്. ഏറെ നിരൂപക പ്രശംസകൾ നേടിയ വിർജിൻ, സ്വീറ്റ് ഹേർട്ട് എന്നീ ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള സംവിധായകനാണ് ക്രിസ്റ്റോ ടോമി. 

Written by - Zee Malayalam News Desk | Last Updated : Jul 17, 2022, 12:33 PM IST
  • അതിശക്തമായ ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയായിരിക്കും ഉള്ളൊഴുക്ക് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
  • നവാഗത സംവിധായകനായ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉള്ളൊഴുക്ക്.
  • ടോവിനോയുടെ ഡിയർ ഫ്രണ്ടിൽ അഭിനയിച്ച അർജുൻ രാധാകൃഷ്‌ണനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
  • ഏറെ നിരൂപക പ്രശംസകൾ നേടിയ വിർജിൻ, സ്വീറ്റ് ഹേർട്ട് എന്നീ ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള സംവിധായകനാണ് ക്രിസ്റ്റോ ടോമി
Ullozhukku Movie : വരാനിരിക്കുന്നത് അതിശക്തമായ ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയോ?; പാർവതി തിരുവോത്ത്  - ഉർവ്വശി ചിത്രം ഉള്ളൊഴുക്കിന്റെ ഷൂട്ടിങ് പൂർത്തിയായി

കൊച്ചി : പാർവതി തിരുവോത്തും ഉർവ്വശിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഉള്ളൊഴുക്കിന്റെ ഷൂട്ടിങ് പൂർത്തിയായി. അതിശക്തമായ ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയായിരിക്കും ഉള്ളൊഴുക്ക് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നവാഗത സംവിധായകനായ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉള്ളൊഴുക്ക്. ടോവിനോയുടെ ഡിയർ ഫ്രണ്ടിൽ അഭിനയിച്ച അർജുൻ രാധാകൃഷ്‌ണനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഏറെ നിരൂപക പ്രശംസകൾ നേടിയ വിർജിൻ, സ്വീറ്റ് ഹേർട്ട് എന്നീ ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള സംവിധായകനാണ് ക്രിസ്റ്റോ ടോമി.  ഉള്ളൊഴുക്കിന്റെ തിരക്കഥയ്ക്ക് സംവിധായകന് ഒരു മത്സരത്തിൽ ഒന്നാം സമ്മാനവും നേടിയിരുന്നു. ബോളിവുഡ് നടൻ ആമിർ ഖാൻ,  പികെയുടെ സംവിധായകൻ രാജ്കുമാർ ഹിരാനി എന്നിവർ അടങ്ങുന്ന ജൂറിയാണ് ഒന്നാം സ്ഥാനത്തേക്ക് ഉള്ളൊഴുക്കിന്റെ തിരക്കഥ തെരഞ്ഞെടുത്തത്.

'ഉള്ളൊഴുക്കിന്റെ തിരക്കഥ വളരെ തീവ്രവും വെല്ലുവിളി നിറഞ്ഞതുമാണെന്ന് പാർവതി തിരുവോത്ത് മുമ്പ് പറഞ്ഞിരുന്നു. അതിനാൽ തന്നെ തിരക്കഥ വായിച്ച ഉടൻ തന്നെ സിനിമയ്ക്ക് തയ്യാറാക്കുകയായിരുന്നുവെന്നും പാർവതി പറഞ്ഞു. ചിത്രത്തിൽ ഷെബിൻ ബെൻസണും അലൻസിയർ ലേ ലോപ്പസും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. പ്രേക്ഷകരിലും നിരൂപകരിലും ഒരു പോലെ പ്രതീക്ഷ ഉയർത്തി കൊണ്ട് എത്തുന്ന ചിത്രമാണ് ഉള്ളൊഴുക്ക്. പാർവതി തിരുവോത്തും ഉർവ്വശിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നതും ചിത്രത്തിൻറെ പ്രതീക്ഷ വര്ധിപ്പിക്കുന്നുണ്ട്. ചിത്രത്തിൻറെ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്തു വിട്ടിട്ടില്ല. എന്നാൽ ഉടൻ തന്നെ കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ: Jaladhara Pumpset Movie: ചിരി പടർത്താൻ ഉര്‍വ്വശിയും ഇന്ദ്രന്‍സും വരുന്നു; ജലധാര പമ്പ് സെറ്റിന് തുടക്കമായി

അതേസമയം ഉർവശിയുടെ മറ്റൊരു ചിത്രം ജലധാര പമ്പ് സെറ്റിന്റെ ഷൂട്ടിങും ആരംഭിച്ചിട്ടുണ്ട്. ഇന്ദ്രൻസ്, ഉർവശി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'ജലധാര പമ്പ്സെറ്റ് സിൻസ് 1962'.  ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ വെച്ചാണ് ചിത്രത്തിൻറെ പൂജയും സ്വിച്ചോൺ കർമ്മവും നിർവഹിച്ചത്. ആക്ഷേപഹാസ്യ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് ജലധാര പമ്പ് സെറ്റ്. ഉര്‍വ്വശിയും ഇന്ദ്രന്‍സും ഒന്നിക്കുമ്പോൾ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന മറ്റൊരു ചിത്രം തന്നെയാകും ഇതെന്നാണ് പ്രതീക്ഷ. ആഷിഷ് ചിന്നപ്പയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ബാനറിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ, ആര്യ പൃഥ്വിരാജ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ പ്രഥമ നിർമ്മാണ സംരംഭമാണ് 'ജലധാര പമ്പ്സെറ്റ് സിൻസ് 1962'. ചിത്രത്തിൻറെ ഷൂട്ടിങ് പ്രധാനമായും പാലക്കാട് വെച്ചായിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചപ്പിക്കുന്നത്.

ഇന്ദ്രൻസ്, ഉർവശി എന്നിവരെ കൂടാതെ സാഗർ, ജോണി ആന്റണി, ടിജി രവി, സനുഷ, നിഷ സാരംഗ് തുടങ്ങിയവരും  ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  ചിത്രത്തിന് സനു കെ ചന്ദ്രൻ കഥയും ആഷിഷ് ചിന്നപ്പ, പ്രജിൻ എംപി എന്നിവർ തിരക്കഥയും ഒരുക്കിയിരിക്കുന്നു. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണവും കൈലാസ്  സംഗീതസംവിധാനവും നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ- ബിജു കെ തോമസ്, എഡിറ്റർ- രതിൻ രാധാകൃഷ്ണൻ, ആർട്ട്- ദിലീപ് നാഥ്, ഗാനരചന- മനു മഞ്ജിത്ത്, മേക്കപ്പ്- സിനൂപ് രാജ്, കോസ്റ്റ്യൂം- അരുൺ മനോഹർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രാജേഷ് അടൂർ, സൗണ്ട് ഡിസൈൻ- ധനുഷ് നായനാർ, ഓഡിയോഗ്രാഫി- വിപിൻ നായർ, സ്റ്റിൽ- നൗഷാദ് കണ്ണൂർ, കാസ്റ്റിംഗ് ഡയറക്ടർ- ജോഷി മേടയിൽ, വിഎഫ്എക്‌സ്- ലൈവ് ആക്ഷൻ സ്റ്റുഡിയോസ്, പിആർഒ-എഎസ് ദിനേഷ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്- അനൂപ് സുന്ദരൻ, ഡിസൈൻ- 24 എഎം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News