Suresh Gopi with Mammootty Kampany: സുരേഷ് ​ഗോപിയുടെ അടുത്ത ചിത്രം മമ്മൂട്ടി കമ്പനിക്കൊപ്പം; ഒപ്പം മമ്മൂട്ടിയുമുണ്ടാകുമോ?

കുറെയേറെ സിനിമകൾ ഉണ്ടെന്നും അതിൽ ഏറ്റവും കോരിത്തരിപ്പിക്കുന്നത് മമ്മൂക്കയുടെ മമ്മൂട്ടി കമ്പനി നിർമിക്കുന്ന സിനിമയാണെന്ന് സുരേഷ് ​ഗോപി.

Written by - Zee Malayalam News Desk | Last Updated : Jun 5, 2024, 12:26 PM IST
  • 10 ദിവസം മുമ്പ് വിളിച്ച് പറഞ്ഞത്, വരുന്ന ഓ​ഗസ്റ്റിൽ ആ സിനിമ ചെയ്യണമെന്നാണ്.
  • തിരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തലേദിവസം ആളെ വിട്ട് അതിന്റെ നീക്കങ്ങളും അവർ തുടങ്ങി കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
Suresh Gopi with Mammootty Kampany: സുരേഷ് ​ഗോപിയുടെ അടുത്ത ചിത്രം മമ്മൂട്ടി കമ്പനിക്കൊപ്പം; ഒപ്പം മമ്മൂട്ടിയുമുണ്ടാകുമോ?

തൃശൂരിലെ വമ്പൻ വിജയത്തിന് പിന്നാലെ പുതിയ ചിത്രത്തെ കുറിച്ചുള്ള സൂചന നൽകി സുരേഷ് ​ഗോപി. താരത്തിന്റെ അടുത്ത ചിത്രം മമ്മൂട്ടിയുടെ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിക്കൊപ്പമാണെന്നാണ് പുതിയ അപ്ഡേറ്റ്. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞതാണിക്കാര്യം. സിനിമകൾ ഇനിയും ചെയ്യുമോ എന്ന ചോദ്യത്തിന് ഉത്തരമായാണ് ഇക്കാര്യം സുരേഷ് ​ഗോപി പറ‍ഞ്ഞത്. സിനിമകളുടെ എണ്ണമൊന്നും പറയുന്നില്ല. കുറെയേറെ സിനിമകൾ ഉണ്ടെന്നും അതിൽ ഏറ്റവും കോരിത്തരിപ്പിക്കുന്നത് മമ്മൂക്കയുടെ മമ്മൂട്ടി കമ്പനി നിർമിക്കുന്ന സിനിമയാണെന്നുമാണ് സുരേഷ് ​ഗോപി പറഞ്ഞത്. 

10 ദിവസം മുമ്പ് വിളിച്ച് പറഞ്ഞത്, വരുന്ന ഓ​ഗസ്റ്റിൽ ആ സിനിമ ചെയ്യണമെന്നാണ്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തലേദിവസം ആളെ വിട്ട് അതിന്റെ നീക്കങ്ങളും അവർ തുടങ്ങി കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ഒറ്റക്കൊമ്പൻ ചെയ്യണമെന്നും സുരേഷ് ​ഗോപി കൂട്ടിച്ചേർത്തു. 

Also Read: Actors Congratulates Suresh Gopi: അഭിനന്ദനങ്ങൾ പ്രിയ സുരേഷ്! സുരേഷ് ​ഗോപിക്ക് ആശംസകളുമായി സിനിമാ ലോകം

 

ഇതോടെ ആരാധകർ ആകാംക്ഷയിലാണ്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രത്തിൽ സുരേഷ് ​ഗോപി നായകനായെത്തുമ്പോൾ അതിൽ മമ്മൂട്ടിയും ഉണ്ടാകുമോ എന്നുള്ളതാണ് പ്രേക്ഷകരുടെ ചോദ്യം. എന്നാൽ സിനിമ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കിം​ഗ് vs കമ്മീഷണർ ആണ് ഇരുവരും ഒടുവിലായി ഒന്നിച്ചഭിനയിച്ച ചിത്രം. ട്വന്റി-ട്വന്റിയിലും ഇവർ ഒന്നിച്ച് അഭിനയിച്ചിരുന്നു. 

അതേസമയം ലോക്സഭ തിരഞ്ഞെടുപ്പിൽ 74,686 വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിലാണ് സുരേഷ് ​ഗോപി വിജയിച്ചത്. 4,12,338 വോട്ടുകൾ നേടാൻ സുരേഷ് ​ഗോപിയ്ക്ക് കഴിഞ്ഞു. രണ്ടാം സ്ഥാനത്തുള്ള എൽഡിഎഫ് സ്ഥാനാർത്ഥി സുനിൽ കുമാറിന് 3,37,652 വോട്ടുകളെ നേടാനായുള്ളൂ. മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന് 3,28,124 വോട്ടുകൾ ലഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News