Thalaivar 170 : ഇനി തലൈവരുടെ വില്ലനോ? രജിനി ചിത്രത്തിൽ ഫഹദ് ഫാസിൽ

Thalaivar 170 Cast & Crew : മലയാളത്തിൽ നിന്നുമുള്ള മഞ്ജു വാര്യറും തലൈവർ 170ൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Written by - Zee Malayalam News Desk | Last Updated : Oct 3, 2023, 05:23 PM IST
  • ത്രത്തിൽ രജിനിയുടെ എതിരാളിയായി ഫഹദ് എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
  • ഫഹദിന് പുറമെ മലയാളത്തിൽ നിന്നും മഞ്ജു വാര്യറും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നു
  • അനിരുദ്ധ് രവിചന്ദർ ആണ് സം​ഗീതം നൽകുന്നത്.
  • ഒരു പോലീസ് ഉദ്യോ​ഗസ്ഥന്റെ വേഷത്തിലാണ് രജനികാന്ത് ചിത്രത്തിലെത്തുന്നത്
Thalaivar 170 : ഇനി തലൈവരുടെ വില്ലനോ? രജിനി ചിത്രത്തിൽ ഫഹദ് ഫാസിൽ

രജിനികാന്തിന്റെ 170-ാമത്തെ ചിത്രത്തിൽ മലയാളി താരം ഫഹദ് ഫാസിലും. കഴിഞ്ഞ ദിവസങ്ങളിലായി ചിത്രത്തിന്റെ പ്രധാന താരങ്ങളെയും അണിയറ പ്രവർത്തകരെയും പരിചയപ്പെടുത്തിയ നിർമാണ കമ്പനിയാണ് തലൈവർ 170ൽ (താൽക്കാലികമായ പേര്) ഫഹദ് ഫാസിലുമുണ്ടെന്ന് അറിയിച്ചിരിക്കുന്നത്. മാമന്നൻ എന്ന ചിത്രത്തിന് ശേഷം ഫഹദ് തമിഴിൽ എത്തുന്ന ഏറ്റവും പുതിയ സിനിമായണ് തലൈവർ 170. ചിത്രത്തിൽ രജിനിയുടെ എതിരാളിയായി ഫഹദ് എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഫഹദിന് പുറമെ മലയാളത്തിൽ നിന്നും മഞ്ജു വാര്യറും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നു. ബോളിവുഡിൽ നിന്നും ബിഗ് ബി, തെലുങ്ക് താരം റാണ ദഗ്ഗുബട്ടി തെന്നിന്ത്യൻ താരം റിതിക സിങ്, ധുശാര വിജയൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിൽ ബിഗ് ബി തലൈവർ 170ന്റെ ഭാഗമാകുമെന്നുള്ള പ്രഖ്യാപനം സിനിമയുടെ നിർമാണ് കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് ഉടൻ പങ്കുവെക്കുന്നതാണ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണത്തിനായി രജിനി ഇന്ന് ഒക്ടോബർ മൂന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി.

ALSO READ : Mammootty : ജോസോ അതോ ബിലാലോ? പുത്തൻ ലുക്കിൽ മമ്മൂട്ടി

ജയ് ഭീം എന്ന ചിത്രത്തിന്റെ സംവിധായകനാണ് ടി ജെ ജ്ഞാനവേൽ. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമിക്കുന്നത്. ചെന്നൈ ഫിലിം സിറ്റിയിൽ സിനിമയ്ക്കായി സെറ്റ് തയാറായിക്കഴിഞ്ഞുവെന്നാണ് വിവരം. ശർവാനന്ദ് ആണ് ചിത്രത്തിലെ മറ്റൊരു കഥാപാത്രം. നടൻ നാനിയെ ആണ് ശർവാനന്ദിന്റെ റോളിൽ ആദ്യം അണിയറക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ ഇത് നടന്നില്ല. 

അനിരുദ്ധ് രവിചന്ദർ ആണ് സം​ഗീതം നൽകുന്നത്. ഒരു പോലീസ് ഉദ്യോ​ഗസ്ഥന്റെ വേഷത്തിലാണ് രജനികാന്ത് ചിത്രത്തിലെത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമിച്ച് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം ആണ് രജനിയുടേതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം. ചിത്രത്തിൽ മൊയ്‌ദീൻ ഭായി എന്ന കഥാപാത്രമായിട്ടാണ് രജനികാന്ത് എത്തുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News