Tovino Thomas: ത്രില്ലർ ചിത്രവുമായി ടൊവിനോ; 'അന്വേഷിപ്പിൻ കണ്ടെത്തും' ഫസ്സ് ഗ്ലാൻസ് നാളെ വൈകുന്നേരം 6 മണിക്ക്!

Tovino Thomas Movie Anweshippin Kandethum: ടൊവിനോയുടെ കരിയറിലെ തന്നെ വലിയ പ്രൊജക്റ്റുകളിലൊന്നാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'.     

Written by - Zee Malayalam News Desk | Last Updated : Oct 19, 2023, 09:28 PM IST
  • ഡാർവിൻ കുര്യാക്കോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
  • സന്തോഷ് നാരായണൻ സംഗീതം നൽകുന്നു.
  • ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ജിനു വി എബ്രാഹാം ആണ്.
Tovino Thomas: ത്രില്ലർ ചിത്രവുമായി ടൊവിനോ; 'അന്വേഷിപ്പിൻ കണ്ടെത്തും' ഫസ്സ് ഗ്ലാൻസ് നാളെ വൈകുന്നേരം 6 മണിക്ക്!

ഡാർവിൻ കുര്യാക്കോസിന്റെ സംവിധാനത്തിൽ, തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസും ജിനു വി എബ്രാഹാമും ചേർന്ന് നിർമ്മിക്കുന്ന ടൊവിനോ ത്രില്ലർ ചിത്രം 'അന്വേഷിപ്പിൻ കണ്ടെത്തും'ന്റെ ഫസ്സ് ഗ്ലാൻസ് നാളെ വൈകുന്നേരം 6 മണിക്ക് പുറത്തിറങ്ങും. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ തീയറ്റർ ഓഫ് ഡ്രീംസ്. ടൊവിനോ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. 

ടോവിനോയോടൊപ്പം സിദ്ദിഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, കോട്ടയം നസീർ, മധുപാൽ, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ  തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ALSO READ: തിയേറ്ററുകളിൽ ആളിക്കത്തി; കണ്ണൂർ സ്ക്വാഡ് ഒടിടിയിലേയ്ക്ക്

വമ്പൻ ബജറ്റിലൊരുങ്ങുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' ടൊവിനോയുടെ കരിയറിലെ തന്നെ വലിയ പ്രൊജക്റ്റുകളിലൊന്നാണ്. ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരിലൊരാളായ സന്തോഷ് നാരായണൻ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ആദ്യ മലയാള ചിത്രം എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. ജോണി ആന്റണി, ജിനു.വി. ഏബ്രഹാം എന്നിവരുടെ സഹ സംവിധായകനായി പ്രവർത്തിച്ച ശേഷമാണ് ഡാർവിൻ കുര്യാക്കോസ് സ്വതന്ത്രസംവിധാനത്തിലേക്കെത്തുന്നത്. 

മാർച്ച് ആറിന് ഷൂട്ടിങ് ആരംഭിച്ച  ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ജിനു വി എബ്രാഹാം ആണ്. എഴുപതോളം മികച്ച താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ പുതുമുഖ നായികമാരും  അഭിനയിക്കുന്നുണ്ട്. പതിവ് ഇൻവെസ്റ്റിഗേഷൻ ഫോർമുലയിൽ നിന്ന് മാറി, അന്വേഷകരുടെ കഥയാണ് സിനിമ സംസാരിക്കുന്നത്. 'തങ്ക'ത്തിന് ശേഷം ഗൗതം ശങ്കർ ചായാഗ്രഹണം നിർവഹിക്കുന്ന ചിത്രമാണ്'അന്വേഷിപ്പിൻ കണ്ടെത്തും'. എഡിറ്റിംഗ്- സൈജു ശ്രീധർ,കലാ സംവിധാനം-ദിലീപ് നാഥ്, കോസ്റ്റ്യുംസ്- സമീറ സനീഷ്, മേക്കപ്പ്-സജി കാട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജു ജെ,  പി ആർ ഒ : ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News