Mohanlal: സ്റ്റൈലിഷ് ഔട്ട്ഫിറ്റും അതിനൊത്ത സൺ​ഗ്ലാസും; വൈറലായി മോഹൻലാലിന്റെ ലണ്ടൻ ചിത്രം

മോഹൻലാലിന്റെ ബിഗ് ബജറ്റ് പാൻ-ഇന്ത്യൻ പ്രോജക്റ്റ് ' വൃഷഭ ' ഈ വർഷം ജൂലൈ അവസാനത്തോടെ ലണ്ടനിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

Written by - Zee Malayalam News Desk | Last Updated : Jul 12, 2023, 02:29 PM IST
  • ലണ്ടനിൽ നിന്നുള്ള ചിത്രമാണിത്.
  • ബ്ലൂ ജീൻസിനൊപ്പം ഫാഷണബിൾ ആയിട്ടുള്ള ലിനൻ ഷർട്ടുമാണ് താരം ധരിച്ചിരിക്കുന്നത്.
  • ഒരു ട്രെൻഡ് സെറ്റിങ് ലുക്ക് തന്നെയാണ് മോഹൻലാലിന്റേത്.
Mohanlal: സ്റ്റൈലിഷ് ഔട്ട്ഫിറ്റും അതിനൊത്ത സൺ​ഗ്ലാസും; വൈറലായി മോഹൻലാലിന്റെ ലണ്ടൻ ചിത്രം

യാത്രകൾ ചെയ്യാൻ വളരെയേറെ ഇഷ്ടമുള്ള ആളാണ് മോഹൻലാൽ. ഷൂട്ടിം​ഗിനായി വിവിധ ലൊക്കേഷനുകളിൽ പോകുന്നത് കൂടാതെ സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത് കുടുംബവുമൊത്ത് വിദേശ രാജ്യങ്ങളിലും മറ്റുമൊക്കെ ഇടയ്ക്ക് താരം പോകാറുണ്ട്. സ്റ്റേജ് ഷോകൾക്കും തുടങ്ങി നിരവധി പരിപാടികൾക്ക് മോഹൻലാൽ പോകാറുണ്ട്. ഫിറ്റ്നസ് ശരിയായി നോക്കുന്ന ഒരാൾ കൂടിയാണ് ലാൽ. അതിനൊപ്പം തന്നെ നല്ല സ്റ്റൈലിഷ് ഔട്ട്ഫിറ്റുകളുമാണ് മോഹൻലാൽ ധരിക്കാറുള്ളത്.

അത്തരത്തിൽ സ്റ്റൈലിഷായുള്ള മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരം​ഗമായി കൊണ്ടിരിക്കുന്നത്. ലണ്ടനിൽ നിന്നുള്ള ചിത്രമാണിത്. ബ്ലൂ ജീൻസിനൊപ്പം ഫാഷണബിൾ ആയിട്ടുള്ള ലിനൻ ഷർട്ടുമാണ് താരം ധരിച്ചിരിക്കുന്നത്. ഒരു ട്രെൻഡ് സെറ്റിങ് ലുക്ക് തന്നെയാണ് മോഹൻലാലിന്റേത്. പിആർ ഉണ്ണി രാജേന്ദ്രൻ പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആകുന്നത്. സുരാജ് വെഞ്ഞാറമ്മൂടും മോഹൻലാലിനൊപ്പമുണ്ട്. ഇരുവരും ഒരുമിച്ചുള്ള പുതിയ ചിത്രത്തിനായാണോ ലണ്ടനിൽ പോയിരിക്കുന്നതെന്നാണ് ഇപ്പോൾ ആരാധകരുടെ സംശയം.

അതേസമയം മോഹൻലാലിന്റെ ബിഗ് ബജറ്റ് പാൻ-ഇന്ത്യൻ പ്രോജക്റ്റ് ' വൃഷഭ ' ഈ വർഷം ജൂലൈ അവസാനത്തോടെ ലണ്ടനിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. കന്നഡ സംവിധായകൻ നന്ദ കിഷോർ സംവിധാനം ചെയ്യുന്ന ചിത്രം ഒരു അച്ഛൻ-മകൻ ഡ്രാമയാണ്. 'വൃഷഭ' മലയാളത്തിലും തെലുങ്കിലുമായി ചിത്രീകരിക്കും.

Also Read: Nani 30: നാനിയും മൃണാൾ താക്കൂറും ഒന്നിക്കുന്ന 'നാനി30'; ഫസ്റ്റ് ലുക്കും ഗ്ലിമ്പ്സും ഉടനെത്തും

നിരവധി പരാജയങ്ങൾക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബനിലൂടെ മോഹൻലാൽ തന്റെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ചിത്രം ഈ വർഷം ബിഗ് സ്‌ക്രീനുകളിൽ എത്തുമെന്ന് റിപ്പോർട്ട്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'റാം', 'എൽ2: എമ്പുരാൻ' എന്നീ പ്രൊജക്‌റ്റുകളും താരത്തിന് അണിയറയിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News