Theerppu Teaser : "നിനക്ക് ഞാൻ ഒരു ചാൻസ് തരാം"; ഉദ്വേഗം നിറച്ച് തീർപ്പിന്റെ ടീസർ

Theerppu Movie Teaser : കമ്മാരസംഭവം എന്ന ചിത്രത്തിന് ശേഷം രതീഷ് അമ്പാട്ടും മുരളി ​ഗോപിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തീർപ്പ്. 

Written by - Zee Malayalam News Desk | Last Updated : Aug 6, 2022, 11:36 AM IST
  • കുറച്ച് സുഹൃത്തുക്കളുടെ കുട്ടിക്കാലവും ഇപ്പോഴത്തെ സംഭവവുമാണ് ടീസറിൽ കാണിച്ചിരിക്കുന്നത്.
  • ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രതീഷ് അമ്പാട്ടാണ്.
  • ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മുരളി ​ഗോപിയാണ്.
    കമ്മാരസംഭവം എന്ന ചിത്രത്തിന് ശേഷം രതീഷ് അമ്പാട്ടും മുരളി ​ഗോപിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തീർപ്പ്.
Theerppu Teaser : "നിനക്ക് ഞാൻ ഒരു ചാൻസ് തരാം"; ഉദ്വേഗം നിറച്ച് തീർപ്പിന്റെ ടീസർ

കൊച്ചി : പൃഥ്വിരാജ് സുകുമാരന്റെ ഏറ്റവും പുതിയ ചിത്രം തീർപ്പിന്റെ പുതിയ ടീസർ പുറത്തുവിട്ടു. ചിത്രത്തിൻറെ ടീസർ തന്നെ പ്രേക്ഷകരിൽ ഉദ്വേഗം നിറച്ചിരിക്കുകയാണ്. കുറച്ച് സുഹൃത്തുക്കളുടെ കുട്ടിക്കാലവും ഇപ്പോഴത്തെ സംഭവവുമാണ് ടീസറിൽ കാണിച്ചിരിക്കുന്നത്. ടീസറിൽ  പൃഥ്വിരാജ് സുകുമാരനും, ഇന്ദ്രജിത് സുകുമാരനും, സൈജു കുറുപ്പുമാണ് ഉള്ളത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രതീഷ് അമ്പാട്ടാണ്. കൂടാതെ വിജയ് ബാബുവിനെയും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിൻറെ ആദ്യ ടീസറിൽ  വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് തീർപ്പ് എന്ന ചിത്രത്തിന്റെ ടാ​ഗ്ലൈൻ സംഭാഷണമായുണ്ട്.  ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മുരളി ​ഗോപിയാണ്. കമ്മാരസംഭവം എന്ന ചിത്രത്തിന് ശേഷം രതീഷ് അമ്പാട്ടും മുരളി ​ഗോപിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തീർപ്പ്. 

സിദ്ദിഖ്, സൈജു കുറുപ്പ്, വിജയ് ബാബു, ഇഷ തൽവാർ, ഹന്ന റെജി കോശി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു, രതീഷ് അമ്പാട്ട്, മുരളി ​ഗോപി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുനിൽ കെഎസ് ആണ്. തീർപ്പിലെ ​ഗാനങ്ങൾ എഴുതിയിരിക്കുന്നതും സം​ഗീതം നൽകിയിരിക്കുന്നതും മുരളി ​ഗോപിയാണ്. പശ്ചാത്തല സം​ഗീതം ഒരുക്കിയിരിക്കുന്നത് ​ഗോപി സുന്ദറും. ദീപു ജോസഫാണ് എഡിറ്റർ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെയാണ് പുറത്തുവിട്ടത്. 

ALSO READ: Theerppu Teaser: വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് ' തീർപ്പ് ' - ടീസർ

ഛായാഗ്രാഹകൻ : സുനിൽ കെ.എസ്, ലൈൻ പ്രൊഡ്യൂസർ: വിനയ് ബാബു, പശ്ചാത്തല സംഗീതം : ഗോപി സുന്ദർ, എഡിറ്റർ: ദീപു ജോസഫ്, ടീസർ എഡിറ്റ്: വികാസ് അൽഫോൺസ്, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, പ്രൊഡക്ഷൻ ഡിസൈൻ: സുനിൽ കെ ജോർജ്ജ്, സൗണ്ട് ഡിസൈൻ: തപസ് നായിക്, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: ശ്രീജിത്ത് ഗുരുവായൂർ, സ്റ്റിൽ: ശ്രീനാഥ് എൻ ഉണ്ണികൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുനിൽ കാര്യാട്ടുകര , പബ്ലിസിറ്റി ഡിസൈനുകൾ: യെല്ലോടൂത്ത്സ്, മ്യൂസിക് ലേബൽ: ഫ്രൈഡേ മ്യൂസിക് കമ്പനി

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News