ദളപതി വിജയ് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഗോട്ട് (ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം). വിജയ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വെങ്കിട്ട് പ്രഭുവാണ്. പുലര്‍ച്ചെ 4 മണിയ്ക്കാണ് കേരളത്തില്‍ ആദ്യ ഷോ നടന്നത്. ഇതിന് പിന്നാലെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ത്യയുടെ റിസർച്ച് ആൻഡ് അനാലിസിസ് വിംഗിൻ്റെ (റോ) വിഭാഗമായ സ്‌പെഷ്യല്‍ ആന്റി ടെററിസ്റ്റ് സ്‌ക്വാഡിലെ പ്രധാന അംഗമായ എം എസ് ഗാന്ധി എന്ന കഥാപാത്രമായാണ് വിജയ് എത്തുന്നത്. വർഷങ്ങൾ നീണ്ടുനിന്ന വിജയകരമായ ഓപ്പറേഷനുകൾക്ക് ശേഷം ഗാന്ധി വിരമിക്കുന്നു. ഗാന്ധിയുടെ ജോലി എന്താണെന്ന് ഗാന്ധിയുടെ ഭാര്യയ്ക്കും മകനും അറിയില്ല. ഭാര്യ രണ്ടാമത് ഗര്‍ഭിണയായ സമയത്ത് ഭാര്യയുടെ പരാതി തീർക്കാൻ കുടുംബവുമായി തായ്‌ലൻഡിൽ വിനോദയാത്ര പോകുന്ന നായകൻ. എന്നാല്‍, അവിടെ നടക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളാണ് കഥയുടെ ഗതി നിര്‍ണയിക്കുന്നത്.
ALSO READ: കന്നഡ സിനിമയിലും സമിതി വരുമോ? മുഖ്യമന്ത്രിക്ക് കത്ത് നൽകി സിനിമ സംഘടന 'ഫയർ'
പ്രശാന്ത്, പ്രഭുദേവ, ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്‌നേഹ, ലൈല, മീനാക്ഷി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എന്നാൽ ഇവർക്കാർക്കും കാര്യമായി ഒന്നും ചെയ്യാനില്ല എന്നതാണ് യാഥാർത്ഥ്യം. എല്ലാ വിജയ് ചിത്രത്തെയും പോലെ തന്നെ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള ചേരുവകള്‍ ഗോട്ടിലുണ്ടെന്ന് നിസംശയം പറയാം. ആക്ഷനും ഗാനങ്ങളും കോമഡിയുമെല്ലാം ചിത്രത്തില്‍ മികച്ച രീതിയില്‍ തന്നെ കോര്‍ത്തിണക്കിയിട്ടുണ്ട്. തമിഴില്‍ എന്നും വ്യത്യസ്തതകള്‍ക്കും പരീക്ഷണങ്ങള്‍ക്കും പേരുകേട്ട വെങ്കിട്ട് പ്രഭുവിന്റെ ഗംഭീര പരീക്ഷണങ്ങള്‍ ഗോട്ടിലും കാണാം. ഇതിനൊപ്പം വിജയിയുടെ സ്ഥിരം ഷോകളും കൂടി ചേരുന്നതോടെ തിയേറ്ററുകളില്‍ ഫാന്‍സിന് ആഘോഷിക്കാനുള്ള എല്ലാ വകയുമായി. ചുരുക്കിപ്പറഞ്ഞാല്‍ വിജയ് ഫാന്‍സിന് വേണ്ടിയുള്ള ഒരു വെങ്കിട്ട് പ്രഭു ചിത്രമാണ് ഗോട്ട്.
അതേസമയം, ആദ്യ ഷോ കണ്ടിറങ്ങിയവര്‍ ചിത്രത്തിലെ ചില പോരായ്മകളും ചൂണ്ടിക്കാട്ടുന്നുണ്ട്. ആദ്യ പകുതിയില്‍ ചെറിയ രീതിയില്‍ ചിത്രം ലാഗ് അടിപ്പിക്കുന്നുണ്ടെന്നാണ് ചിലര്‍ പറയുന്നത്. വിജയിയുടെ ഡീ ഏജിംഗ് ഒരു ദുരന്തമായി പോയെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം. ചിത്രത്തിലെ സംഗീതത്തിനും വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. 3 മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ചിത്രം അനാവശ്യമായി വലിച്ചുനീട്ടുന്നു എന്നും സ്‌ക്രീന്‍ പ്ലേ കുറച്ചുകൂടി നന്നാക്കാമായിരുന്നുവെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.