നിയോ നോയര്‍ വിഭാഗത്തില്‍ 'ത്രയം'; ടീസര്‍ പുറത്ത് വിട്ടു

നവാഗതനായ സജിത്ത് ചന്ദ്രസേനന്‍ ആണ് നിയോ നോയർ ജോണറില്‍ വരുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 5, 2022, 05:03 PM IST
  • അരുണ്‍ കെ ഗോപിനാഥ് ആണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്
  • ജിജു സണ്ണിയാണ് ഛായാ​ഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്
  • സംഗീതസംവിധാനം അരുണ്‍ മുരളീധരന്‍
  • സജീവ് ചന്ദിരൂര്‍ ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍
നിയോ നോയര്‍ വിഭാഗത്തില്‍ 'ത്രയം'; ടീസര്‍ പുറത്ത് വിട്ടു

സണ്ണി വെയ്ന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന 'ത്രയം' റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ടീസര്‍ ഏപ്രില്‍ പുറത്ത് വിട്ടു. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ് ചിത്രം നിര്‍മിക്കുന്നത്. നവാഗതനായ സജിത്ത് ചന്ദ്രസേനന്‍ ആണ് നിയോ നോയർ ജോണറില്‍ വരുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഒരു കൂട്ടം ആളുകളുടെ ഒറ്റ ദിവസം നടക്കുന്ന കഥയാണ് ത്രയം എന്ന സിനിമയിലൂടെ പറയുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, സണ്ണി വെയ്ന്‍, അജു വര്‍ഗീസ്, ഡെയ്ന്‍ ഡെവിസ്, നിരഞ്ജന്‍ മണിയന്‍പിള്ള രാജു, രാഹുല്‍ മാധവ്, ചന്ദുനാഥ്, കാര്‍ത്തിക് രാമകൃഷ്ണന്‍, ഷാലു റഹീം, ഗോപി കൃഷ്ണ കെ  വര്‍മ‌,  പ്രീതി, ശ്രീജിത്ത് രാവി, സുരഭി സന്തോഷ്, അനാര്‍ക്കലി മരയ്ക്കാര്‍, നിരഞ്ജന അനൂര്, ഡയാന ഹമീദ്, വിവേക് അനിരുദ്ധ്, ഷാമില്‍ കെഎസ് എന്നിവരാണ് മറ്റ് താരങ്ങള്‍.

അരുണ്‍ കെ ഗോപിനാഥ് ആണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ജിജു സണ്ണിയാണ് ഛായാ​ഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. സംഗീതസംവിധാനം അരുണ്‍ മുരളീധരന്‍. സജീവ് ചന്ദിരൂര്‍ ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് രതീഷ് രാജ് ആണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിന്റെ പിആര്‍ഒ വര്‍ക്ക് നിര്‍വഹിക്കുന്നത് എ.എസ് ദിനേശും ആതിരാ ദില്‍ജിത്തും ചേര്‍ന്നാണ്. ഡോൺ മാക്സ് ആണ് ചിത്രത്തിന്റെ ടീസറും ട്രൈലറും ഒരുക്കിയിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

Trending News