ചോദ്യങ്ങളും ഉത്തരങ്ങളും സെൻസർ ചെയ്യാൻ സാധിക്കില്ല; വേണ്ടത് സാമാന്യമായ ധാരണ : മമ്മൂട്ടി

Sreenath Bhasi Interview Issue : മമ്മൂട്ടി തന്റെ ഏറ്റവും പുതിയ ചിത്രമായ റോഷാക്കിന്റെ പ്രചാരണം ദോഹയിൽ ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള വാർത്തസമ്മേളനത്തിലാണ് തന്റെ നിലപാട് വ്യക്തമാക്കുന്നത്. 

Written by - Jenish Thomas | Last Updated : Oct 2, 2022, 05:55 PM IST
  • നിയന്ത്രണം ഏർപ്പെടുത്താനോ സെൻസർ ചെയ്യാനോ സാധിക്കില്ല, വേണ്ടത് സാമാന്യമായ ധാരണയാണെന്ന് മമ്മൂട്ടി ശ്രീനാഥ് ഭാസി വിഷയത്തെ കുറിച്ചുള്ള ചോദ്യത്തിന് മറപടിയായി നൽകി.
  • മമ്മൂട്ടി തന്റെ ഏറ്റവും പുതിയ ചിത്രമായ റോഷാക്കിന്റെ പ്രചാരണം ദോഹയിൽ ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള വാർത്തസമ്മേളനത്തിലാണ് തന്റെ നിലപാട് വ്യക്തമാക്കുന്നത്.
ചോദ്യങ്ങളും ഉത്തരങ്ങളും സെൻസർ ചെയ്യാൻ സാധിക്കില്ല; വേണ്ടത് സാമാന്യമായ ധാരണ : മമ്മൂട്ടി

ദോഹ : നടൻ ശ്രീനാഥ് ഭാസി വിഷയത്തെ തുടർന്ന് ഉയർന്ന് വന്ന അഭിമുഖങ്ങളിലെ നിലവാരത്തെ കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവും മമ്മൂട്ടി. ആരുടെയും ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്താനോ സെൻസർ ചെയ്യാനോ സാധിക്കില്ല, വേണ്ടത് സാമാന്യമായ ധാരണയാണെന്ന് മമ്മൂട്ടി ശ്രീനാഥ് ഭാസി വിഷയത്തെ കുറിച്ചുള്ള ചോദ്യത്തിന് മറപടിയായി നൽകി. മമ്മൂട്ടി തന്റെ ഏറ്റവും പുതിയ ചിത്രമായ റോഷാക്കിന്റെ പ്രചാരണം ദോഹയിൽ ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള വാർത്തസമ്മേളനത്തിലാണ് തന്റെ നിലപാട് വ്യക്തമാക്കുന്നത്. 

"നമ്മൾ അതിനെ പറ്റി ചർച്ച ചെയ്യാൻ പോയാൽ ഒരു ദിവസം പോരാ... ഓരോരുത്തർ ഓരോ ചോദ്യങ്ങളും ഓരോരുത്തർക്കും അവരവർക്കുള്ള മറുപടിയും നൽകുന്നു. അപ്പോൾ അതിനെ നമ്മുക്ക് നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ സാധിക്കില്ല... അതിന് എന്താ പറയുക പരസ്പരം സാമാന്യമായ ധാരണയാണ് വേണ്ടത്. അത് നമ്മുക്ക് ചർച്ച ചെയ്യേണ്ടതാണ്. ചർച്ചകൾ നടക്കട്ടെ" മമ്മൂട്ടി പറഞ്ഞു. 

ALSO READ : Oru Thekkan Thallu Case Movie OTT : ഒരു തെക്കൻ തല്ലു കേസ് ഉടൻ നെറ്റ്ഫ്ലിക്സിലും; ഒടിടി റിലീസ് പ്രഖ്യാപിച്ചു

സിനിമയുടെ പ്രൊമോഷനിടെ നടൻ ശ്രീനാഥ് ഭാസി യുട്യൂബ് അവതാരികയോട് അസഭ്യ പറയുകയും മറ്റ് അണിയറ പ്രവർത്തകരോട് മോശമായി പെരുമാറുകയും ചെയ്ത സംഭവത്തോടെയാണ് അഭിമുഖങ്ങളിലെ നിലവാര തകർച്ചയെ കുറിച്ച് ചർച്ച ചെയ്യാൻ തുടങ്ങിയത്. സംഭവത്തിൽ അവതാരികയുടെ പരാതിയെ തുടർന്ന് നടനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമാണ് സംഭവത്തിൽ അവതാരികയും നടനും തമ്മിൽ കാര്യങ്ങൾ ഒത്തുതീർപ്പാക്കിയതിനെ തുടർന്ന് കേസ് സ്റ്റേ ചെയ്യുകയും ചെയ്തത്.

മമ്മൂട്ടിയുടെ റോഷാക്ക് ഒക്ടോബർ ഏഴിന് എത്തുന്നു

പോസ്റ്ററുകളിലും ടീസറുകളിലും ഒളിപ്പിച്ച നിഗൂഢതകൾ അവസാനിപ്പിക്കാൻ മമ്മൂട്ടി ചിത്രം റോഷാക്ക് തിയേറ്ററുകളിലേക്ക് എത്തുന്നു. ചിത്രത്തിൻറെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ആഗോളതലത്തിൽ തീയേറ്ററുകളിൽ ഒക്ടോബർ 7 ന്  റിലീസ് ചെയ്യും. ഇതിനോടൊപ്പം തന്നെ ചിത്രത്തിൻറെ സെൻസറിങ് പൂർത്തിയായ വിവരവും അറിയിച്ചിട്ടുണ്ട്. ചിത്രത്തിന് യു/എ സെർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് റോഷാക്ക്. ചിത്രത്തിൽ ഒരു ശാസ്ത്രജ്ഞനായി ആണ് മമ്മൂട്ടി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മമ്മൂട്ടിയുടെ തന്നെ പ്രൊഡക്ഷൻ സ്ഥാപനമായ മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ ചിത്രമാണ് റോഷാക്ക്. കെട്ട്യോളാണെന്റെ മാലാഖ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ നിസാം ബഷീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News