Spadikam Movie : ആടുതോമയെയും ചാക്കോ മാഷിനെയും വീണ്ടും ബിഗ് സ്‌ക്രീനിൽ എത്തിക്കാൻ ഒരുങ്ങി ഓൾഡ് മങ്ക്സ് ഡിസൈൻസ്

Spadikam Movie :  ചിത്രത്തിൻറെ റീമാസ്റ്ററിങ് പതിപ്പാണ് ബിഗ് സ്‌ക്രീനിൽ എത്തിക്കാൻ ഒരുങ്ങുന്നത്.  ഓൾഡ് മങ്ക്സ് ഡിസൈൻസും സംവിധായകൻ ഭദ്രനും ഫേസ്ബുക്കിലൂടെയാണ് ഈ വിവരം അറിയിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Oct 20, 2022, 09:57 AM IST
  • ചിത്രത്തിൻറെ 24ാം വാർഷികത്തോട് അനുബന്ധിച്ചാണ് ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തിക്കാൻ ഒരുങ്ങുന്നത്.
  • ചിത്രത്തിൻറെ റീമാസ്റ്ററിങ് പതിപ്പാണ് ബിഗ് സ്‌ക്രീനിൽ എത്തിക്കാൻ ഒരുങ്ങുന്നത്.
  • ഓൾഡ് മങ്ക്സ് ഡിസൈൻസും സംവിധായകൻ ഭദ്രനും ഫേസ്ബുക്കിലൂടെയാണ് ഈ വിവരം അറിയിച്ചത്.
  • ഇത് ചിത്രത്തിൻറെ രണ്ടാം ഭാഗമല്ലെന്നും റീമാസ്റ്ററിങ് വേർഷനാണെന്നും സംവിധായകൻ ഫേസ്‌ബുക്കിൽ കുറിച്ചു.
Spadikam Movie : ആടുതോമയെയും ചാക്കോ മാഷിനെയും വീണ്ടും ബിഗ് സ്‌ക്രീനിൽ എത്തിക്കാൻ ഒരുങ്ങി ഓൾഡ് മങ്ക്സ് ഡിസൈൻസ്

മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായ സ്പടികം വീണ്ടും ബിഗ് സ്‌ക്രീനിൽ എത്തിക്കാൻ ഒരുങ്ങുകയാണ് സംവിധായകൻ ഭദ്രനും ഓൾഡ് മങ്ക്സ് ഡിസൈൻസും. ചിത്രത്തിൻറെ 24ാം വാർഷികത്തോട് അനുബന്ധിച്ചാണ് ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തിക്കാൻ ഒരുങ്ങുന്നത്. ചിത്രത്തിൻറെ റീമാസ്റ്ററിങ് പതിപ്പാണ് ബിഗ് സ്‌ക്രീനിൽ എത്തിക്കാൻ ഒരുങ്ങുന്നത്. ഓൾഡ് മങ്ക്സ് ഡിസൈൻസും സംവിധായകൻ ഭദ്രനും ഫേസ്ബുക്കിലൂടെയാണ് ഈ വിവരം അറിയിച്ചത്. ചിത്രത്തിൻറെ 25 മത് വാർഷികത്തിൽ ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇത് ചിത്രത്തിൻറെ രണ്ടാം ഭാഗമല്ലെന്നും റീമാസ്റ്ററിങ് വേർഷനാണെന്നും സംവിധായകൻ ഫേസ്‌ബുക്കിൽ കുറിച്ചു.

ഓൾഡ് മങ്ക്സ് ഡിസൈൻസിന്റെ ഫേസ്‌ബുക്ക് കുറിപ്പ് 

ഭദ്രൻ സാറിനോടൊപ്പം. മുഴുവൻ മലയാളികൾക്കുമൊപ്പം ഞങ്ങളും കാത്തിരിക്കുന്നു. ആടുതോമയെ വീണ്ടും ബിഗ്‌സ്‌ക്രീനിൽ കാണാൻ! Adu Thoma is coming back with 4K Dolby Atmos Remastered version in Big Screen. Stay tuned!

ALSO READ: Madanolsavam Movie :രതീഷ് പൊതുവാളിന്റെ രചന, 'മദനോത്സവം' ഒരുങ്ങുന്നു; സുരാജും ബാബു ആന്റണിയും താരങ്ങൾ

സംവിധായകൻ ഭദ്രന്റെ ഫേസ്‌ബുക്ക് കുറിപ്പ് 

സ്ഫടികം ഒരു നിയോഗമാണ് ഞാൻ വളർന്ന നാടും, നാട്ടുകാരും എന്റെ മാതാപിതാക്കളും , ഗുരുക്കളുമൊക്കെയാണ് ആ സിനിമയുടെ ഉടയോന്മാർ . അത് എനിക്ക് മുന്നിൽ ഇണങ്ങി ചേർന്നിരുന്നില്ലെങ്കിൽ സ്ഫടികം സംഭവിക്കുമായിരുന്നില്ല.

നിങ്ങൾ ഹൃദയത്തിലേറ്റിയ സ്ഫടികം സിനിമ റിലീസിംഗിന്റെ 24-ാം വാർഷികം ആഘോഷിക്കുകയാണ്. ഈ സിനിമയെ ഇത്രമാത്രം സ്നേഹിക്കുന്ന എന്റെ പ്രേക്ഷകർക്ക് വലിയ സന്തോഷം നൽക്കുന്ന ഒരു വാർത്ത നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.

സ്ഫടികത്തിന്റെ രണ്ടാം ഭാഗമില്ല ,എന്നാൽ ആടുതോമയും ചാക്കോ മാഷും റെയ് ബാൻ ഗ്ലാസ്സും ഒട്ടും കലർപ്പില്ലാതെ ,നിങ്ങൾ സ്നേഹിച്ച സ്ഫടികം സിനിമ 4 K ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ ,അടുത്ത വർഷം ,സിനിമയുടെ റിലീസിംഗിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് പ്രമുഖ തിയറ്ററുകളിൽ പ്രദർശനത്തിനെത്തിക്കും.

ഭൂമിയുള്ളടത്തോളം കാലം നിങ്ങളുടെ സ്ഫടികം നമ്മോടൊപ്പം ജീവിക്കും...." ഇന്നും സൂര്യനേ പോലെ കത്തി ജ്വലിക്കുന്നു."

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News