Thiruchitrambalam OTT Update : ധനുഷിന്റെ തിരുച്ചിത്രമ്പലം ഉടൻ നെറ്റ്ഫ്ലിക്സിൽ?

Thiruchitrambalam OTT Release Date : സെപ്റ്റംബർ 17 മുതൽ ചിത്രം ഇരു പ്ലാറ്റ്‌ഫോമുകളിലും സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 31, 2022, 12:28 PM IST
  • സെപ്റ്റംബർ 17 മുതൽ ചിത്രം ഇരു പ്ലാറ്റ്‌ഫോമുകളിലും സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
  • ചിത്രം ആഗസ്റ്റ് 18 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രത്തിന് തീയേറ്ററുകളിൽ വളരെ മികച്ച പ്രതികരണം നേടാൻ കഴിഞ്ഞിരുന്നു.
  • സാധാരണക്കാരന്റെ ജീവിതവും ജോലിയും സൗഹൃദവും പ്രണയവും ഒക്കെയാണ് ചിത്രം ചർച്ച ചെയ്യുന്നത്.
Thiruchitrambalam OTT Update : ധനുഷിന്റെ തിരുച്ചിത്രമ്പലം ഉടൻ നെറ്റ്ഫ്ലിക്സിൽ?

ധനുഷ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം തിരുചിത്രമ്പലം നെറ്റ്ഫ്ലിക്സിലും സൺനെക്സ്റ്റിലും ഉടനെത്തുമെന്ന് റിപ്പോർട്ട്. സെപ്റ്റംബർ 17 മുതൽ ചിത്രം ഇരു പ്ലാറ്റ്‌ഫോമുകളിലും സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇതിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇനിയും ഉണ്ടായിട്ടില്ല. ചിത്രം ആഗസ്റ്റ് 18 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രത്തിന് തീയേറ്ററുകളിൽ വളരെ മികച്ച പ്രതികരണം നേടാൻ കഴിഞ്ഞിരുന്നു.  സാധാരണക്കാരന്റെ ജീവിതവും ജോലിയും സൗഹൃദവും പ്രണയവും ഒക്കെയാണ് ചിത്രം ചർച്ച ചെയ്യുന്നത്.  ചിത്രത്തിൽ ധനുഷിനൊപ്പം  നിത്യ മേനോനും രാശി ഖന്നയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരുന്നു.  ചിത്രത്തിൽ  തിരുച്ചിത്രമ്പലം എന്ന പഴമായി ആണ് ധനുഷ് എത്തിയത്.

യാരടി നി മോഹിനി എന്ന ചിത്രത്തിന് ശേഷം ധനുഷ് - മിത്രൻ ജവഹർ എന്നിവർ ഒന്നിച്ച ചിത്രമായിരുന്നു തിരുച്ചിത്രമ്പലം. പ്രതീക്ഷിച്ചത് എന്താണോ അതിനേക്കാൾ ചിത്രം രസകരമാണ് എന്നാണ് ആരാധകരുടെ അഭിപ്രായം.ഒരുപാട് നാളുകളായി കാണാൻ ആഗ്രഹിച്ച ധനുഷിനെ ഈ പടത്തിൽ കാണാൻ സാധിച്ചുവെന്നും ആരാധകർ പറയുന്നത്. വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസൻ, മിത്രൻ ജവഹര്‍ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ഫാമിലി തീയേറ്ററിൽ തന്നെ വന്ന് സിനിമ കാണണമെന്ന് ആരാധകർ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

ALSO READ : Thiruchitrambalam: "നിത്യ മേനോനെ പോലെയൊരു ഫ്രണ്ട് എല്ലാ പുരുഷൻമാരുടെയും ആഗ്രഹം"; തിരുചിത്രമ്പലം ആദ്യ ഷോ കഴിയുമ്പോൾ പ്രേക്ഷക പ്രതികരണം

ധനുഷിനെക്കാൾ ആരാധകർ എടുത്ത് പറയുന്നത് നിത്യ മേനോന്റെ പ്രകടനമാണ്. നിത്യ മേനോനെ പോലെയൊരു ഫ്രണ്ട് എല്ലാ ആണുങ്ങളും ആഗ്രഹിക്കുന്നതാണെന്നാണ് ചിത്രം കണ്ട കൂടുതൽ ആളുകളുടെയും അഭിപ്രായം. ചിത്രത്തിലെ ഗാനങ്ങൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ​സംഗീതം നൽകിയിരിക്കുന്നത്. ശോഭന എന്ന കഥാപാത്രമായാണ് നിത്യ മേനോൻ ചിത്രത്തിൽ എത്തിയത്.  രഞ്ജനി, അനുഷ എന്നിങ്ങനെയാണ് പ്രിയ ഭവാനിയുടെയും രാശി ഖന്നയുടെയും കഥാപാത്രങ്ങളുടെ പേര്. ഇൻസ്പെക്ടർ നീലകണ്ഠൻ എന്ന കഥാപാത്രമായാണ് പ്രകാശ് രാജ് എത്തിയത്.

കലാനിധി മാരൻ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. റെഡ് ജിയാന്റ് മൂവീസാണ് വിതരണം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പ്രസന്ന ജി കെ ചിത്ര സംയോജനം, ഓം പ്രകാശ് ഛായാഗ്രാഹകനും. അതെ സമയം ധനുഷിന്റെ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രമാണ് വാത്തി. ചിത്രത്തിൻറെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അധ്യാപകനായി ആണ് ചിത്രത്തിൽ ധനുഷ് എത്തുന്നത്. രണ്ട് ഭാഷകളിലായി ആണ് ചിത്രം ഒരുങ്ങുന്നത്. തമിഴ്, തെലുഗ് ഭാഷകളിൽ എത്തുന്ന ചിത്രത്തിന് തമിഴിൽ വാത്തിയെന്നും തെലുഗിൽ സർ എന്നുമാണ് പേര് നൽകിയിരിക്കുന്നത്. പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് വാത്തി. സംയുക്ത മേനോനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഈ വർഷം ജനുവരിയിലായിരുന്നു വാത്തിയുടെ പൂജ ചടങ്ങുകൾ നടന്നത്. ചിത്രത്തിന്റെ സംഗീത സംവിധായകനായി എത്തുന്നത് ജി.വി പ്രകാശാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News