നടൻ രൺബീർ കപൂർ, ദീപികയ്ക്കുമെതിരെ കടുത്ത വിമർശനവുമായി നടി കങ്കണ റണാവത്ത്. സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിലാണ് ഈ പ്രതികരണം.
Also read: ചലഞ്ച് ഏറ്റെടുത്ത് വിജയ്.. വീട്ടിൽ ചെടി നടുന്ന ചിത്രങ്ങൾ വൈറൽ!
കങ്കണയുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കാനായി ആരാധകർ എന്നവകാശപ്പെടുന്ന ഒരു കൂട്ടം ആളുകൾ ചേർന്ന് ഉണ്ടാക്കിയതാണ് ടീം കങ്കണ എന്ന ട്വിറ്റർ അക്കൗണ്ട്. എന്നാൽ ഈ ടീം പൂർണ്ണമായും തന്റെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത് എന്ന് കങ്കണ തന്നെ നേരത്തെ അവകാശപ്പെട്ടിട്ടുണ്ട്.
Also read: അനുജന് ജന്മദിനാശംസകൾ നേർന്ന് സണ്ണി ലിയോൺ..
രൺബീർ കപൂർ ഒരു സീരിയൽ സ്കർട്ട് ചേസറാണ് പക്ഷേ ആരും അയാളെ പരസ്യമായി ലൈംഗികാതിക്രമം നടത്തുന്നവനെന്ന് വിളിക്കാൻ ധൈര്യം കാണിക്കില്ല. അതുപോലെ ദീപിക സ്വയം പ്രഖ്യാപിത മാനസിക രോഗിയാണ് എന്നാൽ അവരെയും ആരും സൈക്കോ എന്നുവിളിക്കാൻ തയ്യാറാകില്ല. ഈ പേരുകൾ ചെറിയ പട്ടണങ്ങളിൽ നിന്നും എളിയ കുടുംബങ്ങളിൽ നിന്നുമുള്ള സാധാരണക്കാർക്ക് മാത്രമാണെന്നാണ് ടീം കങ്കണ ട്വീറ്റ് ചെയ്തിരിക്കുന്നത്.
Ranbir Kapoor is a serial skirt chaser but no one dare call him a rapist, Deepika is a self proclaimed mental illnesses patient but no one calls her a psycho or a witch,this name calling is reserved only for extra ordinary outsiders who come from small towns and humble families. https://t.co/gJ2AFWtxYK
— Team Kangana Ranaut (@KanganaTeam) August 9, 2020
ഇതിനിടയിൽ സുശാന്തിന്റെ മരണത്തെ വച്ചുകൊണ്ട് അനാവശ്യ വിവാദങ്ങളുണ്ടാക്കാനാണ് കങ്കണ ശ്രമിക്കുന്നതെന്ന തരത്തിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്.